- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ എത്തിയത് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാൻ; വാക്കുതർക്കത്തിന് പിന്നാലെ നടി അന്ന രാജനെ പൂട്ടിയിട്ട് ജീവനക്കാർ; മോചിപ്പിച്ചത് വാർഡ് കൗൺസിലറും പൊലീസും എത്തിയശേഷം; പരാതിയിൽ അന്വേഷണം
കൊച്ചി: സിനിമ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജീവനക്കാർ പൂട്ടിയിട്ടതായി പരാതി. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആണ് നടിയെ പൂട്ടിയിടുന്നതിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി.
ഇന്ന് വൈകുന്നേരം 4:45 ന് ആലുവയിലെ സ്വകാര്യ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് അറിയുന്നു. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള സ്വകാര്യ ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി അന്ന എത്തിയത്. തുടർന്ന് സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന രാജനും സ്ഥാപനത്തിലെ ജീവനക്കാരും തർക്കമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മിനുട്ടുകളോളമാണ് അന്ന രാജനെ പൂട്ടിയിട്ടത്. തുടർന്ന് വാർഡ് കൗൺസിലറെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് താരത്തെ ഇവിടെ നിന്ന് വിട്ടയച്ചതെന്നാണ് വിവരം. വാർഡ് കൗൺസിലറും പൊലീസും എത്തിയതിന് ശേഷമാണ് കടയുടെ ഷട്ടർ തുറന്ന് താരത്തെ പുറത്ത് വിട്ടത്.
ഇതിന് പിന്നാലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്. അങ്കമാലി ഡയറീസിൽ അടക്കം അഭിനയിച്ച നടിയാണ് അന്ന രാജൻ.
മറുനാടന് മലയാളി ബ്യൂറോ