- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാലിക്കിടെ ബേനസീർ ഭൂട്ടോ വെടിയേറ്റ് കൊല്ലപ്പെട്ടത് ഓർമ്മിപ്പിക്കുന്ന സംഭവം; ഇമ്രാൻ ഖാന് നേരേയുണ്ടായത് വധശ്രമം തന്നെ; ജീവൻ രക്ഷിക്കാനായത് അക്രമിക്ക് വളരെ അടുത്ത് എത്താൻ കഴിയാതെ വന്നതോടെ; വെടിവയ്പിൽ ഒരു തെഹ്രികി ഇൻസാഫ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
ഇസ്ലാമബാദ്: പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരേയുണ്ടായത് വധശ്രമമെന്ന് തെഹ്രികി ഇൻസാഫ് പാർട്ടി. ആക്രമണത്തിൽ ഇമ്രാന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇമ്രാന്റെ പാർട്ടി പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രിയെ സംഭവം നടന്നയുടൻ തന്നെ 100 കിലോമീറ്റർ അകലെ ലാഹോറിലേക്ക് കൊണ്ടുപോയി.
അക്രമിയെ പിന്നീട് കീഴപ്പെടുത്തി അറസ്റ്റ് ചെയ്തു. ഷെഹബാസ് ഷെരീഫ് സർക്കാരിന് എതിരെ ലാഹോർ മുതൽ ഇസ്ലാമബാദ് വരെ നടത്തുന്ന ലോങ് മാർച്ചിനിടെ, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ കണ്ടെയിനർ ട്രക്കിന്റെ മുകളിൽ നിൽക്കുമ്പോഴാണ് അക്രമി താഴെ നിന്ന് വെടിവച്ചത്. എകെ 47 നുമായി മറ്റൊരു അക്രമിയും അവിടെ ഉണ്ടായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ട്.
Imran Khan was shot in the leg but was stable while being taken to hospital. He waived at supporters too. #عمران_خان_ہماری_ریڈ_لائن_ہے pic.twitter.com/XizoAQzPax
- PTI (@PTIofficial) November 3, 2022
ഇമ്രാൻ കണ്ടെയ്‌നറിന് മുകളിൽ കയറി ഏതാനും മിനിറ്റുകൾക്കകം, വെടിവെപ്പുണ്ടായി. ഇമ്രാൻ നിൽക്കുന്നതിന്റെ ഇടതുഭാഗത്ത് നിന്നാണ് അക്രമി വെടിവച്ചത്. വൻജനത്തിരക്കിനിടെ ഇയാൾക്ക് ഇമ്രാന്റെ വളരെ അടുത്ത് എത്താനായില്ല.
പരിക്കേറ്റവരിൽ എംപി ഫൈസൽ ജാവേദ് ഖാനും ഉൾപ്പെടുന്നു. പരിക്കേറ്റ് നാല് പാർട്ടി പ്രവർത്തകരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. ഇസ്ലാമബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഗുജ്രൻവാലയിലാണ് ആക്രമണം നടന്നത്്. സൈന്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് 70 കാരനായ ഇമ്രാന് സ്ഥാനം ഒഴിയേണ്ടി വന്നത്. അതിന് ശേഷം സൈന്യത്തിനും ഐഎസ്‌ഐക്കും എതിരെ ശക്തമായ പ്രചാരണത്തിലാണ് ഇമ്രാനും പാർട്ടിയും.
Injured in the assassination attempt on Imran Khan, Senator @FaisalJavedKhan speaks exclusively. #عمران_خان_ہماری_ریڈ_لائن_ہے pic.twitter.com/PyrgQoeTs7
- PTI (@PTIofficial) November 3, 2022
ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ആഭ്യന്തര മന്ത്രി റാണ സനാവുള്ളയോട് പൊലീസിൽ നിന്നും ഭരണകൂടത്തിൽ നിന്നും റിപ്പോർട്ട് തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2007 ൽ റാലിക്കിടെ, ബേനസീർ ഭൂട്ടോ വെടിയേറ്റ് മരിച്ചതിന്റെ ദുരന്ത ഓർമകളാണ് ഈ സംഭവം ഉണർത്തിയത്. ഇമ്രാൻ ഖാൻ രക്ഷപ്പെട്ടെങ്കിലും,. പരിക്ക് ഗുരുതരമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ലോംഗ് മാർച്ചിനിടെ ഇമ്രാനുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് കഴിഞ്ഞാഴ്ച മാധ്യമ പ്രവർത്തക മരിച്ചുിരുന്നു, ഇമ്രാൻ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിൽ നിന്ന് താഴെ വീണാണ് ചാനൽ 5 വിന്റെ റിപ്പോർട്ടർ സദഫ് നയീം മരിച്ചത്. സദഫ് നയീമിന്റെ മരണത്തെ തുടർന്ന് ഇമ്രാൻ ഖാൻ ലോംഗ് മാർച്ച് താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ റാലി ഗുജ്രൻവാലയിൽ എത്താൻ വൈകുകയും ചെയ്തു.
സദഫ് നയീമിന്റെ മരണത്തിൽ ദുരൂതഹ തുടരുകയാണ്. ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന ട്രക്ക് സദഫ് നയീമിനെ ഇടിക്കുകയായിരുന്നെന്നും അതല്ല, സദഫ് നയീം, കണ്ടെയ്‌നറിയിൽ വച്ച് ഇമ്രാൻ ഖാനെ അഭിമുഖം നടത്തുമ്പോൾ കണ്ടെയ്‌നറിൽ നിന്നും താഴെ വീഴുകയും പിന്നാലെ കണ്ടെയ്‌നറിന്റെ ടയറുകൾക്ക് അടിയിൽപ്പെടുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഖാൻ സഞ്ചരിച്ച കണ്ടെയ്നർ സദഫിനെ ഇടിക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാൻ ഖാന്റെ തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറിൽ നിന്ന് ഹഖിഖി ആസാദി മാർച്ച് ആരംഭിച്ചത്. ശനിയാഴ്ച മാർച്ചിൽ പങ്കെടുക്കാതെ ഇമ്രാൻ ഖാൻ ലാഹോറിലേക്ക് മടങ്ങിയതാണ് സർക്കാരുമായി ചർച്ചകൾ നടന്നെന്ന് അഭ്യൂഹം ഉയർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ