- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് ചോർച്ച; രാത്രിയിൽ ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം; ചോർന്നത് പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ എന്ന വാതകം; പ്രശ്‌നം പരിഹരിച്ചെന്ന് വിശദീകരണം; ബ്രഹ്‌മപുരത്തെ വിഷ പുകയ്ക്ക് പിന്നാലെ കൊച്ചിയിൽ രാസ വാതക ചോർച്ചയും
കൊച്ചി: ബ്രഹ്‌മപുരത്തിന് പിന്നാലെ കൊച്ചി നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ചയും. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടർന്നു. നഗരപരിധിയിലെയും സമീപപ്രദേശങ്ങളിലെയും സ്ഥാപനങ്ങൾക്ക് സിഎൻജി എത്തിക്കുന്ന പൈപ്പിലാണ് ചോർച്ചയുണ്ടായതെന്നാണ് സൂചന.
അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം. രാത്രി ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത്. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചുവെന്നാണ് അറിയിപ്പ്. എന്നാൽ ജനങ്ങൾ ആശങ്കയിലാണ്.
ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീയും പുകയും ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മുക്തരാകുന്ന കൊച്ചിക്കാർക്ക് വലിയ ആശങ്കയാണ് രാത്രിയിലെ വാതക ചോർച്ചയും നൽകിയത്.
മറുനാടന്‍ മലയാളി ബ്യൂറോ