- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ എത്തിയതോടെ കൂട്ടയിടിയായി; കവറിലാക്കി കീശയിലിട്ടിരുന്ന 5,000 രൂപ അതിനിടെ താഴെ വീണു; കുനിഞ്ഞെടുക്കാൻ ശ്രമിച്ചാൽ വീണു പോകുമെന്നതിനാൽ അതിനു മുതിരാത്ത ഡിസിസി പ്രസിഡന്റ്; ഷൂസും ഊരിപ്പോയി; സോക്‌സ് മാത്രമിട്ട് കായംകുളം വരെ നടന്നു; ആലപ്പുഴയിലേത് പോക്കറ്റടിയല്ല; ബാബു പ്രസാദിന്റെ പണം മോഷണം പോയതല്ല
ആലപ്പുഴ: ആലപ്പുഴ ഡിസിസി അധ്യക്ഷന്റെ പേഴ്‌സ് ആരും പോക്കറ്റടിച്ചതില്ല. അവേശം അതിരുവിട്ടപ്പോൾ നഷ്ടം പ്രസിഡന്റിനായി. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരിൽ ഏറ്റവും സൗമന്യനായ വ്യക്തിയാണ് അലപ്പുഴയിലേത്. അത്തരത്തിലൊരു നേതാവിനാണ് യാത്രയ്ക്കിടെ പണം നഷ്ടമായത്. ഭാരത് ജോഡോ യാത്രയ്ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബു പ്രസാദിന്റെ 5,000 രൂപയും ഷൂസും നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെ ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തായിരുന്നു സംഭവം.
രാഹുലിനെ മാലചാർത്തി സ്വീകരിക്കാൻ കാത്തുനിൽക്കുകയായിരുന്നു ബാബു പ്രസാദും നേതാക്കളും. രാഹുൽ എത്തിയതോടെ കൂട്ടയിടിയായി. കവറിലാക്കി കീശയിലിട്ടിരുന്ന 5,000 രൂപ അതിനിടെ വീഴുന്നതു കണ്ടുനിൽക്കാനേ ബാബു പ്രസാദിനു കഴിഞ്ഞുള്ളൂ. കാശിന് വേണ്ടി പോയെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. കുനിഞ്ഞെടുക്കാൻ ശ്രമിച്ചാൽ തിരക്കിൽപ്പെട്ടു വീണുപോകുമെന്നതിനാൽ അതിനു മുതിർന്നില്ല. അതിനിടെ ഷൂസും ഊരിപ്പോയി. അതും തിരിച്ചെടുത്തില്ല. തുടർന്ന് സോക്‌സ് മാത്രമിട്ടാണ് അദ്ദേഹം കായംകുളത്തേക്ക് അഞ്ചു കിലോമീറ്ററോളം നടന്നത്. കായംകുളത്തെത്തി പുതിയ ഷൂസ് വാങ്ങുകയും ചെയ്തു.
ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ പണം പോയെന്നായിരുന്നു ആദ്യ വാർത്ത. അതുകൊണ്ട് തന്നെ പോക്കറ്റടിക്കാനുള്ള സാധ്യതയാണ് ആദ്യം ചർച്ചയാത്. ചില പോക്കറ്റടിക്കാരെ പിടികൂടുകയും ചെയ്തത് നേരത്തെ ചർച്ചയായിരുന്നു. ഇതിനിടെയാണ് പ്രവർത്തക വികാരമാണ് ബാബു പ്രസാദിന് വിനയായതെന്ന വസ്തുത പുറത്തു വന്നത്. അയ്യായിരം രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചതല്ലെന്ന് വിശദീകരിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് രംഗത്ത് വരികയും ചെയ്തു.
രാഹുൽഗാന്ധിയെ സ്വീകരിക്കാൻ എത്തിപ്പോഴാണ് കവറിലിട്ട് പോക്കറ്റിൽ വെച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയിൽ നിലത്തു നിന്ന് അത് വീണ്ടെടുക്കാൻ സാധിച്ചില്ലെന്നും ബാബു പ്രസാദ് പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിക്കപ്പെട്ടു എന്ന തരത്തിൽ ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ പോക്കറ്റടിക്കാർ നുഴഞ്ഞുകയറിയ സംഭവം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാബു പ്രസാദിന്റെ പൈസ നഷ്ടമായ വാർത്തയും വന്നത്. ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. കെസി വേണുഗോപാലിന്റെ സ്വാധീന ജില്ലയെന്ന നിലയിലാണ് ഈ സ്വീകരണങ്ങൾ.
ജാഥയിൽ പോക്കറ്റടി സംഘം കയറിക്കൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നേമത്തെ തമിഴ്‌നാട് സംഘമാണ് പോക്കറ്റടിച്ചത്. രണ്ടിടങ്ങളിൽ ഇതുണ്ടായി. പോക്കറ്റടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഘത്തെ യാത്രയിൽനിന്ന് നീക്കിയതായി നേതാക്കൾ അവകാശപ്പെട്ടെങ്കിലും പോക്കറ്റടി തുടരുകയാണെന്ന സൂചനകളും ചർച്ചകളിൽ ഉണ്ടെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ