- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എഫ്.ഐ എന്ത് ജനാധിപത്യമാണ് പറയുന്നത്; ഞാൻ കമ്യൂണിസ്റ്റാണ്, അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കും; ബദ്റുവിനെ തല്ലുന്നത് കണ്ടാണ് പോയത്; യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാനാണ് എനിക്കെതിരായ പരാതി; മുസ്‌ലിം നാമധാരികളാണെന്ന് പറഞ്ഞ് ഇവർ നാളെ ഇനിയും തീവ്രവാദ ആരോപണവുമായി വരും; എസ്.എഫ്.ഐക്കെതിരെ അലൻ ഷുഹൈബ്
കണ്ണൂർ: തലശേരി പാലയാട് ക്യാംപസിൽ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിൽ കേസെടുത്ത അലൻ ഷുഹൈബിനെ വിട്ടയച്ചു. റിഗിങ് കേസിൽ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എസ്എഫ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. നേരത്തേ അലൻ ഷുഹൈബിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജാമ്യം കിട്ടിയതിനു പിന്നാലെ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി അലൻ രംഗത്തുവന്നു. പാലയാട് കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അലനെ അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ മനുഷ്യനാകണം എന്നൊക്കെ പാടാം. ഞാനും കമ്മ്യൂണിസ്റ്റാണ്. എസ്.എഫ്.ഐയുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട''-അലൻ പറഞ്ഞു.
എസ്.എഫ്.ഐ എന്ത് ജാനാധിപത്യമാണ് പറയുന്നത്. ഞാൻ കമ്യൂണിസ്റ്റ് ആണ് അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കും. ബദ്റുവിനെ തല്ലുന്നത് കണ്ടാണ് പോയത്. ഇവരുടെ അജണ്ടയാണ് എനിക്കെതിരെ നടപ്പാക്കുന്നത്. സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും സഹപാഠികളെ മർദ്ദിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും അലൻ പറഞ്ഞു.
മനുഷ്യനാകണം എന്ന് പ്രസംഗിക്കും. എന്നിട്ട് സ്വന്തം സഹപ്രവർത്തകരെ തന്നെ ക്രൂരമായി മർദ്ദിക്കും. അതാണ് എസ്.എഫ്.ഐയുടെ രീതി. മുസ്‌ലിം നാമധാരികളാണെന്ന് പറഞ്ഞ് ഇവർ നാളെ ഇനിയും തീവ്രവാദ ആരോപണവുമായി വരും- അലൻ പറഞ്ഞു.
കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ശുഹൈബ് അടക്കം മൂന്ന് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. അലൻ ശുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർത്ഥികളെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ജാമ്യം. റാഗിങ് പരാതി കോളജിൽ നിന്നു കൈ മാറിയിട്ടില്ലന്ന് പൊലീസ് പറഞ്ഞു.
ഇന്നു രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്‌നം. എസ്എഫ്‌ഐക്കാരായ എൽഎൽബി വിദ്യാർത്ഥികളെ അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ റാഗ് ചെയ്‌തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് അലനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം, ഇത് വ്യാജപരാതിയാണെന്നും കഴിഞ്ഞ വർഷം എസ്എഫ്‌ഐക്കാർ റാഗ് ചെയ്തതിനെതിരെ പ്രതികരിച്ചതിൽ പക വീട്ടിയതാണെന്നുമാണ് അലന്റെ ഭാഷ്യം. കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണു ശ്രമമെന്നും അലൻ പറയുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച അലൻ ഇപ്പോൾ ജാമ്യത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ