- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് ഉപേക്ഷിച്ചാലും കുഴപ്പിമില്ലാത്തത് ഏവർക്കും എളുപ്പമായി; അഭയാർത്ഥിയോ പ്രവാസിയോ ആകാനുള്ള നൂലാമാലകളും എളുപ്പം; വേഗത്തിൽ നടന്നിരുന്ന ആ കളി ഇനി നടക്കില്ല; ബിജു കുര്യന്റെ ഒളിച്ചോട്ടം ഇസ്രയേലിൽ എത്തി മുങ്ങുന്നവർക്ക് പാരയായി; ഇരിട്ടിക്കാരന്റെ മുങ്ങൽ ഗൗരവത്തോടെ എടുത്ത് ഇന്ത്യൻ എംബസി; സഹായിക്കുന്ന മലയാളികളും കുടുങ്ങും
ജറുസലം:ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യന്റെ മുങ്ങലിൽ പ്രതിസന്ധിയിലാകുന്നത് ഇസ്രയേലിൽ എത്തി മുങ്ങുന്ന മറ്റ് മലയാളികൾക്കും. വിശുദ്ധ തീർത്ഥാടനത്തിനും മറ്റുമെത്തി മുങ്ങുന്ന മലയാളികൾ ഏറെയാണ്. ബിജു കുര്യൻ വിവാദം ചർച്ചയായതോടെ ഈ വിഷയം ഗൗരവത്തോടെ എടുക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിൽ മുങ്ങി നടക്കുന്ന മലയാളികളെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.
വിഷയത്തിൽ ഇസ്രയേലിലെ മലയാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി രംഗത്തു വന്നിട്ടുണ്ട്. കാർഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് എംബസി നിർദ്ദേശം നൽകി. ഇപ്പോൾ കീഴടങ്ങി തിരിച്ചുപോകാൻ തയാറായാൽ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കിൽ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടിവരും. ബിജു കുര്യന് ഇസ്രയേലിൽ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി. ബിജു കുര്യന്റെ ജോലി മോഹം നടക്കില്ലെന്നാണ് സൂചന.
വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. വീസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് വന്നാൽ ഇസ്രയേൽ നിയമനടപടികൾ നേരിടേണ്ടി വരില്ല. വീസ് കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരും. സമാന രീതിയിൽ മുങ്ങിയവരെ കണ്ടെത്താനും ശ്രമം തുടങ്ങി.
ബിജു കുര്യന് തൊഴിൽ വിസ കിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും. ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രയേൽ അധികൃതർ തിരച്ചിൽ തുടരുകയുമായിരുന്നു. ഇതിനിടെ താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്‌സാപ്പിൽ മെസേജ് അയച്ചു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. യാത്രയുടെ തുടക്കം മുതൽ ബിജു കുര്യൻ സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി ചില സഹയാത്രികർ പറഞ്ഞു. ബിജു ആസൂത്രിതമായി മുങ്ങിയെന്നാണു കരുതുന്നതെന്നും ചില സഹയാത്രികർ വ്യക്തമാക്കി. ഇസ്രയേലിൽ കൃഷി ജോലിക്കും വീട്ടു ജോലിക്കും വൻ ഡിമാൻഡാണ്. പ്രതിമാസം ഒന്നരലക്ഷം രൂപയോളം ശമ്പളം കിട്ടും. ഇത് മനസ്സിലാക്കി മലയാളികൾ ഇസ്രയേലിലേക്ക് എത്തുകയും മുങ്ങുകയും ചെയ്യുന്നത് പതിവ് രീതിയാണ്.
അനധികൃത കുടിയേറ്റം നടത്തുന്നവർക്ക് ഇസ്രയേലിൽ ലഭിക്കുന്ന വമ്പൻ അവസരങ്ങളെക്കുറിച്ചറിയുമ്പോൾ മന്ത്രി പറഞ്ഞത് ആരും ശരിവച്ചുപോകും. കർഷകൻ മുങ്ങിയ വാർത്തയുടെ ചൂടാറും മുമ്പുതന്നെ കേരളത്തിൽനിന്നുള്ള തീർത്ഥാടകസംഘത്തിൽനിന്നുള്ള ആറുപേരെ കാണാതായ വാർത്തയും പുറത്തുവന്നിരുന്നു. ്തീരെ താഴേത്തട്ടിലുള്ള ജോലിക്കുപോലും ലക്ഷങ്ങൾ മാസ ശമ്പളമായി കിട്ടുന്നതാണ് ഇസ്രയേലിലേക്ക് കുടിയേറാൻ കൂടുതൽ പേർക്ക് പ്രേരണയാവുന്നത്. കൃഷിപ്പണി, വൃദ്ധ പരിചരണം എന്നിവയ്ക്കൊന്നും ഇസ്രയേലിൽ ആവശ്യത്തിന് ആളെ കിട്ടാറില്ല. അതിനാൽ തന്നെ ശമ്പളവും കാര്യമായികിട്ടും. ഇവിടേക്ക് കുടിയേറുന്നവർ ആദ്യം ചെയ്യുന്ന ജോലികൾ ഇത്തരത്തിലുള്ളതാണ്. താമസവും ഭക്ഷണവുമൊക്കെ മിക്കപ്പോഴും തൊഴിലിനോടൊപ്പം ലഭിക്കുകയും ചെയ്യും.
അങ്ങനെനോക്കുമ്പോൾ മാസം കിട്ടുന്ന ശമ്പളം മിച്ചമാവും. ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ അവസരം കുറഞ്ഞതോടെയാണ് ഇസ്രയേലിനെ പുതിയ ഗൾഫായി മലയാളികൾ കണ്ടുതുടങ്ങിയത്. ബിജുവിന് മുമ്പുതന്നെ നിരവധി പേർ ഇത്തരത്തിൽ മുങ്ങിയിട്ടുണ്ട്. ഇവരിൽ പലരും ഇപ്പോൾ നല്ല നിലയിലാണത്രേ. മുങ്ങുന്നവർ ആദ്യംചെയ്യുന്നത് ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുക എന്നതാണ്. പിന്നെ ഇസ്രയേൽ പൊലീസിന് പിടികൊടുക്കാതെ നടക്കും. ബന്ധുക്കളോ കൂട്ടുകാരോ ആണ് ഇതിനുള്ള അവസരമൊരുക്കുന്നത്. ദിവസങ്ങൾ കഴിയുന്നതോടെ ഏതെങ്കിലും വിധത്തിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങും. ഇതേത്തുടർന്ന് അഭയാർത്ഥി പദവിക്കോ, പ്രവാസി പദവിക്കോ ഉള്ള ശ്രമം നടത്തും.
വളരെ പ്രശ്‌നമില്ലാതെ തന്നെ ഇതിലേതെങ്കിലും ഒന്ന് സാധിച്ചെടുക്കാൻ കഴിയും.അനധികൃത കുടിയേറ്റം ഇസ്രയേൽ പൊതുവെ വലിയ കാര്യമാക്കാറില്ലെന്നതിനാലാണിത്. അഭയാർത്ഥിയോ പ്രവാസിയോ ആയിക്കഴിഞ്ഞാൽ പിന്നെ പ്രശ്‌നമില്ല. ഇഷ്ടപ്പെടുത്ത ജോലിയെടുത്ത് സുഖമായി ജീവിക്കാം. ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്നവരാണ് തീർത്ഥാടക സംഘത്തിലംഗമായും മറ്റും മുങ്ങൽ നടത്തുന്നത്. എന്നാൽ ബിജു കുര്യൻ വിവാദത്തോടെ വിഷയം എംബസി ഗൗരവത്തോടെ എടുക്കുന്നു. എല്ലാം ഇസ്രേയേലിനേയും അറിയിച്ചു. അതുകൊണ്ട് തന്നെ ഇനി ഇന്ത്യാക്കാർക്ക് കുടിയേറ്റം അത്ര എളുപ്പമാകില്ല.
മറുനാടന് മലയാളി ബ്യൂറോ