- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറന്നില്ലെങ്കിലും വേണ്ടില്ല..ഞാൻ ഇങ്ങനെയേ ഇരിക്കൂ; യാത്രക്കാരന്റെ പിടിവാശിയെ തുടർന്നുണ്ടായത് കൂട്ടത്തല്ല്; ബാങ്കോക്ക്-ഇന്ത്യ വിമാനത്തിൽ ടേക്ക് ഓഫിന് മുൻപുണ്ടായ തമ്മിലടിയുടെ വീഡിയോ വൈറൽ; തമ്മിലടിച്ചവരെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് നെറ്റിസൺസും
ന്യൂഡൽഹി:സീറ്റ് ക്രമീകരണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബാങ്കോക്ക്-ഇന്ത്യ വിമാനത്തിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി.കാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതിനെത്തുടർന്നുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.തായ്ലൻഡിൽ നിന്ന് കൊൽക്കത്തയിലേക്കു പോകുന്ന തായ് സ്‌മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായ്ത.വിമാനത്തിലെ അടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടേക്ക്-ഓഫിന് മുമ്പായി സീറ്റുകൾക്രമീകരിക്കാൻ യാത്രക്കാരോട് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ യാത്രക്കാരിലൊരാൾ ശരീര വേദനയെത്തുടർന്ന് സീറ്റ് ക്രമീകരിക്കാൻ വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഇതേ തുടർന്ന് ജീവനക്കാർ സീറ്റുകൾ ക്രമീകരിക്കാനായി ആവർത്തിച്ച് അഭ്യർത്ഥിക്കുകയും സുരക്ഷയെ കുറിച്ചും വിസമ്മതിച്ച യാത്രക്കാരനോട് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ചാരിയിരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ജീവനക്കാർ വീശദീകരിച്ച് കൊടുത്തു.എന്നാൽ യാത്രക്കാരൻ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായില്ല.
തുടർന്ന് നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്യാപ്റ്റനെ അറിയിക്കേണ്ടതായി വരുമെന്ന് ജീവനക്കാർ അദ്ദേഹത്തോട് പറഞ്ഞു.ക്യാപ്റ്റനെ അറിയിച്ചാലും സീറ്റ് ക്രമീകരിക്കില്ലെന്നായിരുന്നു യാത്രക്കാരന്റെ മറുപടി.തുടർന്ന് യാത്രക്കാരിൽ ഒരാൾ ഇയാൾക്കെതിരെ പരാതി ഉന്നയിക്കാൻ തുടങ്ങി.ഇതോടെ യാത്രക്കാർ തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടിത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.സീറ്റ് ക്രമീകരിക്കാൻ വിസമ്മതിച്ച യാത്രക്കാരനെ മറ്റു യാത്രക്കാർ മർദിക്കാനായി ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.ഇയാൾ തിരിച്ചടിക്കാതെ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വിമാനത്തിലെ ജീവനക്കാർ ആക്രമണം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ക്യാപ്റ്റനെ വിവരം അറിയിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് വൈകുകയായിരുന്നെന്നുമാണ് എയർലെൻസിന്റെ റിപ്പോർട്ട്.അക്രമം അവസാനിച്ചയുടൻ തന്നെ യാത്രക്കാർ സീറ്റുകളിലേക്ക് മടങ്ങുകയും വിമാനം കൊൽക്കത്തയിലേക്ക് തിരിക്കുകയും ചെയ്തു.സംഭവത്തിൽ യാത്രക്കാർക്ക് പരുക്കേറ്റിട്ടിലെന്ന് ജീവനക്കാർ ഉറപ്പുവരുത്തി. വിമാനത്തിലെ യാത്രക്കാർക്ക് മദ്യം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോ പകർത്തിയ രണ്ട് യാത്രക്കാരോട് വീഡിയോ ഡിലീറ്റ് ചെയ്യാനാണ് വിമാനത്തിലെ ജീവനക്കാർ നിർദ്ദേശിച്ചത്.
ആക്രമണം നടന്നിട്ടും അതിൽ ഉൾപ്പെട്ട ഒരു യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കിവിടാതെ യാത്ര തുടരുകയായിരുന്നുവെന്നാണ് വിവരം.അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അതിൽ ഉൾപ്പെട്ടവരെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.തായ് എയർവേയ്സ് വിമാനത്തിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ബന്ധപ്പെട്ട അഥോറിറ്റിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ സുൽഫിഖർ ഹസൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ