- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുള പമ്പയാറ്റിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ടു; കാണാതായ മൂന്ന് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; മുങ്ങിമരിച്ചത് മാരമൺ കൺവെൻഷനെത്തിയ സഹോദരങ്ങൾ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
പത്തനംതിട്ട: ആറന്മുള പരപ്പുഴക്കടവിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനായി എത്തിച്ചേർന്ന സംഘത്തിലെ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ കണ്ണമംഗലം മെറിൻ വില്ലയിൽ ഷെഫിൻ (15), മെറിൻ (18) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തോണ്ടപ്പുറത്ത് എബിൻ (24) എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഷെഫിൻ വെള്ളത്തിൽ മുങ്ങുന്നതു കണ്ട് രക്ഷിക്കാനായി മെറിനും പിന്നാലെ എബിനും ഇറങ്ങുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവർ ഒഴുക്കിൽപ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനവും ഏറെ വൈകിയിരുന്നു.
ഫയർഫോഴ്‌സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആൽബിന് വേണ്ടിയാണ് ഇനിയുള്ള തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്. കൺവെൻഷനിൽ പങ്കെടുത്തു മടങ്ങുമ്പോൾ കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ഒരാൾ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേർ രക്ഷിക്കാനായി ചാടിയപ്പോഴാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ കരയ്‌ക്കെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിനിടെ പത്തനംതിട്ടനിന്നു ഫയർ ഫോഴ്‌സും സ്‌കൂബ സംഘവും എത്തി.
മറുനാടന് മലയാളി ബ്യൂറോ