- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ; കൈവിലങ്ങില്ലാത്തെ പ്രതിയെ എത്തിച്ച പൊലീസുകാർ കാട്ടിയത് ഗുരുതര അനാസ്ഥ; അക്രം തുടങ്ങിയപ്പോൾ ഡോക്ടർമാരെ പ്രതിക്കൊപ്പം മുറിയിൽ ഇട്ട് പൂട്ടിയതും പാളീച്ചയായി; ഡോ വന്ദനാ ദാസിന്റെ കൊലയിൽ നിറയുന്നതും വീഴ്ച; ഇതും നിയമ വാഴ്ചയുടെ പരാജയം; 23 വയസ്സുള്ള ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുമ്പോൾ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. ആഴത്തിലുള്ള ഈ മുറിവുകളാണ് മരണ കാരണമായത്. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. പ്രതിയെ വിലങ്ങ് വച്ച് പരിശോധനയ്ക്ക് ഹാജരാക്കണമെന്ന പ്രാഥമിക തത്വം മറന്നതാണ് പ്രശ്‌നമായത്.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസ് (22) ആണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.
ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്‌സ് കുട്ടി എന്നിവർക്കാണ് കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലർച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് മുറിവ് തുന്നിക്കെട്ടുന്നതിനായിരുന്നു.
നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിനു മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അക്രമാസക്തനായി. കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളിയിലെ അടിപിടി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാൾ അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ആക്രമിച്ചു. പിന്നീട് മുറിയിൽ ഇട്ട് പൂട്ടി. ഈ മുറിയിൽ ഡോക്ടർമാരും ഉണ്ടായിരുന്നു. പിന്നാലെ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ആദ്യം പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തി. പിന്നീട് കത്രിക കൈക്കലാക്കി ആക്രമണം നടത്തി. ഹോം ഗാർഡിനെ ആദ്യം കുത്തി. പിന്നീട് ഓടിയെത്തിയ എസ് ഐയേയും ആക്രമിച്ചു. എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ ഓടിയെത്തിയപ്പോൾ ആയാളേയും ആക്രമിച്ചു. ഇതോടെ അവിടെ ഉണ്ടായിരുന്നവർ അക്രമി ഉണ്ടായിരുന്ന മുറി പുറത്ത് നിന്ന് പൂട്ടി. എന്നാൽ ഹൗസ് സർജനായ ഡോക്ടർ അകത്തായി. ഈ ഡോക്ടറെയാണ് ഇയാൾ ആക്രമിച്ചത്. മറ്റൊരു ഡോക്ടറും മുറിക്കുള്ളിൽ ഉണ്ടായിരുന്നു.
ഡോക്ടറെ കീഴ്‌പ്പെടുത്തി തറയിൽ കിടത്ത് ആദ്യം ദേഹത്ത് കുത്തി. ഇതുകൊണ്ട് ഒരാൾ ഡോക്ടറെ രക്ഷിക്കാനായി എത്തി. അക്രമിയെ കാലിൽ പിടിച്ച് വലിച്ചു. ഇതിന് ശേഷവും ഡോക്ടറുടെ നെഞ്ചിൽ അടക്കം ഇയാൾ കുത്തി. പിന്നീട് ഡോക്ടറേയും എടുത്തു കൊണ്ട് ഓടി. അഞ്ചോളം കുത്തുകൾ കൊണ്ടു. ഇതാണ് വന്ദനയുടെ ജീവൻ എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ