തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയുടെ നിലയിൽ കാര്യമായ മാറ്റമില്ല. നടി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. നടിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായം തേടി കുടുംബം രംഗത്തുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്.

ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി ആവശ്യമുള്ളത്. ഇതുവരെയുള്ള ചികിത്സയ്ക്കായി കുടുംബം ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഇതോടെയാണ് സുമനസുകളായവരുടെ സഹായം അഭ്യർത്ഥിക്കുന്നത്. മാർച്ച് 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. യൂട്യൂബ് ചാനലിന്റെ ഷൂട്ടിങിന് വേണ്ടി പോയി തിരികെ സഹോദരനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം വഴിയിൽ കിടന്നു.

കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. അതുവഴി എത്തിയ യാത്രക്കാരനാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.

അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. സൈത്താനിലെ നായികയായിരുന്നു താരം. തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു വരികയായിരുന്നു അരുന്ധതി. മാർച്ച് 18 ന്, അരുന്ധതി നായരുടെ സഹോദരി ആരതി നായരും, സുഹൃത്ത് രമ്യയും ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അരുന്ധതിക്ക് ഉണ്ടായ അപകടത്തെ ക്കുറിച്ച് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ജീവനുവേണ്ടി മല്ലിടുകയാണ് തന്റെ സഹോദരിയെന്നും ആരതി പറഞ്ഞിരുന്നു.

"ഞാൻ എന്റെ പേജിൽ അരുന്ധതിക്ക് വേണ്ടിയുള്ള ധനസമാഹരണത്തിലേക്കുള്ള ഒരു ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്, പക്ഷേ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ജി-പേ നമ്പറിലേക്ക് വിളിക്കുന്നത് ദയവായി നിർത്തണം. എല്ലാവരോടും ചികിൽസാ നടപടികൾ വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ മോശമായ അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്, അതിനാൽ ദയവായി മനസിലാക്കുക', എന്നാണ് സുഹൃത്ത് പറഞ്ഞത്.