- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടു പൊളിച്ച് രണ്ടു കോഴികളെ പിടികൂടി; അതിന് ശേഷം അൽവക്കത്തെ വീട്ടിലെത്തി; കരടി അക്രമിക്കാൻ എത്തിയപ്പോൾ കിണറ്റിലെ വക്കിൽ അഭയം തേടിയ കോഴി; ചാടി വീണ കരടിയെ വെട്ടിലാക്കി പറന്നകന്ന കോഴി ബുദ്ധി; കരടി കിണറ്റിലും; മയക്കു വെടിയിൽ കിണറ്റിൽ മുങ്ങി കരടി; രക്ഷാപ്രവർത്തനം തുടരുന്നു; വെള്ളനാട്ടും കരടി! ജനവാസ മേഖല ആശങ്കയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ കരടിയെ മയക്കു വെടിവച്ചു. വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ കിണറ്റിൽ കരടിയെ കണ്ടത്. മയക്കു വെടി കൊണ്ട കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണ്.
അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ പുറത്തെത്തിക്കാൻ തീരുമാനിച്ചത്. കരടിയെ കോട്ടൂർ ഉൾവനത്തിൽ വിടാനാണ് തീരുമാനം. കോട്ടൂർ വനമേഖലയോട് അടുത്തു നിൽക്കുന്ന ജനവാസ കേന്ദ്രമാണ് ഇത്. പത്ത് കിലോമീറ്ററെങ്കിലും ഇവിടെ നിന്ന് കാട്ടിലേക്ക് ദൂരമുണ്ട്. അതുകൊണ്ട് തന്നെ കരടി എങ്ങനെ ഇവിടെ എത്തിയതെന്നത് ഏവരേയും അമ്പരപ്പിക്കുന്നുണ്ട്.
കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിന്റെ വക്കത്തിരുന്ന കോഴി കരടി ചാടിവീണപ്പോൾ പറന്ന് മാറുകയായിരുന്നു.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുൺ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റിൽ വീണു കിടക്കുന്നത് കാണുന്നത്. തുടർന്നു വിവരം വനം വകുപ്പിനെ അറിയിച്ചു. മയക്കുവെടി വച്ച് കരടിയെ മുകളിലേക്ക് കയറ്റാനാണ് ശ്രമം. അരുണിന്റെ അയൽവാസിയുടെ വീടിന്റെ കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്.
അടുത്ത കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ ബഹളവും ഉണ്ടായിരുന്നു. ഇതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. തീർത്തും വന്യമൃഗ ശല്യമില്ലാത്ത പ്രദേശമാണ് വെള്ളനാട്. ഇവിടെ കരടി എത്തിയെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെ മാത്രമാണ് ഈ പ്രദേശം.
മറുനാടന് മലയാളി ബ്യൂറോ