- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി; മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാർ ഫയർഫോഴ്സിന്റെ സഹായം തേടി; ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് സ്റ്റീൽ മോതിരം മുറിച്ചെടുത്തു രക്ഷകരായി അഗ്നിരക്ഷാ സേന; യൂട്യൂബ് വീഡിയോ കണ്ട് മോതിരമിട്ടതെന്ന് കുട്ടി
കോഴിക്കോട്: കോഴിക്കോട്ടെ പതിനഞ്ചുകാരന് രക്ഷകരായി ഫയർഫോഴ്‌സ്. ഫറോക്ക് സ്വദേശിയായ പതിനഞ്ചുവയസുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പതിനഞ്ചുവയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. പത്താംക്ലാസ് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്.
കുട്ടിയെ ഞായറാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേന പ്രത്യേക ഫ്ളക്‌സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുക്കുകയായിരുന്നു. ഡോക്ടർമാരുടെയും മറ്റും സഹായത്തോടെയാണ് മുറിച്ചെടുക്കൽ പൂർത്തിയാക്കിയത്.
കുടുങ്ങിയത് ചെറിയ മോതിരമായതിൽ ജനനേന്ദ്രിയമാകെ വീർത്ത് വലുതായ നിലയിലായിരുന്നു. ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാൽ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബിൽ വീഡിയോകൾ കണ്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ