- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിലവിലുള്ള ട്രാക്കുകളിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനെ സാധിക്കു; വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ അപ്രാപ്യം; കേരളത്തിനുതകുന്നത് കെ റെയിൽ പോലെയുള്ള ആശയങ്ങൾ; കെ റെയിലിൽ നിലപാടുറപ്പിച്ച് മെട്രോമാൻ
കൊച്ചി: കെ റെയിലിൽ നിലപാടുറപ്പിച്ച് മെട്രോമാൻ. കെ റെയിൽ എന്ന ആശയം മികച്ചതാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. വടക്ക് നിന്ന് തെക്ക് വരെ അതിവേഗ റെയിൽ ഗതാഗതം നമുക്ക് ആവശ്യമാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിലേക്ക് എത്തില്ല.കേരളത്തിൽ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേയിൽ വേ ലൈനുകൾ മെച്ചപ്പെടുത്താൻ വലിയ പണച്ചെലവ് വരും. ഇതിനായി ഭൂമി ഏറ്റെടുക്കണം. 10 വർഷമെങ്കിലും ഇതിനായി വേണ്ടിവരും. എന്നാൽ ആറ് എഴ് വർഷംകൊണ്ട് ഹൈ സ്പീഡ് ട്രെയിൻ പ്രൊജക്റ്റ് പൂർത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയിൽപാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഞാൻ തയ്യാറാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ, ഇത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് അവർ പറഞ്ഞു.എലിവേറ്റഡ് അല്ലെങ്കിൽ ഭൂഗർഭ ലൈൻ വികസിപ്പിക്കുക എന്നതായിരുന്നു എന്റെ നിർദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല. അവർ ഒരു സെമിഹൈസ്പീഡ് പ്രോജക്റ്റ് നിർദ്ദേശിച്ചു, പക്ഷേ ഒടുവിൽ ഒന്നും പുറത്തുവന്നില്ല. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ഈ ശ്രീധരൻ വിശദീകരിച്ചു.
കൊച്ചി മെട്രോ നിർമ്മിച്ചതിനു ശേഷവും റോഡിലെ തിരക്ക് കുറയാതിരിക്കുന്നതിന് കാരണം ഉയർന്ന മെട്രോ നിരക്കാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ തിരക്ക് നിയന്ത്രിക്കാനായാണ് മെട്രോ നിർമ്മിക്കുന്നതെന്നും അല്ലാതെ ലാഭമുണ്ടാക്കാൻ അല്ലെന്നും ശ്രീധരൻ വ്യക്തമാക്കി. ഇന്ത്യ അല്ലാതെ ലോകത്തിലെ ഒരു രാജ്യവും ലാഭത്തിനുവേണ്ടിയല്ല മെട്രോ നിർമ്മിക്കുന്നത്. ഇത് തെറ്റായ നയമാണ്. സമൂഹത്തിന് ആവശ്യമായ ഒന്നാണ് മെട്രോ ശ്രീധരൻ പറഞ്ഞു.
കൊച്ചി മെട്രോയുടെ നിയന്ത്രണം തന്റെ കയ്യിലായിരുന്നെങ്കിൽ നിരക്ക് 30 ശതമാനം കുറച്ച് കൂടുതൽ പെരെ മെട്രോയിൽ യാത്ര ചെയ്യിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മെട്രോ സാമ്പത്തികമായി വിജയിക്കണമെങ്കിൽ, ഒരു ലൈനിൽ കുറഞ്ഞത് 1 ലക്ഷം യാത്രക്കാരെങ്കിലും വേണം. പ്രവർത്തന ചെലവ് കുറയ്ക്കണം. അവർക്ക് ധാരാളം സ്റ്റാഫുണ്ട്, കൂടാതെ നിരവധി കാര്യങ്ങളും ഉണ്ട്. അവർ റിക്രൂട്ട്മെന്റ് കുടുംബശ്രീയെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം കെഎംആർഎലിനെ നശിപ്പിക്കുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ