- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലം ഉഴുതപ്പോൾ പുല്ലുനൽകാത്തതിൽ വിരോധം; നെൽകർഷകന്റെ ട്രാക്ടറിന്റെ ഇന്ധന ടാങ്കിൽ ഉപ്പുകലർത്തി ക്ഷീരകർഷകൻ; പരാതിയിൽ ആളെ പിടികൂടിയപ്പോൾ മനസ്സലിവ് തോന്നി മാപ്പ് നൽകി വിട്ടയച്ചു; അറുപത് ഏക്കർ തരിശു ഭൂമി നെൽപാടമാക്കി മാറ്റിയ മാത്തുക്കുട്ടി തോമസിന് ജയ് വിളിച്ച് സോഷ്യൽ മീഡിയ
കോട്ടയം: കണ്ടം പൂട്ടുന്ന ജോലിക്കിടയിൽ ട്രാക്ടറിന്റെ ഡീസൽ ടാങ്കിൽ ഉപ്പു കലർത്തിയയാളെ കണ്ടെത്തി. എന്നാൽ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. ചേർപ്പുങ്കൽ നേഴ്സിങ് കോളജ് ഭാഗത്ത് താമസിക്കുന്ന കുമണ്ണാർ വീട്ടിൽ കുഞ്ഞുമോൻ (72) ആണ് പിടിയിലാകുന്നത്. പശുവളർത്തൽ നടത്തി ഉപജീവനം നടത്തുന്ന കുഞ്ഞുമോന് നിലം ഉഴുതപ്പോൾ മാത്തുക്കുട്ടി പുല്ല് നൽകാത്തതിലുള്ള വിരോധമാണ് ടാങ്കിൽ ഉപ്പ് കല്ല് ഇടാൻ കാരണമത്രെ.
കഴിഞ്ഞ 15 ന് ചർപ്പുങ്കലിൽ മാത്തുകുട്ടി ജോസഫ് എന്ന കർഷകന്റെ ട്രാക്ടറിലാണ് സാമൂഹ്യവിരുദ്ധർ ഉപ്പു കലർത്തിയതായി ശ്രദ്ധയിൽപ്പെടുന്നത്. നിലം ഉഴുതതിന് ശേഷം പാടത്തിന് സമീപം പാർക്ക് ചെയ്ത സമയത്താണ് ടാങ്കിൽ ഉപ്പ് കല്ലിട്ടത്. രാവിലെ ഡ്രൈവർ എത്തി പരിശോധിക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വാഹനം വൃത്തിയാക്കി. ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ കിടങ്ങൂർ പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
ചേർപ്പുങ്കൽ നേഴ്സിങ് കോളജിന് സമീപം അറുപതേക്കൽ തരിശു ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തുകയായിരുന്നു മാത്തുകുട്ടി. ജോലികൾ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. പാരമ്പര്യമായി ചെയ്തിരുന്ന കൃഷിയാണ് മാത്തുകുട്ടി പിൻതുടർന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കാര്യമായ ലാഭമുണ്ടായിരുന്നില്ല. എന്നാലും കൃഷിയെ സ്നേഹിക്കുന്നതിനാൽ നെൽകൃഷി നടത്തുകയായിരുന്നു. ക്ഷീരകർഷകൻ കൂടിയാണ്.
ആരോടും മോശമായി പോലും പെരുമാറാത്ത പ്രകൃതക്കാരനായ മാത്തുക്കുട്ടിയോട് ഇത് ചെയ്തതിൽ നാട്ടിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സോഷ്യൽ മീഡിയ വഴിയും മാത്തുക്കുട്ടിക്ക് വലിയ പിന്തുണ ലഭിച്ചു. ട്രാക്ടറിൽ ഉപ്പകലർത്തിയ ആളെ തിരിച്ചറിഞ്ഞ് സ്റ്റേഷനിലെത്തിച്ച് ഇയാൾ കുറ്റം സമ്മതിക്കുമ്പോഴും ഇയാൾ അതു ചെയ്യില്ലായെന്നാണ് മാത്തുക്കുട്ടി പറഞ്ഞത്. തുടർന്ന് മാത്തുകുട്ടി മാപ്പ് നൽകിയതിനാൽ കേസില്ലാതെ വിട്ടയച്ചു.