- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ കുടുംബത്തിൽ സ്വത്ത് വീതം വെച്ചപ്പോൾ ഏറ്റവും കണ്ണായ സ്ഥലവും ഏറ്റവും കൂടുതൽ പൊന്നും പണവുമൊക്കെ നമ്മുടെ രണ്ട് പെങ്ങന്മാർക്കാണ് കൊടുത്തത്; ഞങ്ങൾ ആങ്ങളമാർ അതിൽ വളരെ സന്തുഷ്ടരുമാണ്': ശരിയത്ത് നിയമത്തിൽ സ്ത്രീകൾക്ക് സ്വത്തവകാശ തുല്യത ഇല്ലെന്ന വാദം പ്രായോഗികതലത്തിൽ ശരിയല്ലെന്ന് അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: ലിംഗ സമത്വ കാമ്പെയിനിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങൾക്ക് ചൊല്ലാൻ വേണ്ടി തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ ചില മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ, കുടുംബശ്രീ ഡയറക്ടർ ഇക്കാര്യം പിന്നീട് തള്ളി. ലിംഗ സമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശമെന്ന പ്രതിജ്ഞയിലെ പരാമർശം ശരിയത്ത് വിരുദ്ധമാണെന്നായിരുന്നു സമസ്ത അടക്കമുള്ളവരുടെ വിമർശനം.
ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ പോസ്റ്റ് ചർച്ചയാകുന്നു. ഇസ്ലാമിക ലോകത്ത് ഉള്ളത് പോലെ ഇന്ത്യയിൽ ശരിയത്ത് നിയമമല്ല പിന്തുടരുന്നതെന്ന് വാദിക്കുന്നു അബ്ദുള്ളക്കുട്ടി. 'ഇന്ത്യയിലെ മുസ്ലീങ്ങൾ ഏക ക്രിമിനൽ കോഡിന്റെയും ഏറെക്കുറെ ഏക സിവിൽ കോഡിന്റെയും കീഴിലാണ് എത്രയോ കാലമായി സമാധാനമായി ജീവിക്കുന്നത്... വാദത്തിനുവേണ്ടി വിവാഹം, സ്വത്ത് മുസ്ലിം വ്യക്തി നിയമ മനുസരിച്ചാണ് നടക്കേണ്ടതെതെങ്കിലും നിക്കാഹ് മതപരമായി നടത്തിയാലും നമ്മുടെ സർക്കാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ് ഇന്നത്തെ നിയമം. അത് അനുസരിച്ചാണ് മുസ്ലിങ്ങൾ ജീവിക്കുന്നത്'.
'ഇസ്ലാമിക രാജ്യത്ത് ഉള്ളതുപോലെ ഇവിടെ ശരീയത്ത് നിയമമല്ല. കളവിന് കൈ വെട്ടുന്ന നിയമമില്ല, തലവെട്ടുന്ന നിയമമില്ല, സ്ത്രീകൾ കുറ്റം ചെയ്താൽ ചാട്ടവാർ അടിക്കുന്ന നിയമമില്ല. ഏറെക്കുറെ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമമനുസരിച്ചുമാണ് മറ്റുള്ളവരെപ്പോലെ മുസ്ലിംങ്ങളും ജീവിക്കുന്നത്. എന്നിട്ടും അവരുടെ മതവിശ്വാസത്തിന് ഒരു പോറലും ഏൽക്കാതെ ജീവിക്കുന്ന മനുഷ്യരാണ് മുസ്ലീങ്ങൾ.'
സ്ത്രീകൾക്ക് സ്വത്തവകാശം അതിൽ ഇസ്ലാം തുല്യത ശരിയത്ത് നിയമം തുല്യത നൽകുന്നില്ല എന്ന വാദത്തിനും പ്രയോഗിക ജീവിതത്തിൽ വലിയ പ്രാധാന്യംഇല്ലെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം ഉദാഹരിച്ച് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു. 'ഞങ്ങൾ അഞ്ച് മക്കളാണ് സ്വത്ത് വീതം വെച്ചപ്പോൾ ഏറ്റവും കണ്ണായ സ്ഥലം ഏറ്റവും കൂടുതൽ പൊന്നും പണവുമൊക്കെ നമ്മുടെ രണ്ട് പെങ്ങന്മാർക്കാണ് നൽകിയിട്ടുള്ളത്....ഞങ്ങൾ ആങ്ങളമാർ അതിൽ വളരെ സന്തുഷ്ടരുമാണ്'-അബ്ദുള്ളക്കുട്ടി കുറിച്ചു.
എ പി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിൽ ഒരു വലിയ വിവാദം കത്തിപടരുകയാണല്ലൊ? കുടുംബശ്രീയുടെ സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട സത്യപ്രതിജ്ഞ ശരിയത്ത് വിരുദ്ധമാണെണ് ഒരു മതപണ്ഡിതൻ പറയുന്നു. അത് കേട്ട ഉടനെ ശരിയാണെന്ന് പിണറായി എന്ന പണ്ഡിതനും വിധിച്ചു. ഇതാണല്ലൊ വിവാദത്തിന്റെ അടിസ്ഥാനം ! ആദ്യം ശരീയത്തു നിയമവും ഇന്ത്യൻ മുസ്ലിംങ്ങളും എന്ന വിഷയം നോക്കാം.
ഇന്ത്യയിലെ മുസ്ലീങ്ങൾ ഏക ക്രിമിനൽ കോഡിന്റെയും ഏറെക്കുറെ ഏക സിവിൽ കോഡിന്റെയും കീഴിലാണ് എത്രയോ കാലമായി സമാധാനമായി ജീവിക്കുന്നത്... വാദത്തിനുവേണ്ടി വിവാഹം, സ്വത്ത് മുസ്ലിം വ്യക്തി നിയമ മനുസരിച്ചാണ് നടക്കേണ്ടതെതെങ്കിലും നിക്കാഹ് മതപരമായി നടത്തിയാലും നമ്മുടെ സർക്കാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ് ഇന്നത്തെ നിയമം. അത് അനുസരിച്ചാണ് മുസ്ലിങ്ങൾ ജീവിക്കുന്നത.
് ഇസ്ലാമിക രാജ്യത്ത് ഉള്ളതുപോലെ ഇവിടെ ശരീയത്ത് നിയമമല്ല. കളവിന് കൈ വെട്ടുന്ന നിയമമില്ല, തലവെട്ടുന്ന നിയമമില്ല, സ്ത്രീകൾ കുറ്റം ചെയ്താൽ ചാട്ടവാർ അടിക്കുന്ന നിയമമില്ല. ഏറെക്കുറെ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമമനുസരിച്ചുമാണ് മറ്റുള്ളവരെപ്പോലെ മുസ്ലിംങ്ങളും ജീവിക്കുന്നത്. എന്നിട്ടും അവരുടെ മതവിശ്വാസത്തിന് ഒരു പോറലും ഏൽക്കാതെ ജീവിക്കുന്ന മനുഷ്യരാണ് മുസ്ലീങ്ങൾ.
ആ മുസ്ലീങ്ങളെ അവരുടെ വോട്ട് ബാങ്കിന് വേണ്ടി എന്തൊക്കെയാണ് ചില മതപണ്ഡിതരും ചില രാഷ്ട്രീയ ഭിക്ഷാംദേഹികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പറയുന്നത് സ്ത്രീകൾക്ക് സ്വത്തവകാശം അതിൽ ഇസ്ലാം തുല്യത ശരിയത്ത് നിയമം തുല്യത നൽകുന്നില്ല എന്നാണ്. പക്ഷെ പ്രയോഗിക ജീവിതത്തിൽ നടക്കുന്നത് എന്താണ്? നമ്മുടെ നാട്ടിലെ മുസ്ലീങ്ങൾ അവരുടെ മക്കൾക്ക് സ്വത്ത് തുല്യമായിട്ടാണ് നൽകുന്നത്.മാത്രമല്ല വളരെ സൂക്ഷിച്ചു പരിശോധിച്ചു കഴിഞ്ഞാൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺമക്കൾക്ക് സ്വത്ത് പണം പൊന്ന് കൂടുതൽ നൽകുന്നവരാണ് ഇന്ത്യയിലെ ദേശീയമുസ്ലിംങ്ങൾ.
ഇനി എന്റെ കുടുംബത്തിൽ ഉപ്പ ചെയ്‌തൊരുകാര്യം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.. ഞങ്ങൾ അഞ്ച് മക്കളാണ് സ്വത്ത് വീതം വെച്ചപ്പോൾ ഏറ്റവും കണ്ണായ സ്ഥലം ഏറ്റവും കൂടുതൽ പൊന്നും പണവുമൊക്കെ നമ്മുടെ രണ്ട് പെങ്ങന്മാർക്കാണ് നൽകിയിട്ടുള്ളത്....ഞങ്ങൾ ആങ്ങളമാർ അതിൽ വളരെ സന്തുഷ്ടരുമാണ്...അഞ്ചുനേരവും കൃത്യമായി നമസ്‌കരിച്ചിരുന്ന എന്റെ ഉപ്പ എന്നെ പഠിപ്പിച്ചു തന്നത് സ്ത്രീത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്
മറുനാടന് മലയാളി ബ്യൂറോ