- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി. ശ്രീരാമകൃഷ്ണന്റെ ചികിൽസക്കായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് 37.44 ലക്ഷം; ആസ്റ്റർ മെഡിസിറ്റിയിലെ ചികിൽസക്ക് ചട്ടങ്ങൾ മറികടന്ന് നൽകിയത് 18 ലക്ഷം; മെഡിക്കൽ അഡ്വാൻസ് അനുവദിച്ചിട്ട് ചികിത്സാ ചെലവായി സർക്കാർ ക്രമപ്പെടുത്തി; ചികിത്സയ്ക്കായി പി. ശ്രീരാമകൃഷ്ണൻ ദുബായിലേക്ക്; ചികിത്സാ ചെലവ് അനുവദിക്കണമെന്ന് അപേക്ഷയും
തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണന്റെ ചികിൽസാ ചെലവിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 37.44 ലക്ഷം രൂപ എന്ന് വിവരാവകാശ രേഖ. കെപിസിസി. സെക്രട്ടറി സി.ആർ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് പി. ശ്രീരാമകൃഷ്ണനുവേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്. 37, 44, 199 രൂപയാണ് ശ്രീരാമകൃഷ്ണായി ഖജനാവിൽ നിന്ന് ചെലവഴിച്ചത്.
പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന 2016 മെയ് മുതൽ 2021 മെയ് വരെ ചികിൽസ ചെലവിനായി നൽകിയത് 15, 68, 313 രൂപ. 2021 മെയ് മാസത്തിനു ശേഷം മുൻ എംഎൽഎ എന്ന നിലയിൽ 7 തവണ പി.ശ്രീരാമകൃഷ്ണന് ചികിൽസ ചെലവ് അനുവദിച്ചു. 21,75, 886 രൂപയാണ് ഇക്കാലയളവിൽ ചികിൽസ ചെലവിനായി അനുവദിച്ചത്. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത് ചട്ടങ്ങൾ മറികടന്നാണ്. 27.10.21 ലെ മന്ത്രിസഭ യോഗത്തിൽ വച്ചാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികിൽസ ചെലവ് നൽകാൻ തീരുമാനമായത്.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട് അടിയന്തര ന്യൂറോ സർജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത്. മുൻ എം.എൽ എ മാർക്ക് സൗജന്യ ചികിൽസക്ക് അർഹതയുള്ളതും ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ ജില്ലയിലെ ഗവൺമെന്റ് ആശുപത്രിയിലോ, ഗവൺമെന്റ് ആശുപത്രി ഇല്ലെങ്കിൽ മാത്രം അതേ ജില്ലയിലെ സർക്കാരിതര ആശുപത്രികളിലോ ചികിൽസ തേടാം. ചികിൽസക്ക് ചെലവായ തുക സർക്കാർ അനുവദിക്കും.
എന്നാൽ മെഡിക്കൽ അഡ്വാൻസ് അനുവദിക്കാൻ ചട്ടമില്ല. ഇത് മറികടന്നാണ് 18 ലക്ഷം അഡ്വാൻസ് അനുവദിച്ചത്. അഡ്വാൻസ് തുക ചികിൽസ ചെലവായി സർക്കാർ പിന്നിട് ക്രമപ്പെടുത്തി. അസുഖത്തിന് വിദേശ രാജ്യത്ത് പോയി ചികിൽസ തേടാനുള്ള ഒരുക്കത്തിലാണ് പി. ശ്രീരാമകൃഷ്ണൻ. ദുബായിലെ കിങ്‌സ് കോളേജ് ആശുപത്രിയിലാണ് ചികിൽസക്കായി പോകാൻ പി. ശ്രീരാമകൃഷ്ണൻ തയ്യാറെടുക്കുന്നത്. ദുബായിലെ ആശുപത്രിയിൽ ചികിൽസ നടത്താനും ചികിൽസ ചെലവ് ലഭിക്കാനും പ്രത്യേക അനുവാദം നൽകണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ