- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട വീട്ടിലെ കുട്ടിയെ കുർബാനയ്ക്ക് വസ്ത്രം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച വൈദികൻ; പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ശേഷം ചിത്രം മൊബൈലിൽ പകർത്തി ബ്ലാക്മെയിൽ; കേസിൽ കുടുങ്ങിയ അച്ചന്റെ ജൂബിലി ആഘോഷിച്ച സഭയും; ഈ ശിക്ഷ നാണിപ്പിക്കുന്നത് കത്തോലിക്കാസഭയേയും; ഫാ രാജു കോക്കൻ കുറ്റവാളിയാകുമ്പോൾ
തൃശൂർ: ആദ്യകുർബാന ക്ലാസിലെത്തിയ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്‌സോ നിയമ പ്രകാരം 7 വർഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും അതിവേഗ കോടതി ശിക്ഷിക്കുമ്പോൾ വെട്ടിലാകുന്നത് സഭയും. പീഡനകേസിൽ പിടിയിലായ വൈദികനെ ഉൾപ്പെടുത്തി കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷം നടന്നത് ഏറെ ചർച്ചയായിരുന്നു. കത്തോലിക്കാസഭ തൃശ്ശൂർ അതിരൂപതയിലെ 25 വർഷം പൂർത്തിയാക്കിയ വൈദികരെ ആദരിക്കുന്ന ചടങ്ങിലാണ് പീഡനകേസിൽ പ്രതിയായ ഫാദർ രാജു കൊക്കനെയും ഉൾപ്പെടുത്തിയത്. ഈ വർഷം സെപ്റ്റംബറിലായിരുന്നു മെഡോണ മൈനയ്യ സെമിനാരിയിലാണ് ചടങ്ങുകൾ നടന്നത്. രണ്ടു മാസത്തിനകം ശിക്ഷയും വന്നു.
സഭയിലെ 50 വർഷം പൂർത്തിയാക്കിയ മുതിർന്ന മൂന്ന് പുരോഹിതന്മാരുടെയും 25 വർഷം പൂർത്തിയായ 10 വൈദികരുടെയും രജതജൂബിലി ജൂബിലി ആഘോഷത്തിലാണ് ഫാദർ രാജു കോക്കനെയും ആദരിച്ചത്. ഈ വൈദികനാണ് ശിക്ഷക്കപ്പെടുന്നത്. ആമ്പല്ലൂർ വെണ്ടോർ കൊക്കൻ വീട്ടിൽ രാജുവിനെയാണ് (49) ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. പിഴ അടയ്ക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2014ൽ ആണ് കേസിന് ആസ്പദമായ സംഭവം. ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുരോഹിതരും കേസിൽ സാക്ഷികളായിരുന്നു. മൊബൈൽ ഫോണിലെടുത്ത ഫോട്ടോകൾ കേസിൽ നിർണായകതെളിവായി പരിഗണിച്ചു. ഒല്ലൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അതിവേഗ കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.അജയ് കുമാർ ഹാജരായി.
ഇതോടെ വീണ്ടും അദരിക്കുന്ന ചടങ്ങ് വീണ്ടും ചർച്ചയാകുകയാണ്. കത്തോലിക്കാസഭയുടെ എല്ലാമാസവും പുറത്തിറങ്ങുന്ന കത്തോലിക്കാസഭ എന്ന ഓൺലൈൻ പത്രത്തിൽ ചടങ്ങിന്റെ വാർത്തയും ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു്. ഇതിലും ഫാദർ രാജു കോക്കന്റെ ചിത്രമുണ്ടായിരുന്നു. 2018 ൽ രാജു കോക്കൻ പള്ളിഅൽത്താരയിൽ എത്തുകയും ബലിആർപ്പിക്കുകയും ചെയ്തതിന് വിശ്വാസികൾ പ്രതിഷേധിക്കുകയും ആർച്ച് ബിഷപ്പിനെതിരെ വരെ ആരോപണമുയർത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ജൂബീലി ആഘോഷത്തിൽ രാജുകോക്കനെ പങ്കെടുപ്പിച്ചതിലും വിശ്വാസികൾ പ്രതിഷേധം ശക്തമായി ഉയർത്തിയിരുന്നു. കുറ്റാരോപിതനായ ഒരു വൈദികനെ വീണ്ടും പൗരോഹിത്യ കാർമികത്വത്തിൽ പങ്കാളിയാക്കുകയും ആദരിക്കുകയും ചെയ്യുന്നത് രൂപത വിശ്വാസികളെ വഞ്ചിക്കുന്നതെന്നാണ് അന്ന് ഉയർന്ന ആരോപണം. കത്തോലിക്കാ സഭയിൽ തന്റെ മേൽക്കോയ്മ കാണിക്കുക മാത്രമല്ല, വിശ്വാസി സമൂഹം വെറും അടിമകളാണെന്നുകൂടിയാണ് ഈ പ്രവർത്തികൾ കൊണ്ട് ആർച്ച് ബിഷപ്പ് തെളിയിച്ചിരിക്കുന്നതെന്നും വിശ്വാസികൾ ആക്ഷേപിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ കത്തോലിക്കാ സഭയിലെ ചില ഉന്നതന്മാർ കാണിക്കുന്ന കള്ളത്തരങ്ങൾ സഭയേയും സഭ വിശ്വാസികളേയും ക്രിസ്തുവിനെയും ഒരുമിച്ച് ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും വിശ്വാസികൾ വിലയിരുത്തി. വിധിയോടെ ഈ സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.
2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോഴാണ് രാജു കോക്കൻ എതിരേ പീഡനആരോപണവും കേസും ഉണ്ടായത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിൽ പാവപ്പെട്ട വീട്ടിലെ കുട്ടിയെ കുർബാനയ്ക്ക് വസ്ത്രം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വൈദികൻ പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ചിത്രം മൊബൈലിൽ പകർത്തി. അതിനുശേഷം 11നും 24നും പെൺകുട്ടിയെ പീഡിപ്പിച്ചു. കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാജു കൊക്കൻ പൊലീസ് പിടികൂടിയത്.പ്രതിയായ ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട് ഫാദർ നിലവിളിക്കുകയും മുഖം പൊത്തി ഓടാൻ ശ്രമിച്ചതും അന്ന് വലിയ വാർത്ത ആയിരുന്നു. ഫാദർ രാജുകോക്കനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു എന്നായിരുന്ന സഭ അറിയിച്ചിരുന്നത്.
പിന്നീട് കുർബാന വിവാദവും വന്നു. 2018ൽ വിവാദമുണ്ടായപ്പോൾ ഫാദർ. രാജു കൊക്കൻ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും അൾത്താരയിൽ കയറുകയോ കുർബാന അർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വെണ്ടോർ സെന്റ്.മേരീസ് പള്ളി വികാരി ഡേവിസ് ജോസഫ് പുലിക്കോട്ടിൽ പ്രതികരിച്ചത്. ഇത് അച്ചന്റെ(ഫാ. രാജു കൊക്കൻ) ഇടവക പള്ളിയാണ്. കുടുംബത്തോടൊപ്പമാണ് അച്ചൻ പള്ളിയിൽ എത്തിയത്. കുർബന ചൊല്ലാനോ മറ്റ് ചടങ്ങുകളിൽ കാർമികത്വം വഹിക്കുകയോ ചെയ്തിട്ടില്ല. വേറെ അച്ചന്മാരാണ് കുർബാന നടത്തിയത്; ഫാ. ഡേവിസ് ജോസഫ് പറയുന്നു. ഫാ. രാജു കൊക്കൻ ഇപ്പോഴും സസ്‌പെൻഷനിലാണെന്നും ഒരിടത്തും കുർബാന അർപ്പിക്കാറില്ലെന്നും ഫാ. ഡേവിസ് ജോസഫ് പുലിക്കോട്ടിൽ സമ്മതിച്ചിരുന്നു.
ഫാ. രാജു കൊക്കൻ കുർബാന അർപ്പിച്ചില്ലെന്ന വാദം പൊളിക്കാനുള്ള പ്രധാന തെളിവ് തിരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിൽ തന്നെയുണ്ടെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു. ബുള്ളറ്റിന്റെ സെന്റർ പേജുകളിൽ രാജു കൊക്കൻ അച്ചൻ കുർബാനയ്ക്കും മറ്റ് ചടങ്ങൾക്കും ഔദ്യോഗികമായി തന്നെ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങളിൽ അച്ചൻ ധരിച്ചിരിക്കുന്ന ഔദ്യോഗിക വേഷങ്ങൾ തന്നെ അദ്ദേഹം ഒരു സാധാരണ വിശ്വാസിയെ പോലെയല്ല പള്ളിയിൽ എത്തിയതിനു തെളിവാണെന്നാണ് അവർ പറയുന്നത്. തൃശ്ശൂർ അതിരൂപത 2014 ലാണ് സഭയുടെതായ ഉത്തരവാദിത്വങ്ങളിൽ നിന്നും രാജു കൊക്കനെ സസ്‌പെൻഡ് ചെയ്തത്. എന്നിട്ടും ഉത്തരവാദിത്തം നൽകി. കേസ് നിലനിൽക്കുകയും രൂപത വിധിച്ച സസ്‌പെൻഷൻ തുടരുകയും ചെയ്യുന്ന രാജു കൊക്കൻ അൾത്താരയിലെ/ ബലിപീഠത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്.
2018 സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ അതിരൂപതയിലെ വെണ്ടോരിലുള്ള സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ കുർബ്ബാനയിലും തിരുനാൾ പ്രദക്ഷിണത്തിലുംബാല പീഡകനും, പോക്‌സോ കേസിൽ പ്രതിയുമായ ഫാദർ രാജൂ കൊക്കൻ നിറ സാന്നിദ്ധ്യമായിരുന്നുവെന്നതിന് വിശ്വാസികൾ സാക്ഷിയുമാണ്. തൃശ്ശൂർ അതിരൂപതയുടെ സംരക്ഷണയിൽ കഴിയുന്ന കൊക്കന് അതിരൂപതാ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ അനുമതിയില്ലാതെ ബലിവേദിയിൽ കയറി നിന്നു ദിവ്യബലി അർപ്പിക്കാനും, തിരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കാനും കഴിയില്ലെന്നും ആരോപണം ഉയർന്നിരുന്നു.
2014 ഏപ്രിൽ 25ന് ആലുവായിൽ എത്തിയ കൊക്കൻ അവിടെ നിന്നും നാഗർകോവിലിലേക്ക് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം മോബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ നാലാം ദിവസം മൊബൈൽ ഫോൺ ടവ്വറിന്റെ പരിധിയിൽ എത്തിയതോടെയാണ് പിടിക്കപ്പെടാനുള്ള വഴിയൊരുങ്ങിയത്. നാഗർകോവിലിനടുത്തുള്ള പൂതപ്പാണ്ടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രാജു കൊക്കനെ മൊബൈൽ ടവ്വറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയും 2014 മെയ് നാലിന് വൈകീട്ടോടെ ഷാഡോ പൊലീസ് പിടികൂടുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ