- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ മേധാവിത്വത്തിനു പുറത്തുള്ള രാജ്യങ്ങളും ഇന്ത്യയിലെ തെക്കേ പ്രദേശവും ചേർന്നുള്ള രാഷ്ട്രീയവും ജനപക്ഷ ബദലും എന്നത് ലക്ഷ്യം; എന്തുകൊണ്ട് ഇന്ത്യയെ ഒന്നാകെ കാണുന്നില്ലെന്നത് വിമർശകരുടെ ചോദ്യം; കൊച്ചിയിലെ 'കട്ടിംങ് സൗത്തിന്' പിന്നിലെ ആരോപണം നിഷേധിച്ച് സംഘാടകർ; ഗവർണ്ണർ ശ്രീധരൻ പിള്ള പിന്മാറുമ്പോൾ
കൊച്ചി: കട്ടിംങ് സൗത്ത് എന്ന ടാഗ് ലൈനിലെ മാധ്യോത്സവ വിവാദത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന തുടങ്ങി. വിവാദങ്ങൾക്ക് അപ്പുറം അസ്വാഭാവികമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുടെ വിശദീകരണ കുറിപ്പാണ് ചർച്ചകൾക്ക് കാരണമായത്. തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ ഭാഗമായി താനില്ലെന്നുമായിരുന്നു പിള്ളയുടെ അറിയിപ്പ്. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് പരിവാർ ഗ്രൂപ്പുകളുമെത്തി. എന്നാൽ സുതാര്യ മാധ്യമോത്സവമാകും കട്ടിങ് സൗത്തെന്നാണ് സംഘാടകർ പറയുന്നത്.
കട്ടിങ് സൗത്ത് എന്ന ടാഗ് ലൈനാണ് വിവാദങ്ങൾക്ക് കാരണം. ഇന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യെ അടർത്തിയെടുക്കാനുള്ള അജണ്ടയാണ് ഇതെന്നാണ് ആരോപണം. എന്നാൽ സ്വാഭാവികമായി ഇട്ട പേരാണിതെന്ന് സംഘാടകർ പറയുന്നു. കേരള പത്രപ്രവർത്തക യൂണിയനും പ്രസ് അക്കാഡമിയും ഈ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ബ്രോഷറിലെ ഒരു വാചകം വിവാദങ്ങൾക്ക് പുതിയ മാനം നൽകുന്നു. അമേരിക്കൻ മേധാവിത്വ പ്രദേശങ്ങൾക്ക് പുറത്തുള്ള രാജ്യങ്ങളിലേതും ഇന്ത്യയിലെ തെക്കൻ പ്രദേശത്തേയും ജനകീയ രാഷ്ട്രീയത്തേയും ജനപക്ഷ ബദൽ മാധ്യമത്തേയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് മാധ്യമോത്സവത്തിന്റെ ലക്ഷ്യമെന്ന് ബ്രോഷർ പറയുന്നു. ഇതാണ് സംശയം പുതിയ തലത്തിലെത്തിക്കുന്നത്.
ഇന്ത്യയെ ഒന്നാകെ കാണുന്നില്ലെന്നതാണ് പ്രശ്‌നം. തെക്കേ ഇന്ത്യയിലെ ജനപക്ഷ ബദൽ എന്ന വിശദീകരണമാണ് പരിവാറുകാരെ ചൊടിപ്പിക്കുന്നത്. രാജ്യത്തെ വിഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് പരിവാറുകാർ പറയുന്നു. എന്നാൽ ഇതെല്ലാം വെറുതെയാണെന്ന് സംഘാടകരും വിശദീകരിക്കുന്നു. കട്ടിങ് സൗത്ത് എന്ന് പേരിൽ കൊച്ചിയിൽ നടക്കുന്ന ആദരിക്കൽ ച്ചടങ്ങിൽ താൻ പങ്കെടുക്കുന്നില്ലെന്ന് ഗോവ ഗവർണർ ശ്രീധൻ പിള്ള അറിയിച്ചിരുന്നു. മാർച്ച് 25ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യുമെന്ന് കാട്ടി നോട്ടീസ് അച്ചടിച്ചിരുന്നു. എന്നാൽ തനിക്ക് ഈ സംഘടനയെ പറ്റി അറിയില്ലെന്നും ആർക്കും അനുമതി നൽകിയിട്ടില്ലെന്നും രാജ്ഭവൻ ഇറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
കട്ടിങ് സൗത്ത് എന്ന സംഘടയുമായി ബന്ധമില്ലെന്നും മാർച്ച് 25ന് നടത്തുന്ന പരിപാടിക്ക് പങ്കെടുക്കാമെന്ന് ഗവർണറോ രാജ് ഭവനോ യാതൊരു സമ്മതവും നൽകിയിട്ടില്ല എന്നുമാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം. ഇതിന് മുൻപ് യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഒഫ് സൗത്ത് ഇന്ത്യ എന്ന പേരിൽ വിഘടനവാദ ആശയം ഉയർന്നിരുന്നു. അതിന്റെ ആശയത്തോട് കട്ടിങ് സൗത്തിന് സാമ്യമുണ്ടെന്ന് വാദിച്ച് പരിവാറുകാരെത്തിയിരുന്നു. ഇതിനിടയിലാണ് ഗോവ ഗവർണറുടെ ഔദ്യോഗിക പ്രഖ്യാപനം. കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ രാജ്യത്തെ വിഷലിപ്തമാക്കുന്ന ആശയങ്ങളാണ് പ്രതിപാദിക്കുന്നതെന്നും ഇതിന് പിന്നിൽ രാജ്യവിരുദ്ധ ലക്ഷ്യമാണെന്നും പരിവാറുകാർ പറയുന്നു.
മാർച്ച് 24 മുതൽ 3 ദിവസം എറണാകുളം ടൗൺ ഹാൾ ബുക്ക് ചെയ്താണ് സമ്മേളനം. കട്ടിങ്ങ് സൗത്ത്. അതായത് കേരളം, തമിഴ്‌നാട്, കർണ്ണാടകം, ആന്ധ തുടങ്ങിയ സംസ്ഥാനങ്ങൾ ഒരു പ്രത്യേക ഭാഗമായി നിലകൊള്ളുക. ഇതാണ് കട്ടിങ്ങ് സൗത്തിന്റെ ലക്ഷ്യം എന്നാണ് ആരോപണം. ഇത് മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം ആയിരുന്നു. മലപ്പുറം ആസ്ഥാനമായി മലബാറിൽ സംസ്ഥാന രൂപീകരണവും പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം ആയിരുന്നുവെന്നെല്ലാം വിമർശിക്കുന്നവർ ഉയർത്തുന്ന വാദങ്ങളാണ്.
അമേരിക്കൻ മേധാവിത്വത്തിനു പുറത്തുള്ള രാജ്യങ്ങളും, ഇന്ത്യയിലെ തെക്കേ പ്രദേശവും ചേർന്നുള്ള രാഷ്ട്രീയവും ജനപക്ഷ ബദലും എന്നതാണ് ഇതിന്റെ ലക്ഷ്യത്തിൽ കൃത്യമായി പറയുന്നു. അതായത് ചൈനീസ് കീഴിൽ വരുന്ന രാജ്യങ്ങളും ഇന്ത്യയുടെ തെക്കൻ പ്രദേശവും ചേർന്ന് ബദൽ ഉണ്ടാക്കുക. കൃത്യമായും വ്യക്തമാണെന്ന് പരിവാറുകാർ പറയുന്നു. കേരളാ പത്രപ്രവർത്തക യൂണിയന്റെ കാനഡ ഘടകത്തേയും സംഘടാകരായി ചേർത്തിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സംഘടനയെ പറ്റി കെ യു ഡബ്ല്യൂജെക്കാർക്കും പോലും അറിയില്ലെന്നതാണ് വസ്തുത.
മറുനാടന്‍ മലയാളി ബ്യൂറോ