- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട കുട്ടി മരിച്ചു; ആറു വയസ്സുകാരിയെ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം അകലെ അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി; കാണാതായ യുവതിക്കായി തിരച്ചിൽ; അപകടത്തിൽ പെട്ടത് നെടുമങ്ങാട് സ്വദേശികൾ
തിരുവനന്തപുരം: നെടുമങ്ങാട് വിതുര മങ്കയം വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്‌റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്‌റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.
മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്‌റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. പ്രാഥമിക ശുശ്രഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ടാണ് മങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേർ പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. രക്ഷപ്രവർത്തകർ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്‌റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്‌റിയയുടെ മൃതദേഹം പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാണാതായ യുവതിക്കായി തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ