- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ ആകാശും ജിജോയും പ്രത്യേക നിരീക്ഷണത്തിൽ; അഴിക്കുള്ളിലായി മണിക്കൂറുകൾക്കകം ആകാശ് തില്ലങ്കേരിയുടെ ഇന്നോവാ കാർ വിൽപ്പനയ്ക്ക്; ഏഴ് ലക്ഷം വിലയിട്ട് ഫേസ്‌ബുക്ക് പേജിൽ പരസ്യം; സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചതെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവീന്ദ്രൻ
കണ്ണൂർ: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കിയ ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയും കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേകം നിരീക്ഷണത്തിൽ. ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിലാണ്. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക് വച്ച് പരസ്യവും പ്രത്യക്ഷേപ്പെട്ടു. ഫേസ്‌ബുക്കിലെ കാർ വിൽപ്പന ഗ്രൂപ്പിലാണ് വാഹനം വിൽപ്പനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. രാവിലെ 8 മണിയോടെയാണ് ഫേസ്‌ബുക്കിൽ കാർ വിലക്ക് വെച്ചതിന്റെ പരസ്യം എത്തിയത്. ആകാശ് തില്ലങ്കേരി ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും കാർ വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്‌ട്രേഷനിലുള്ള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഇന്നലെ അറസ്റ്റിലായ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും കണ്ണൂർ സെൻട്രൽ ജയിലിലാണ്. പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് കാപ്പ ചുമത്തിയത്. ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
പാർട്ടിക്ക് ആകാശ് വഴങ്ങില്ലെന്ന് ഉറപ്പായതോടെയാണ് ഇത്. സിപിഎമ്മിലെ തെറ്റു തിരുത്തൽ പ്രക്രിയയുടെ ഭാഗമാണ് ഇതും എന്ന വിലയിരുത്തൽ സജീവമാണ്. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു. ആകാശിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി. നാടകീയമായാണ് അറസ്റ്റ്. കണ്ണൂരിൽ സംഘടനയെ പുനർജീവിപ്പിക്കുകയാണ് ലക്ഷ്യം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ കടന്നു പോയതിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ ്ചെയ്ത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇവരുള്ളത്.
ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ ഫേസ്‌ബുക്കിൽ അപമാനിച്ചുവെന്ന കേസിൽ, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങി. ആകാശ് ഉൾപ്പെടെയുള്ളവർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ഇത് ഒരു വർഷമായി മാറാനും സാധ്യതയുണ്ട്. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നതാണ് വസ്തുത. കണ്ണൂരിലെ കാപ്പ തടവുകാരെ വിയ്യൂരിലേക്ക് മാറ്റിയിരുന്നു. ആകാശിനേയും ജിജോയേയും വിയ്യൂരിലേക്ക മാറ്റാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ