- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന് കരൾ പകുത്ത് നൽകാൻ കോടതി കയറിയ മകൾ; ദേവനന്ദയെപ്പോലെ മക്കളുള്ള മാതാപിതാക്കൾ അനുഗ്രഹീതരെന്ന് ഹൈക്കോടതി; അസാധാരണമായ മെഡിക്കൽ നിയമ പോരാട്ടത്തിനൊടുവിൽ പതിനേഴുകാരി പിതാവിന് പകുത്ത് നൽകുന്നത് പുതുജീവൻ
കൊച്ചി:മാതാപിതാക്കളെ രോഗാവസ്ഥയിൽ നടതള്ളുന്ന ഈ ന്യജെൻ കാലത്ത് ദേവനന്ദയെന്ന പതിനേഴുകാരി വേറിട്ട മാതൃകയാണ്.അത് പറയുന്നത് സാക്ഷാൽ ഹൈക്കോടതി തന്നെയാണ്.അസാധാരണമായ ദേവനന്ദയുടെ മെഡിക്കൽ നിയമത്തിന്റെ പോരാട്ടത്തിനെ ഹൈക്കോടതി വിശേശിപ്പിച്ചതും അത്തരത്തിലായിരുന്നു.കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പിതാവിനു കരൾ പകുത്തു നൽകാൻ മനസ്സുകാട്ടുകയും അതിനായി കോടതി കയറുകയും ചെയ്തുകൊണ്ടാണ് മകൾ സമൂഹത്തിന് മുന്നിൽ മാതൃകയാവുന്നത്.ദേവനന്ദയെപ്പോലെയുള്ള കുട്ടികളുള്ള മാതാപിതാക്കൾ അനുഗ്രഹീതരാണെന്നാണ് കരൾ നൽകാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി കുറിച്ചത്.തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു ഉത്തരവ്.
തന്റെ പിതാവിന്റെ ജീവൻ വിട്ടുകൊടുക്കാതെ ദേവനന്ദ നടത്തിയ പോരാട്ടം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിൽ വ്യക്തമാക്കി.എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പി.ജി. പ്രതീഷിന് അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയിലാണു മകളായ ദേവനന്ദ ഹെക്കോടതിയെ സമീപിച്ചത്.പ്രതീഷിനു ചേരുന്ന കരൾ കണ്ടെത്താൻ ഏറെ പരിശ്രമിച്ചെങ്കിലും കുടുംബത്തിനു കഴിഞ്ഞില്ല.തുടർന്ന് നടത്തിയ പരിശോധനയിൽ ദേവനന്ദയുടെ കരൾ ചേരുമെന്ന് വ്യക്തമായെങ്കിലും നിയമം വിലങ്ങു അതിന് അനുവദിച്ചിരുന്നില്ല.തുടർന്നാണ് കരൾ നൽകുന്നതിന് പ്രത്യേകാനുമതി തേടിയത്.1994ലെ അവയവമാറ്റ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഒരാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ചില അസാധാരണമായ മെഡിക്കൽ സാഹചര്യങ്ങളിലൊഴികെ വിലക്കുണ്ട്.ഇതാണ് ദേവനന്ദയുടെ കരൾ നൽകുന്നതിൽ വിലങ്ങ് തടിയായത്.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപംനൽകിയ വിദഗ്ധസമിതി കരൾ സ്വീകരിക്കാൻ പ്രതീഷ് ആരോഗ്യപരമായി ഫിറ്റ് അല്ലെന്ന റിപ്പോർട്ടാണ് നൽകിയത്.എന്നാൽ അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമാണെന്നും കരൾ സ്വീകരിക്കുന്നയാളുടെ ആരോഗ്യ അവസ്ഥ മാത്രമാണു പരിഗണിച്ചതെന്നും ഹർജിക്കാരി വാദിച്ചു.ദാതാവ് ഇക്കാര്യത്തിൽ 'മെഡിക്കലി ഫിറ്റ്' ആണെങ്കിൽ അധികൃതർ അനുമതി നൽകാൻ ബാധ്യസ്ഥരാണെന്നായിരുന്നു വാദം.എന്നാൽ അധികൃതരുടെ തീരുമാനം മറികടന്ന് കോടതി കരൾമാറ്റ ശസ്ത്രക്രിയ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദേവനന്ദ നിയമപോരാട്ടത്തിനിറങ്ങിയത്.
അതേ സമയം വിദഗ്ധസമിതിയുടെ അഭിപ്രായത്തിൽനിന്നു വ്യത്യസ്തമായ അഭിപ്രായമാണു ചികിത്സ നടത്തുന്ന ആശുപത്രിയിലെ വിദഗ്ധ സംഘം നൽകിയത്. തുടർന്ന് ചികിത്സ നടത്തുന്ന ആശുപത്രിയിലെ സംഘത്തിന്റെ അഭിപ്രായവും പരിഗണിച്ച് വിദഗ്ധസമിതിയോട് അഭിപ്രായം ആരായാൻ ബന്ധപ്പെട്ട അധികൃതർക്കു ഹൈക്കോടതി നിർദ്ദേശം നൽകി. തുടർന്ന് വിഷയം പുനഃപരിശോധിച്ച വിദഗ്ധ സമിതി അഭിപ്രായം അറിയിച്ചതിനെ തുടർന്നു ബന്ധപ്പെട്ട അധികൃതർ ഹർജിക്കാരിക്ക് അനുമതി നൽകാൻ ശുപാർശ നൽകുകയായിരുന്നു. കോടതിയുടെ നിർദ്ദേശത്തിൽ വേഗത്തിൽ പ്രതികരിച്ച അധികൃതരെയും ഇക്കാര്യത്തിൽ ശരിയായ തീരുമാനത്തിൽ എത്താൻ കോടതിയെ സഹായിച്ച അഭിഭാഷകരായ പി.ആർ.ഷാജി, പി.എസ്.അപ്പു എന്നിവരെയും അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ കോടതി പ്രത്യേകം അഭിനന്ദിച്ചു.
മറുനാടന് മലയാളി ബ്യൂറോ