- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1,79,36,341 രൂപയാണ് ഫെസ്റ്റിവെൽ വരവ്; അതിൽ 1,44,27,399 രൂപ ചെലവായി; ബാക്കി വന്ന 35,08,942 രൂപയിൽ ജി.എസ്.ടി.യും അടച്ചാൽ പ്രതിസന്ധിയും കടവും; പള്ളിക്കര പഞ്ചായത്തിന്റെ പ്രമേയവും വെറുതെയായി; ബേക്കൽ ബീച്ച് ഫെസ്റ്റിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ജി എസ് ടി ഇടപെടൽ; ഒറ്റനോട്ടീസിൽ ലാഭം നഷ്ടമാകുന്ന കഥ
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് ചരക്കുസേവന നികുതി (ജി.എസ്.ടി.) ഇനത്തിൽ 39 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകസമിതിക്ക് നോട്ടീസ്. 1,79,36,341 രൂപയാണ് ഫെസ്റ്റിവെൽ വരവ്. അതിൽ 1,44,27,399 രൂപ ചെലവായതായാണ് സംഘാടകസമിതിയുടെ കണക്ക്. ബാക്കി വന്ന 35,08,942 രൂപയിൽ ജി.എസ്.ടി.യും അടച്ചാൽ പ്രതിസന്ധിയിലാകും സംഘാടകർ. കടം വാങ്ങി പണം നൽകേണ്ടി വരും.
20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പരിപാടി സംഘടിപ്പിക്കുമ്പോൾ 18 ശതമാനം ജി.എസ്.ടി. അടയ്ക്കണമെന്നാണ് ചട്ടം. കണക്കു പരിശോധിച്ചാണ് ജി എസ് ടി വകുപ്പ് തീരുമാനത്തിൽ എത്തിയത്. 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ കൂടിയായ ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി.) മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്തിന് നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഷിജിൻ പറമ്പത്ത് പറഞ്ഞു.
ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കണക്കും ഓഫീസിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ജി.എസ്.ടി. വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കണക്കുകൾ നൽകി. അതിന്റെ തുടർനടപടിയായാണ് തുക അടയ്ക്കാനുള്ള അറിയിപ്പെത്തിയത്. 2022 ഡിസംബർ 24-ന് തുടങ്ങി 2023 ജനുവരി രണ്ടിന് സമാപിച്ച പരിപാടിക്ക് ജി.എസ്.ടി. അടച്ചിരുന്നില്ല. 20 ലക്ഷത്തിൽ താഴെയുള്ള കണക്കായിരുന്നുവെങ്കിൽ ജി എസ് ടി അടയ്‌ക്കേണ്ടി വരില്ലായിരുന്നു.
50 രൂപയുടെ എട്ടുലക്ഷം ടിക്കറ്റുകളാണ് പരിപാടിക്കായി അച്ചടിച്ചിരുന്നത്. 1.42 കോടി രൂപയോളം ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും നികുതിക്കണക്ക് സമർപ്പിച്ചിരുന്നില്ല. തുക പിരിഞ്ഞുകിട്ടുന്നതിലുണ്ടായ താമസമാണ് യഥാസമയം കണക്ക് നൽകുന്നതിൽ തടസ്സമായതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ.യാണ് സംഘാടകസമിതി ചെയർമാൻ.
അതിനിടെ, ഫെസ്റ്റിലൂടെ ലഭിച്ച ലാഭത്തിന്റെ നിശ്ചിത ശതമാനം പള്ളിക്കര പഞ്ചായത്തിന് ലഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ജി എസ് ടി കുരുക്ക്. ഫലത്തിൽ ലാഭമില്ലാത്ത അവസ്ഥയിലേക്ക് കണക്കെത്തിക്കും. മിക്കവാറും നഷ്ടവും പഞ്ചായത്ത് നൽകേണ്ട ഗതികേടും വന്നേക്കും.
മറുനാടന്‍ മലയാളി ബ്യൂറോ