- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ കുടുംബത്തിനൊപ്പം എത്തിയത് സാധാരണക്കാരിയായി; അച്ഛനും സഹോദരങ്ങൾക്കുമൊപ്പം ഇരുന്നത് മധ്യനിരയിൽ; വിവിഐപിയെ തിരിച്ചറിഞ്ഞപ്പോൾ മുൻ നിരയിൽ ഇരിപ്പിടമൊരുക്കി അതിവേഗ ഇടപെടൽ; അമ്മ സുധാമൂർത്തി പത്മാപുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താരമായി മകൾ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് അഭിമാന നിമിഷം
ന്യൂഡൽഹി രാജ്യത്തെ അതിസമ്പന്നരിൽ ഉൾപ്പെടുമ്പോഴും ലളിതമായ ജീവിതവും വിനയം നിറഞ്ഞ പെരുമാറ്റവുമാണ് മൂർത്തി കുടുംബത്തിന്റെ മുഖമുദ്ര. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയാണ് ഇൻഫോസിസ് സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തിയുടേയും സുധാ മൂർത്തിയുടേയും മകളായ അക്ഷത. പക്ഷേ പ്രധാനമന്ത്രിയുടെ ഭാര്യയായുമ്പോഴും സാധാരണക്കാരിയായി തുടരാനാണ് താൽപ്പര്യം. പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ അക്ഷത പങ്കെടുത്ത വീഡിയോ വൈറലാണ്.
പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഭാര്യയായല്ല, സുധാ മൂർത്തിയുടെ മകൾ ആയാണ് അക്ഷത മൂർത്തി പങ്കെടുത്തത്. രണ്ട് ദിവസം മുമ്പായിരുന്നു ചടങ്ങ്. രാഷ്ട്രപതിഭവനിൽ സദസ്സിന്റെ മധ്യനിരയിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയായ അക്ഷത ഇരുന്നതും. പ്രോട്ടോക്കോൾ അനുസരിച്ച് മുൻനിരയിലാണ് ഇരിപ്പിടമെന്ന് ഉദ്യോഗസ്ഥർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാത്രമാണ് അക്ഷത മുന്നിലേക്ക് എത്തിയത്. തുടർന്ന് മുൻനിരയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു സമീപം ഇരുന്നു.
ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുധാ മൂർത്തി പത്മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങുന്നത് കാണാനാണ് കുടുംബാംഗങ്ങൾക്കൊപ്പം അക്ഷതയും എത്തിയത്. ഇൻഫോസിസ് സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തി, മകൻ രോഹൻ മൂർത്തി, സുധാ മൂർത്തിയുടെ സഹോദരി ഡോ. സുനന്ദ കുൽക്കർണി എന്നിവരും ചടങ്ങിനെത്തി. നാരായണമൂർത്തിക്ക് 2008 ൽ പത്മവിഭൂഷണൻ ലഭിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സുധാ മൂർത്തി സാമൂഹ്യപ്രവർത്തനത്തിനുള്ള അംഗീകാരമായി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു മകൾ പിൻനിരയിൽ ഇരുന്നത്.
പുരസ്‌കാരം സ്വീകരിക്കാനായി ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തിയും എത്തിയിരുന്നു. മകൾ അക്ഷത മൂർത്തിയുൾപ്പെടുന്ന കുടുംബാംഗങ്ങളും സുധയ്ക്കൊപ്പമുണ്ടായിരുന്നു. അതിഥികളുടെ കൂട്ടത്തിലായിരുന്നു അക്ഷത ഇരുന്നിരുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ഭാര്യ അക്ഷതയാണ് അവർ എന്ന് തിരിച്ചറിഞ്ഞതോടെ സംഘാടകർ അവരെ വിളിച്ച് മുൻനിരയിൽ ഇരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് തൊട്ടടുത്തായിരുന്നു ഈ സീറ്റ്. അവിടെ
ഇരുന്ന് അമ്മയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം നൽകുന്നത് അക്ഷത കൺനിറച്ച് കണ്ടു. അക്ഷതയ്ക്കൊപ്പം ബ്രിട്ടീഷ് സർക്കാരിന്റെ സുരക്ഷാ സേനയും ഉണ്ടായിരുന്നില്ല. അവരുടെ അടുത്തായി മറുവശത്ത് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ കുടുംബവും അനുരാഗ് താക്കൂറടക്കമുള്ള മന്ത്രിമാരും ഉണ്ടായിരുന്നു. ചടങ്ങ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയഗാനം ആലപിച്ചപ്പോൾ ജയശങ്കറിനൊപ്പം എഴുന്നേറ്റ് നിന്ന് ആദരം അർപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് ചുമതലയേറ്റത്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ട ശേഷമായിരുന്നു ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയിൽ ഋഷി സുനക് പറഞ്ഞു.
ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേൽ അടിച്ചേൽപ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു സ്ഥാനം ഏറ്റെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ