- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് നഴ്സിന്റെ ജീവനെടുത്തത് സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നും കഴിച്ച അൽഫാം; രശ്മിക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും വയറിളക്കവും; മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാൻ ആയില്ല; ഹോട്ടൽ അടച്ചുപൂട്ടി
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ചത് സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന്. ചികിത്സയിലായിരുന്ന മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു.
ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചവർക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് 17 പേർ കോട്ടയം മെഡിക്കൽ കോളജ്, കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്.
ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രശ്മിക്ക് ഛർദ്ദിയും തുടർന്നു വയറിളക്കവും അനുഭവപ്പെട്ടു. ശാരീരികമായി തളർന്നതിനെ തുടർന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഡയാലിസിസിനും വിധേയമാക്കി. ഈ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളജലാണ് ചികിത്സയിൽ കഴിയുന്നത്.
സംഭവത്തെ തുടർന്നു ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ