തിരുവനന്തപുരം: ഡേറ്റിങ് ആപ്പുകൾ വഴിയാണ് സെക്സ് വർക്കിഗിൽ താൽപ്പര്യമുള്ള ആളുങ്ങളെയും സ്ത്രികളെയും കണ്ടെത്തുന്നത്. സ്ത്രികളെ വശീകരിച്ച് നഗ്‌നഫോട്ടോ എടുക്കുകയും അത് വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നു. ഈ നഗ്‌നഫോട്ടോകൾ ഓൺലൈൻ പോൺ സൈറ്റുകൾക്ക് വിറ്റും ഇവർ പണം സമ്പാദിക്കുന്നു. ഇത്തരം താത്പര്യവുമായി സമീപിക്കുന്ന പുരുഷന്മാരെ പറഞ്ഞു പറ്റിച്ച് പണമുണ്ടാക്കുന്നതാണ് ഈ മാഫിയയുടെ രീതി. താൽപര്യമുള്ള ആണുങ്ങളെ സ്ത്രീകളെ കൊണ്ട് തന്നെ വിളിപ്പിച്ച് മയക്കി പണം ഊറ്റി എടുക്കും.

ഓൺലൈൻ വഴി പണം അയക്കാൻ മടിക്കുന്ന ചിലർക്കായി വീഡിയോ കാളിലുടെ നഗ്‌നത പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ച്് പണം തട്ടുന്നതാണ് രണ്ടാമത്തെ രീതി. ഇത്തരം ഒരു മാഫിയയെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിലും വീഴാത്തവരെയാണ് നേരിൽ വന്നാൽ വഴങ്ങാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി പണം തട്ടുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ തന്നെ ഉപയോഗിച്ച് ഇവരെ പിടികൂടി പേടിച്ചും ഭീഷണിപ്പെടുത്തിയും നാടകം കളിച്ച് കയ്യിലുള്ളത് എല്ലാം തട്ടി എടുക്കുന്നു. ഈ രീതിയാണ് കഴിഞ്ഞ ദിവസം പാലക്കാട് അറസ്റ്റിലായ ഫിനിക്സ് കപ്പിൾ പിൻതുടർന്നത്. ഇങ്ങനെ തട്ടിപ്പിന് ഇരയാകുന്നവർ മാനക്കേടു കൊണ്ട് വെളിയിൽ പറയാത്തതും പൊലീസിൽ പരാതിപ്പെടാൻ മടിക്കുന്നതുമാണ് ഇവർക്ക് ധൈര്യമാകുന്നത്.

ഇതിലും വലിയ വിരുതന്മാരാണ് ആൺവേശ്യയാക്കാം എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്ന മാഫിയ. ആഡംബരപൂർണ്ണമായ ജീവിതം മാത്രമല്ല ലൈംഗിക സുഖവും വാഗ്ദാനം ചെയ്യുന്ന ഇവർ സ്ത്രികളെ ഇറക്കിയാണ് വേശ്യകളാവാൻ കച്ചകെട്ടി ഇറങ്ങിയവരെ വശീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോൺ സൈറ്റുകളിളും ഡേറ്റിഗ് ആപ്പുകളിലും ലൈംഗികസുഖം തേടുന്നവരെ കണ്ട് പിടിച്ച് അത്തരക്കാർക്കാണ് വേശ്യയാകാനുള്ള ഓഫറുമായിട്ടാണ് ഇവർ ആളുകളെ സമീപിക്കുന്നത്.

ഡേറ്റിഗ് ആപ്പുകളിലും അകൗണ്ടുകളിൽ സ്ത്രീകൾ എന്ന പേരിൽ ചാറ്റ് ചെയ്യുന്നത് ഈ മാഫിയയുടെ ആളുകളാണ്. രാജ്യാന്തരമായിട്ടുള്ള ഓൺലൈൻ ഫ്ളാറ്റ്ഫോമാണ് ഇത് എന്നും കേരളത്തിൽ തന്നെ നിരവധി ആളുകൾ രഹസ്യമായി ഈ തൊഴിൽ ചെയ്യുന്നുണ്ട് എന്നും പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. പിന്നെ വിശ്വാസം വരാൻ വേണ്ടി ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകേണ്ട ആരോഗ്യ സുരക്ഷയേ പറ്റിയും കസ്റ്റമറിനോട് പെരുമാറേണ്ട രീതിയെ പറ്റിയും വിശദമായ ക്ലാസ് ഉണ്ടാകും. ആധികാരികമായ ഈ ക്ലാസ് ഓക്കെ കേൾക്കുമ്പോ വേശ്യയാകാൻ വെമ്പി നിൽക്കുന്ന കേസരികൾ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കും.

വളരെ സൂക്ഷിച്ച് വേണം കസ്റ്റമറോട് ഇടപെടാൻ അവരോട് ബഹുമാനം കാണിക്കണം .നമ്മൾ കാശിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് മറന്ന് പോകരുത്, അടിമയേപൊലെ പെരുമാറുക അത്തരക്കാരെയാണ് സ്ത്രീകൾക്കിഷ്ടം, പെരുമാറ്റം നല്ലതായാൽ കിട്ടുന്ന ടിപ്പും മികച്ചതായിരിക്കും, കസ്റ്റമറുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കരുത്, പിന്നെ പ്രധാനമായും പാലിക്കേണ്ട നിർദ്ദേശം നമ്മളുമായി ഇടപാട് നടത്തുന്ന കസ്റ്റമറിനെ പിന്നെ എവിടെ വെച്ചു കണ്ടാലും കണ്ടഭാവം കാണിക്കുകയോ പരിചയം പുതുക്കുകയോ പഴയ ബന്ധത്തിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യരുത്.

ഇവർ നെഗറ്റീവ് റിവ്യൂ സൈറ്റിൽ ഇട്ടാൽ ഏജൻസിയുടെ കരാർ വരെ കമ്പനി റദ്ദ് ചെയ്യുകയും ചിലപ്പോൾ ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ജീവൻ വരെ നഷ്ടപെടാൻ സാധ്യത ഉണ്ട്. എന്നൊക്കെയാണ് തട്ടിപ്പുകാർ തള്ളി മറിക്കുന്നത്.ഇതൊക്കെ കേൾക്കുമ്പോൾ കൂടുതൽ വിശ്വസനീയത വരുന്ന മനസ്‌കൊണ്ട് പാതി ആൺവേശ്യ ആയി കഴിഞ്ഞ വികാരജീവികൾ കാശ് എത്ര വേണേലും നൽകാൻ തയ്യാറാകും. പിന്നെയാണ് രജിസ്ട്രേഷനും ഇൻഷുറസും സേഫ്റ്റിയും എന്നൊക്കെ പറഞ്ഞ് പണം വാങ്ങിക്കുന്നത്.

കസ്റ്റമർ റെഡിയാണ് വേഗം രജിസ്ട്രേഷൻ എടുത്തോളൂ എന്ന് പറഞ്ഞായിരിക്കും അപ്രതീക്ഷിതമായി ഇവർ മെസേജ് അയക്കുന്നത്. ആദ്യപടിയായി കസ്റ്റമറുടെ പേരും അവർ കാത്തു നിൽക്കുന്ന സ്ഥലവും പറയും. അതിലും വീണില്ലെങ്കിൽ ചിർക്ക് കാത്തു നിൽക്കുന്നു എന്ന് പറയപ്പെടുന്ന കസ്റ്റമറിന്റെ ഫോട്ടോ അയക്കും.സോഷ്യൽ മീഡിയയിൽ നിന്ന് കോപ്പി ചെയ്യുന്ന ഏതെങ്കിലും സ്ത്രീകളുടെ ചിത്രങ്ങളായിരിക്കും ഇത്. ഇത് വരെ ആകുമ്പോൾ പിടിവിട്ട് ഇവർ കാശ് അയച്ചു കൊടുക്കും.

ആദ്യമൊന്നും കാശ് അയക്കാൻ മനസില്ലാതെ നിന്ന താൻ ഇവർ അയച്ച കസ്റ്റമറിന്റെ ഫോട്ടോ കണ്ടാണ് മനമിളകി കാശ് അയച്ച് കൊടുത്തത് എന്നാണ് ഇങ്ങനെ തട്ടിപ്പിനിരയായ പത്തനാപുരം സ്വദേശി മറുനാടനോട് പറഞ്ഞു.പരാതിപ്പെട്ടാലും പൊലീസിന് ഇവരെ പിടിക്കാൻ സാധിക്കുന്നില്ല. വിദേശ ഐപി അഡ്രസുകളും നെറ്റ് വഴിയുള്ള ഫോൺ കോളുകളുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. കാശ് അയച്ചു കൊടുക്കുന്ന ബാങ്ക് അകൗണ്ട് ഡീറ്റയിൽസ് കണ്ട് പിടിക്കാൻ സാധിക്കും എങ്കിലും തിരക്കി ചെല്ലുമ്പോൾ ഏതെങ്കിലും പാവങ്ങളുടെ അകൗണ്ടായിരിക്കും.

മറുനാടനോട് തനിക്ക്പറ്റിയ അമളി വെളിപ്പെടുത്തിയ യുവാവ് പണയച്ചു കൊടുത്ത അകൗണ്ട് കൊട്ടാരക്കരയിലുള്ള ഫെഡറൽ ബാങ്കിലെ ആയിരുന്നു.എന്നാൽ പൊലീസിൽ കേസ് നൽകിയാൽ മാത്രമേ ഈ അകൗണ്ട് ഉടമയേ കണ്ടെത്താൻ സാധിക്കുകയുള്ളു.കെവശപ്പെടുത്തി പണം അപഹരിക്കുകയോ ആയിരിക്കും ചെയ്യുന്നത്.ഹാക്കിഗ് അടക്കമുള്ള സാങ്കേതികമായ കാര്യങ്ങളിൽ അറിവുള്ള ആളുകളാണ് ഇത്തരം മാഫിയകൾക്ക് പിന്നിലെ തലച്ചോറ്.

എന്നാൽ കേരളത്തിൽ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ ഒപ്പം തന്നെ പുരുഷന്മാരുടെയും എണ്ണം കൂടി വരുന്നതായിട്ടാണ് പഠന റിപ്പോർട്ടുകൾ. കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് സംസ്ഥാനത്ത് പുരുഷ-സ്ത്രീ വേശ്യകളുടെ എണ്ണം വർദ്ധിച്ചു വരുന്ന കാര്യം മുൻപ് പുറത്ത് വിട്ടിരുന്നത്. ടൂറിസ്റ്റുകൾക്കായി ഇത്തരക്കാരെ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്റുമാർ കൊച്ചിയിലും കോവളത്തും ഉണ്ടെന്നാണ് പൊലീസും പറയുന്നത് എന്നാൽ കോറോണയുടെ വ്യാപനം ഇത്തരക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. വിദേശികളുടെ വരവ് കുറഞ്ഞതും കോറോണ പേടിയും ഇത്തരക്കാരുടെ ബിസിനസിനെ വ്യാപകമായി ബാധിച്ചിട്ടുണ്ട്.