- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന് തിരിച്ചടി; കുഫോസ് വി സി നിയമനം റദ്ദാക്കി ഹൈക്കോടതി; ഉത്തരവ്, വി സിയുടെ നിയമനം യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ചല്ലെന്ന ഹർജ്ജിക്കാരുടെ വാദം അംരീകരിച്ച്; കുഫോസ് നിയമനത്തിന് യുജിസി മാനദണ്ഡം ബാധകമല്ലെന്ന സർക്കാർ വാദം കോടതി തള്ളി; കെ.റിജി ജോൺ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നിർദേശിച്ച പത്ത് വൈസ് ചാൻസലർമാരിൽ ഒരാൾ
എറാണകുളം: കുഫോസ് വി സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിന് തിരിച്ചടി.വി സി റിജി ജോണിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.കുഫോസ് വി സി നിയമനത്തിന് യുജിസി മാനദ്ധണ്ഡം ബാധകമല്ലെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കുഫോസ് വി സിയുടെ നിയമനം അസാധുവാക്കിയത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നിർദേശിച്ച പത്ത് വൈസ് ചാൻസലർമാരിൽ ഒരാളാണ് കെ.റിജി ജോൺ. സാങ്കേതിക സർവകലാശാല വി സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ മറ്റു വിസിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നത്.
യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.യുജിസി നിർദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വൈസ് ചാൻസലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്, സെലക്ഷൻ കമ്മിറ്റി പാനലുകൾ ചാൻസലർക്ക് നൽകിയില്ല. ഒറ്റപ്പേരാണ് നൽകിയതെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.
സാങ്കേതിക സർവകലാശാല വിസി നിയമനം, നിയമന തീയതി മുതൽ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സർക്കാരിനും നിർണായകമായിരുന്നു്. എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ.
കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന വൈസ് ചാൻസലർ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
സേർച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തത്. മാത്രമല്ല സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ