കൊച്ചി: വരാപ്പുഴയിൽ പടക്കശാലയിൽ ഉഗ്രസ്ഫോടനത്തിൽ ഒരു മരണം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. വരാപ്പുഴ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന  സ്ഥലത്ത് വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സമീപത്തെ വീട്ടിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രത്തിലാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. അഞ്ചു കിലോമീറ്റർ അപ്പുറം വരെ സ്ഫോടനശബ്ദം കേട്ടതായാണ് വിവരം. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകൾ തകർന്നു. അങ്ങനെയു ചിലർക്ക് പരിക്കേറ്റു.



സ്‌ഫോടനത്തിൽ പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

14 - 15 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായി.വീടിനോട് ചേർന്നുള്ള പടക്കയിലാണ് സ്ഫോടനുണ്ടായത്. വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഏലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിന്റെ പ്രകമ്പനമുണ്ടായി. സ്ഫോടനത്തിൽ പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തി.

വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങൾക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്‌ഫോടനം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.