- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും ഇഡലി കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾ രക്തം ശർദ്ദിച്ചു; പിന്നാലെ ഗൃഹനാഥൻ മരണപ്പെട്ടു; ഭാര്യയും അമ്മയുമുൾപ്പടെ നാലുപേർ സമാനലക്ഷണങ്ങളോടെ ചികിത്സയിൽ; തൃശ്ശൂരിലേത് ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം
തൃശൂർ :അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് മരിച്ചത്.57 വയസ്സായിരുന്നു.വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.രക്തം ചർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച ശശീന്ദ്രനും ഭാര്യയും, അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും ഇവരുടെ വീട്ടിലെത്തിയിരുന്നു.ഇങ്ങനെ സംഭവസമയത്ത് അഞ്ചുപേരായിരുന്നു ശശീന്ദ്രന്റെ വീട്ടിലുണ്ടായിരുന്നത്. ഇവർ അഞ്ചുപേരും വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ മകൻ പുറത്ത് പോയതിനാൽ ഇയാൾ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല.
ശശീന്ദ്രന് പുറമെ ഇഡ്ഡലി കഴിച്ച മറ്റ് നാല് പേരും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേർ തൃശൂർ മെഡിക്കൽ കോളേജിലും നിലവിൽ ചികിത്സയിലാണ്.ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന വിവരം.
ഇത്തരത്തിൽ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ