- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദേകം റിസോർട്ടുമായി ബന്ധമില്ല; ചില വ്യവസായങ്ങൾ സംരക്ഷിക്കാൻ എന്നാൽ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുമുണ്ട്; എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു.. ആരെന്ന് സമയമാകുമ്പോൾ പറയാം; നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ അടിച്ചോളൂ; ആരോപണങ്ങളോട് പ്രതികരിച്ചു ഇ പി ജയരാജൻ
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചു മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ജയരാജൻ പറഞ്ഞു. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് എനിക്കറിയാം. അത് പറയേണ്ട സമയത്ത് പറയും. ഇപ്പോൾ പറയാൻ തടസമില്ല. ഇപ്പോൾ നിങ്ങളോട് അത് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണന്നും അത് നിങ്ങളിൽ ചിലർക്ക് അറിയാമെന്നും ജയരാജൻ പറഞ്ഞു.
'ഞാൻ ഒരുപാട് സ്ഥാപനങ്ങൾക്ക്, വ്യക്തികൾക്ക്, പുതിയ സംരംഭകർക്ക് ഒരുപാട് സഹായങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും നൽകാറുണ്ട്. ചില വ്യവസായങ്ങൾ സംരക്ഷിക്കാൻ എന്നാൽ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. കണ്ണൂരിൽ പൂട്ടിക്കിടക്കുന്ന ഒരു വ്യവസായം എങ്ങനെയെങ്കിലും തുറക്കാനാകുമോയെന്നതാണ് ഇപ്പോൾ നോക്കുന്നത്. അതുകൊണ്ടുതന്നെ ചില വ്യക്തികൾ തന്നെ രക്ഷപ്പെടാൻ എന്താ വഴി എന്ന് ചോദിച്ച് വരാറുണ്ട്. തന്നെ കൊണ്ട് കഴിയും വിധം സഹായിക്കാറുമുണ്ട്. അത് രാഷ്ട്രീയം നോക്കിയിട്ടല്ല'- ജയരാജൻ പറഞ്ഞു.
'നിങ്ങൾ എല്ലാ മാധ്യമങ്ങളും എന്റെ പേര് അടിച്ചില്ലേ?. എന്തിനാ അടിച്ചത്. നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ അടിച്ചോളൂ' -ജയരാജൻ പറഞ്ഞു. എംവി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്ന് ജയരാജൻ മറുപടി നൽകി. 'ഞാൻ മാത്രമാണോ ജാഥയിൽ പങ്കെടുക്കാത്തത്. നിങ്ങൾക്ക് ഒരു ടാർജറ്റ് ഉണ്ട് എന്നെ. അങ്ങനെയുള്ള ചില മാധ്യമങ്ങളുമുണ്ട്. അതിനായി ചിലർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അവർക്ക് ചിലയാളുകൾ ഉപദേശവും നിർദേശവും കൊടുക്കുന്നു. അതിനനുസരിച്ച് ചില മാധ്യമങ്ങൾ വാർത്ത മെനയുന്നു. നിങ്ങൾ മെനഞ്ഞെടുത്തോ, നിങ്ങൾ പ്രസിദ്ധീകരിച്ചോ എനിക്ക് അതൊരു പ്രശ്നമേയല്ല. ഞാൻ ജാഥ അംഗമല്ല. നല്ല നിലയിൽ അതുമുന്നോട്ടുപോകുന്നു. നിങ്ങളിൽ ചിലർ അതിന്മേൽ ചളിവാരിയെറിയാൻ ശ്രമിക്കുകയാണ്' - ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇ പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടന്നിരുന്നു. ഇത് സാധാരണ പരിശോധനയെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. കഴിഞ്ഞ സാമ്പത്തികവർഷം കമ്പനി ടിഡിഎസ് അടിച്ചിരുന്നു. എന്നാൽ ഈ വർഷം ടിഡിഎസ് അടയ്ക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്ന് ഇപി പറഞ്ഞു.
ആദായനികുതി സർവേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും റിസോർട്ട് സിഇഒ തോമസ് ജോസഫ്. പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് വ്യക്തമാക്കി. കണ്ണൂർ ജില്ലയിലെ ആന്തൂരിലെ വൈദേകം റിസോർട്ടിലാണ് പരിശോധന. ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയാണ് ചെയർപേഴ്‌സണായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോർട്ട്.ഇ പി ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോർട്ടിൽ പങ്കാളിത്തമുണ്ട്.
രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. ജിഎസ്ടി വകുപ്പ് ഉദ്യോദഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 13 ഡയറക്ടർമാർ ഉള്ള റിസോർട്ടിൽ കൂടുതൽ ഓഹരിയുള്ളത് ജെയ്സനാണ്. ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽനേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.
ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ഉന്നയിച്ചിരുന്നു. എന്നാൽ റിസോർട്ട് നടത്തിപ്പിൽ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകൻ ജയ്സനുമാണ് ഇതിൽ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകൻ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.
കണ്ണൂർ ആയുർവ്വേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. പി കെ ജയ്‌സൺ റിസോർട്ടിന്റെ സ്ഥാപക ഡയരക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ പി ജയരാജന്റെ മകൻ ജയ്‌സണാണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമ്മാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ ആയിരുന്ന വേളയിൽ ഈ റിസോർട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപ്രശ്‌നമില്ലാതെ പരിഹരിച്ചു നൽകിയിരുന്നു.
ഇ.പി. ജയരാജന്റെ കുടുംബത്തിൽ പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്‌സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുൻ എം.ഡി. കെ.പി. രമേശ്കുമാറും മകൾ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവിൽ ഉള്ളത്. 2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്‌സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്‌സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.
2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്‌സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്‌സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.
2014-ൽ അന്നത്തെ എം.ഡി.യായ രമേശ്കുമാർ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് ജയ്‌സണിന്റെ നേതൃത്വത്തിൽ കമ്പനിക്ക് രൂപംകൊടുക്കുന്നത്. പത്തുകോടി ഷെയർ കാപ്പിറ്റൽ ആയിരുന്നു ലക്ഷ്യം. നിലവിൽ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാങ്കുകളിൽ 7.35 കോടിയുടെ കടബാധ്യതയുണ്ട്. 48 കിടക്കകളുള്ള സ്ഥാപനത്തിൽ താത്കാലിക തൊഴിലാളികൾ ഉൾപ്പെടെ 25 പേരുണ്ട്. മെഡിക്കൽ ടൂറിസം എന്നനിലയിൽ സ്ഥാപനത്തെ വളർത്തുകയായിരുന്നു ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ