- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു നേരത്തേ നിസ്‌കാരം മുടക്കാത്ത, ഒരു നോമ്പ് പോലും മുടക്കാത്ത മമ്മൂട്ടിയുടെ പെങ്ങളുടെ മകനാണോ നീ; നിന്നെ ചാട്ടവാറിന് അടിക്കണം, നോമ്പിനാണോ ഇങ്ങനെ ചോറ് വാരി കഴിക്കുന്നത്'; വിഷു സദ്യ കഴിച്ച മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കർ സൗദാന് തെറിയഭിഷേകം
കൊച്ചി: നടൻ മമ്മൂട്ടിയുടെ പഴയകാലത്തെ രൂപവും, ഘനഗാംഭീര്യമുള്ള ആ ശബ്ദവും ഏകദേശം അതേപടി കിട്ടിയിരിക്കുന്നത്, മകൻ ദൂൽഖർ സൽമാന് അല്ല മരുമകൻ അഷ്‌കർ സൗദാന് ആണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കാറുള്ളത്. ഇപ്പോൾ സിനിമയിൽ നായകനായി അരങ്ങേറുന്ന അഷ്‌കർ സൗദാന്റെ ചിത്രങ്ങളും, അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുമ്പോൾ, അതിനിടയിൽ പഴയ മമ്മൂട്ടി എന്നാണ് കമന്റുകൾ വരാറുള്ളത്.
2009 ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് അഷ്‌കറിന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് മിത്രം, കൊലമാസ്, മൂന്നാം പ്രളയം, എന്നോട് പറ ഐ ലവ് യു എന്ന്, മേരെ പ്യാർ ദേശ് വാസിയോം, വള്ളിക്കെട്ട്, ആനന്ദകല്യാണം എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചെങ്കിലും ആ സിനിമകൾ ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ, പ്രശ്സത സംവിധാകയൻ ടി എസ് സുരേഷ് ബാബു ഒരുക്കുന്ന ഡി എൻ എ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ നടൻ. ചിത്രത്തിലെ അഷ്‌കർ സൗദാന്റെ ലുക്ക് ഏറെ ശ്രദ്ധേയാമയിരുന്നു.
അങ്ങനെയിരിക്കെയാണ് ഈ യുവനടൻ വൻ വിവാദത്തിൽപെടുന്നത്. നോമ്പുകാലത്ത് നോമ്പെടുക്കാതെ വിഷു സദ്യ കഴിച്ചുവെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ അഷ്‌ക്കർ സൗദാന് നേരെ ഉറഞ്ഞു തുള്ളുകയാണ്. ഡിഎൻഎ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അഷ്‌കർ പങ്ക് വച്ചത്. ഇതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകളുടെ പൊങ്കാല.
'ഒരു നേരത്തേ നിസ്‌കാരം മുടക്കാത്ത , ഒരു നോമ്പ് പോലും മുടക്കാത്ത മമ്മൂട്ടിയുടെ പെങ്ങളുടെ മകനാണോ നീ, നിന്റെ പടം ഞങ്ങൾക്ക് കാണേണ്ട മതിയായി, നിന്നെ ചാട്ടവാറിന് അടിക്കണം, നോമ്പിനാണോ ഇങ്ങനെ ചോറ് വാരി കഴിക്കുന്നത്' തുടങ്ങുന്ന അധിക്ഷേപ കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്. നിന്റെ സിനിമ കാണേണ്ടായെന്ന് വിശ്വാസികൾ തീരുമാനിച്ചാൽ നീ തീർന്നുവെന്നും ഇവർ കുറിക്കുന്നു.
പക്ഷേ ഇത് തീർത്തും തെറ്റിദ്ധാരണ ജനകം ആണെന്നാണ് അസ്‌ക്കർ പ്രതികരിക്കുന്നത്. 'സിനിമയിൽ രാത്രി പകൽ കാണിക്കുകയും പകൽ രാത്രി കാണിക്കുന്ന ടെക്നോളജി ഉണ്ട് എന്ന് മനസിലാക്കാൻ ഉള്ള അറിവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഉള്ള ചിന്തകൾ പലർക്കും ഉണ്ടായത് .ഇത് ഏത് ടൈം ആണ് എടുത്തത് എന്ന് അറിയാതെ മോശം ആയി പറയുന്നവർ ശ്രദ്ധിക്കുക. വിഷു പ്രോഗ്രാം, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു . സിനിമയിൽ ജാതിയും മതവും രാഷ്ട്രിയവും ഇല്ല എല്ലാവരും ഒരേ പോലെ ആണ് ഒരു കുടുംബം''- ഇങ്ങനെയാണ് അഷ്‌കർ സൗദാന്റെ കുറിപ്പ്. പക്ഷേ ഈ വിശദീകരണത്തിനുശേഷവും ഇസ്ലാമിസ്റ്റുകൾ തൃപ്തരല്ല, അവർ പൊങ്കാല തുടരുകയാണ്.
അതേസമയം, അഷ്‌ക്കറിനെ അനുകൂലിച്ചും ചിലർ പോസ്റ്റിടുന്നുണ്ട്.
ഒരാൾ നോമ്പ് പിടിച്ചോ ഇല്ലയോ പിടിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യം ആണ് ...കുറെ ഊളകൾ ഉണ്ട് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന നേരം വെളുക്കാത്തവർ
ഇബാദത്ത്(മതപരമായ കാര്യങ്ങൾ)എടുക്കുന്നതും എടുക്കാത്തതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.അത് അവനും അവന്റെ സൃഷ്ടാവും തമ്മിലുള്ള ഒരു കരാരാണ് അതിൽ പുറത്ത് നിന്നുള്ള നമുക്ക് ആർക്കും അഭിപ്രായം പറയാൻ അർഹതയില്ല.
പിന്നെ ഒരു യഥാർത്ഥ മുസൽമാൻ നോമ്പ്കാലത്ത് ഇത് പോലെ ആരെയും തെറി വിളിക്കുകയോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുകയോ ചെയ്യില്ല.
പ്രിയ സുഹൃത്തുക്കളെ ഇതൊരു മതേതര രാജ്യമാണ് ഇവിടെ ആർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം അല്ലാതെ മതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇത് മതരാഷ്ട്രമല്ല എന്ന് ഇനി എന്നാണാവോ നിങ്ങൾ ഒക്കെ മനസ്സിലാക്കുക.
യാഥാർഥ്യം എന്തെന്നറിയാതെയാണ് പലരും കമന്റ് ചെയ്‌തേക്കുന്നത്. അല്ലെങ്കിൽ തന്നെ ഒരു വ്യെക്തി യുടെ പേർസണൽ കാര്യങ്ങളിൽ മോശം കമന്റ് ഇടുന്നത് തന്നെ ശെരിയല്ല.അത് മോശത്തരം ആണെന്നുള്ള വിവരം കമന്റ് ഇട്ടവന്മാർക്കില്ല.ഇതിൽ മോശം കമന്റ് ഇട്ട ഒരാളുടെ പ്രൊഫൈലിൽ അയാൾ കമന്റ് ബോക്‌സ് ഓഫ് ചെയ്തു വെച്ചിട്ടാണ് ഇമ്മാതിരി തോന്നിയ കമന്റ് ഇടുന്നത്.ഇവന്മാരെയൊക്കെ അവഗണിച്ചു മുൻപോട്ട് പോകുക
എന്തായാലും കാര്യത്തിന്റെ ശരിതെറ്റുകൾ അറിയും മുമ്പേ എടുത്തുചാടി കുളമാക്കുന്ന സോഷ്യൽ മീഡിയയിലെ ഒരുവിഭാഗത്തിന്റെ പതിവ് പരിപാടി അഷ്‌ക്കറിന് മനോവേദന ഉണ്ടാക്കുന്ന തരത്തിലായി പോയി. അഷ്‌ക്കറിന്റെ വിശദീകരണം കണ്ടിട്ടും കാണാത്ത മട്ടിൽ ചിലരുടെ സൈബറാക്രമണം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ