- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എഫ് ഐയുടെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാളിന്റെ കസേര തെറിച്ചു; കേരള സർവ്വകലാശാലയെ കബളിപ്പിച്ചതിനു പൊലീസിൽ പരാതി നൽകും; യുയുസിയായ വിശാഖിനെതിരെയും പരാതിയുമായി മുന്നോട്ട്; എസ് എഫ് ഐയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കേരള സർവ്വകലാശാലയുടെ മിന്നൽ നടപടി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐയുടെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാൾ ജി ജെ ഷൈജുവിനെ സ്ഥാനത്തു നിന്നും നീക്കി കേരള സർവ്വകലാശാല. അദ്ധ്യാപക സ്ഥാനത്തു നിന്നും സസ്പെന്റ് ചെയ്യാൻ മാനേജ്മെന്റിനോട് ശുപാർശ. അതേസമയം സർവ്വകലാശാലയെ കബളിപ്പിച്ചതിനു പൊലീസിൽ പരാതി നൽകും. കൂടാതെ സർവ്വകലാശാലയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും കേരള വിസി പറഞ്ഞു. ആൾമാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.
പ്രൊ. ഷൈജുവിനെ അദ്ധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും വി സി പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജിൽ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും.മുതിർന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പരിശോധിക്കും.
കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ സർവകലാശാലക്ക് പരിമിതി ഉണ്ട്. പൊലീസിന് ഇത് അന്വേഷിക്കാം.തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തന്നെ ഫലം സർവകലാശാലയെ അറിയിക്കണം.കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും. അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.
ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യുയുസികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേർത്തിരിക്കുന്ന വിശാഖ് എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണെന്നാണ് വിവരം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.
വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അതേസമയം, യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ