- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ഫോർ അസ്മിയ പോസ്റ്റർ വ്യാജമെന്ന് പോസ്റ്റിട്ടപ്പോൾ ഉയർന്നത് കടുത്ത വിമർശനം; മതപഠനശാലയിലെ പതിനേഴുകാരിയുടെ ദുരൂഹ മരണത്തിൽ ഒടുവിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ; സമഗ്ര അന്വേഷണ നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിലെ അസ്മിയയുടെ ദുരൂഹ മരണത്തിൽ ഒടുവിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. ബാലരാമപുരത്തെ മതവിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണം.
നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ കേരള ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) സ്ഥാപനത്തിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണം.
നേരത്തെ ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കേരള എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിനെ നിഷേധിച്ചു ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നു. വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രസ്തുത പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ല എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
അസ്മിയയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ജസ്റ്റിസ് ഫോർ അസ്മിയ എന്നെഴുതി വച്ച് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു എന്നായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ഡിവൈഎഫ്ഐക്കെതിരേ സോഷ്യൽ മീഡിയയിൽ പരിഹാസം രൂക്ഷമായിരുന്നു.
അതേസമയം ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫലം പുറത്തു വന്നു. പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.
ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം ഫലത്തിലെ ആത്മഹത്യയെന്ന റിപ്പോർട്ട് അടക്കം തള്ളികളയുകയാണ് ബന്ധുക്കൾ. അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബന്ധുവായ ഫിറോസ് പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ