- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് നഗരത്തിൽ ടയർ ഗോഡൗണിൽ വൻ അഗ്നിബാധ; അപകടം കെട്ടിട സമീപത്ത് മാലിന്യം കത്തിച്ചപ്പോൾ തീ പടർന്നുണ്ടായതെന്ന് സംശയം; തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 11 ഓളം അഗ്നിശമന യൂണിറ്റുകൾ ചേർന്ന്; രണ്ട് നിലകളുള്ള കടയിൽ മുകൾ നില പൂർണ്ണമായും അഗ്നിക്കിരയായി
പാലക്കാട്: മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ടയർ കടയിൽ വൻതീപ്പിടിത്തം.വ്യാഴാഴ്ച രാത്രി 11.30-ഓടെയായിരുന്നു തീപ്പിടിത്തം. ഇരുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടയർ കടയിലാണ് തീപ്പിടിത്തമുണ്ടായത്.മുകളിലെത്തെ നില പൂർണ്ണായും അഗ്നക്കിരയായി.13 യൂണിറ്റ് അഗ്‌നിരക്ഷാ സേനാ വണ്ടികൾ എത്തിയാണ് തീ അണച്ചത്.സംഭവത്തെത്തുടർന്ന് പാലക്കാട് ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയിരുന്നു.
കെട്ടിടപരിസരത്ത് മാലിന്യം കത്തിച്ചതിൽനിന്ന് ടയർ കടയിലേക്ക് തീ പടരുകയായിരുന്നെന്നാണ് കരുതുന്നത്.താഴത്തെ നിലയിൽനിന്ന് തീ കടയുടെ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന ടയർ ഗോഡൗണിലേക്കും പടർന്നു. സംഭവസമയത്ത് കടയിൽ തൊഴിലാളികളാരും ഉണ്ടാകാതിരുന്നത് വൻദുരന്തം ഒഴിവാക്കി.
രണ്ടുനില കെട്ടിടത്തിലാണ് ടയർ കട പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ടയർ റിപ്പയറിംഗും മുകളിലത്തെ നിലയിൽ ഗോഡൗണുമായിരുന്നു.ഇതിൽ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു.കഴിഞ്ഞ ദിവസം ഗോഡൗണിൽ കൂടുതൽ ടയറുകൾ എത്തിച്ചിരുന്നു. ടയർ ഗോഡൗണിൽ തീ പിടിച്ചതോടെ പ്രദേശത്താകെ പുകയും ദുർഗന്ധവും പരന്നു.
പ്രദേശത്തുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് പാലക്കാട് അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് സംഭവസ്ഥലത്തെത്തി.പിന്നീട് കഞ്ചിക്കോട്ടുനിന്ന് രണ്ടും ചിറ്റൂർ, ആലത്തൂർ, കോങ്ങാട് എന്നിവിടങ്ങളിൽനിന്ന് ഓരോ യൂണിറ്റും എത്തി. രാത്രി വൈകി തീയണച്ചു.ഇടുങ്ങിയ റോഡായതിനാൽ ഒരു ഫയർ ഫോഴ്‌സ് യൂണിറ്റിന് മാത്രമാണ് ആദ്യം എത്താനായത്.പിന്നീട് കൂടുതൽ യൂണിറ്റുകൾ കൂടി എത്തി.
താഴത്തെ നിലയിൽ ടയർ കടയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന അലുമിനിയം കട, തുണിക്കട എന്നിവയിലേക്ക് തീ പടരാതിരുന്നതും തീവ്രത കുറച്ചു.
മറുനാടന് മലയാളി ബ്യൂറോ