തിരുവനന്തപുരം: ആരാധനാലയങ്ങളെ നിയന്ത്രിക്കാനുള്ള സുപ്രധാനമായ ഒരു ഹൈക്കോടതി വിധി കുറച്ചു നാളുകൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഒരു വനിതയുടെ ദീർഘകാല നിയമ പോരാട്ടമാണ് ഈ വിധിക്ക് കാരണമായത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനിൽ ഒരിടത്തും പരാമർശിക്കപ്പെട്ടിട്ടില്ലെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിർണായക വിധിന്യായത്തിൽ പറഞ്ഞത്. ആരാധനാലയങ്ങൾക്ക് ലൈസൻസ് വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങൾ പൂട്ടണമെന്ന സൂചനകളുമായി കേരള ഹൈക്കോടതിയുടെ വിധിന്യായം വന്നപ്പോൾ താരമായത് ഒരു വനിതയാണ്. നിലമ്പൂർ അമരമ്പലം തോട്ടേക്കാട് നിവാസി ആനി എം ജോർജ് ആണ് നിശ്ചയദാർഢ്വത്തിന്റെ പര്യായമായ വനിത. ആനിയുടെ പരാതിയിലാണ് ഈ വിധി വന്നത്.

ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരിക്കുന്നു. നാട്ടുകാർക്ക് ശല്യമായ ഒരു ആരാധനാലയം പൂട്ടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന് കാരണമായതും ഒരു വനിത തന്നെ. പത്തനംതിട്ട സ്വദേശിനി മിനി ഷാജി. അത്ഭുത രോഗശാന്തി തട്ടിപ്പുവീരൻ ബിനു വാഴമുട്ടം നടത്തിവന്ന ധ്യാന കേന്ദ്രം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി വിധി.

2018 മുതൽ നാട്ടുകാർക്ക് ശല്യമായി അടൂർ പത്തനംതിട്ട റോഡരികിൽ പ്രവർത്തിച്ചു വരികയായിരുന്നു ഈ ധ്യാന കേന്ദ്രം. ഉച്ചത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം നാട്ടുകാർക്ക് തെല്ലൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. കൂടാതെ റോഡരികിലെ പാർക്കിങ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്. നാട്ടുകാർ സഹികെട്ടു . പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് പരിശോധിച്ചപ്പോൾ വാണിജ്യാവശ്യത്തിന് പെർമിറ്റ് നൽകിയ കെട്ടിടത്തിലാണ് ധ്യാന കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് കണ്ടത്തി. ആരാധനാലയം പ്രവർത്തിക്കുന്നതിനുള്ള ലൈസൻസും ഇല്ലായിരുന്നു. തുടർന്ന് പഞ്ചായത്ത് ആരാധനാലയത്തിന് സ്റ്റോപ്പ് മെമോ നൽകി. എന്നാൽ ബിനു വാഴമുട്ടം കണ്ട ഭാവം നടിച്ചില്ല. അലർച്ചയും ബഹളവും തുടർന്നു. സഹികെട്ട നാട്ടുകാർ ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ധ്യാന കേന്ദ്രം അടച്ചുപൂട്ടാൻ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി. ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. എന്നിട്ടും ഒന്നും നടന്നില്ല. ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം നിർബാധം പ്രവർത്തിച്ചു.

ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിനി ഷാജി ഹൈക്കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം വിധി വന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്ന ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. മിനി ഷാജി നടത്തിയ പോരാട്ടത്തിന് സമാനമായ ഒന്നാണ് മലപ്പുറത്ത് ആനിയും നടത്തിയത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനിൽ ഒരിടത്തും പരാമർശിക്കപ്പെട്ടില്ല-ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ നിർണ്ണായക വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു. ഒപ്പം ആരാധനാലയങ്ങൾക്ക് ലൈസൻസ് വേണമെന്നും ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങൾ പൂട്ടണമെന്ന സൂചനകളുമായി കേരളാ ഹൈക്കോടതിയുടെ വിധിന്യായം വരുമ്പോൾ താരം ഒരു വനിതായണ്.

പൊതു സമൂഹത്തിനു വേണ്ടി ഈ വിധി നേടിയെടുത്തതിനു പിന്നിൽ ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു കഥയുണ്ട്. നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസി ആനി എം ജോർജ്ജാണ് നിശ്ചയദാർഢ്യത്തിന്റെ പര്യായമായ വനിത. തന്റെ വീടിനോട് വളരെ ചേർന്ന് കൊമേഴ്ഷ്യൽ ആവശ്യത്തിന് പണിത ഒരു കെട്ടിടം പെട്ടെന്ന് മുസ്ലിം ആരാധനാലയമായി രൂപാന്തരം പ്രാപിക്കുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി ആദ്യം പഞ്ചായത്തിലും ലോക്കൽ പൊലീസ് സ്റ്റേഷനിലും പരാതി നല്കി.

അവിടെയെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് ജില്ലാ കളക്ടറുടെയടുത്ത് പരാതി നല്കി അവിടെയും പരാതി പൂഴ്‌ത്തിവെയ്ക്കപ്പെട്ടു. പ്രാദേശിക കോടതികളിൽ ആനി നിയമ പോരാട്ടം തുടങ്ങി. അവിടെനിന്നും പ്രാദേശിക വക്കിലിന്റെ ശുപാർശയിൽ ഹൈക്കോടതിയിൽ ഘോര ഘോരം വാദിക്കുന്ന മഞ്ചേരി കാവനൂർ സ്വദേശി അവസാനം നായർ എന്ന വാല് കൂട്ടിച്ചേർത്ത വക്കീലിനെ വക്കാലത്ത് ഏല്പിച്ചു. പക്ഷേ അതുകൊണ്ട് ഫലമുണ്ടായില്ല.

സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു. വക്കാലത്തും പൈസയും വാങ്ങിയവക്കീൽ എംഎൽഎ അടക്കമുള്ള പ്രമുഖരുടെ പ്രമാദമായ കേസ് വാദിക്കുന്നയാൾ ആരുടെയോ സമ്മർദ്ദത്തിനു വഴങ്ങി എതിർ കക്ഷികളുമായിച്ചേർന്ന് കേസിനെ അട്ടിമറിച്ചു. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ ആനി വീണ്ടും മുന്നോട്ടു പരാതികളുമായി നീങ്ങി. ഹൈക്കോടതിയിൽ പുതിയവക്കീലിനെ വെച്ചു. അങ്ങനെ നീണ്ട അഞ്ചുവർഷത്തെ നിയമ പോരാട്ടം ,

എതിർ കക്ഷികളുടെ ആക്രമണങ്ങൾ, ഭീക്ഷണികൾ ,ഒറ്റപ്പെടുത്തലുകൾ എന്നിവയെല്ലാം അതിജീവിച്ച് കേരളത്തിലെ പൊതു സമൂഹത്തിനു വേണ്ടി ചരിത്രപരമായ ഒരു വിധി നേടിയെടുത്തിരിക്കുകയാണ് നിലമ്പൂർ തോട്ടേക്കാട് സ്വദേശിയായ ഈ വീട്ടമ്മയെന്നാണ് സോഷ്യൽ മീഡിയയിൽ അജിതോമസ് വിശദീകരിക്കുന്നു. ഇന്നലെ ആനിയുടെ ത്യാഗത്തിന്റെയും ലക്ഷ്യബോധത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ കേരളകര ശ്രവിച്ചതും ചർച്ച ചെയ്തതും. സമ്മർദ്ദങ്ങൾക്കു മുന്നിൽ അടിപതറാതെ തനിച്ച് പൊരുതി ലക്ഷ്യം നേടിയെടുക്കുകയായിരുന്നു ആനി എം ജോർജ്ജ്.

ആരാധനാലയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്ന മറ്റൊരു പേര് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെതായിരുന്നു. മലപ്പുറം അമരമ്പലം പഞ്ചായത്തിൽ വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ മോസ്‌ക് അനുവദിക്കണമെന്ന ഹർജി കോടതി തള്ളിയാണ് ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്. നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.

പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മോസ്‌കുകൾ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോർട് നൽകിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയിൽ കളക്ടർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂൽ ഇസ്ലാം സാംസ്‌കാരിക സംഘം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ആരാധനലായങ്ങൾ നിയമാനുസൃതമാണന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉത്തരവുകൾ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സർക്കുലർ ഇറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകാവൂ. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂർവങ്ങളിൽ അപൂർവ അപേക്ഷകളിൽ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാൻ അനുവദിക്കാവൂ. അനുമതി നൽകുന്നത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആരാധാനാലയങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി തേടി മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നൽകിയിരുന്നു. ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങൾ പൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകുവാൻ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാൻ അപൂർവങ്ങളിൽ അപൂർവമായി അനുമതി നൽകുകയാണെങ്കിൽ തന്നെ അത് പൊലീസ് റിപ്പോർട്ടിന്റേയും ഇന്റലിജൻസ് റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കുന്നു.