ന്യൂഡൽഹി: തുടർച്ചയായുണ്ടായ മൂന്ന് ഭൂകമ്പങ്ങളിൽ വിറങ്ങലിച്ചുനിൽക്കുകയാണ് തുർക്കിയും സിറിയയും. ആയിരങ്ങളാണ് ഭൂകമ്പത്തിൽ മരിച്ചത്. ഭൂകമ്പം ഉണ്ടായ ഉടൻ ഇരു രാജ്യങ്ങളും ഇതര രാജ്യങ്ങളിൽനിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യ ഉടൻ തന്നെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത് സുനൽ ആണ് സഹായങ്ങൾക്ക് ഇന്ത്യക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്.

ആവശ്യത്തിന് ഉപകരിക്കുന്ന സുഹൃത്താണ് യഥാർത്ഥ സുഹൃത്ത് എന്ന അർത്ഥം വരുന്ന തുർക്കി ഭാഷയിലുള്ള പഴഞ്ചൊല്ലും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിയിലും തുർക്കി ഭാഷയിലും ദോസ്ത് എന്നത് പൊതുവാക്ക് ആണെന്നും ഇന്ത്യക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം തുർക്കി എംബസി സന്ദർശിച്ചിരുന്നു.

എൻ.ഡി.ആർ.എഫിന്റെ 100 അംഗങ്ങൾ അടങ്ങിയ രക്ഷാ സേനയും മരുന്നുകളും ആയി ഇന്ത്യൻ സംഘം ഭൂകമ്പ ബാധിത സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി - 17 എയർക്രാഫ്റ്റാണ് തുർക്കിയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. എൻ ഡി ആർ എഫ് പ്രവർത്തകർ, ഡ്രില്ലിങ് മെഷീൻ, മരുന്നുകൾ, ഡോഗ് സ്‌ക്വാഡ്, ആഹാരം തുടങ്ങിയ എല്ലാം വസ്തുക്കളുമായാണ് തുർക്കിയിൽ വിമാനം എത്തിയിരിക്കുന്നത്.

സിറിയയിലേക്കും സഹായം എത്തിക്കുമെന്നു് പ്രാധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. തുർക്കിയിലേക്ക് എൻഡിആർഎഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടർമാരും ഡോഗ്‌സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാൻ തീരുമാനമെടുത്തത്.

തുർക്കിയിലെയും സിറിയയിലേയും ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളും. ദുരന്തം മറികടക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എമർജൻസി മെഡിക്കൽ ടീം നെറ്റ്‌വർക്കുകൾ പ്രവർത്തന നിരതമാണെന്നും ദുരന്തത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോർഡിനേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചതായും എമർജൻസി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങൾ ആരംഭിച്ചതായും യൂറോപ്യൻ യൂണിയൻ അറിയിച്ചു.

തുർക്കിയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ സന്നദ്ധമാണെന്ന് യുക്രെയ്ൻ അറിയിച്ചു. നൂറു രക്ഷാ പ്രവർത്തകരുമായി തങ്ങളുടെ ഐഎൽ 76 എയർക്രാഫ്റ്റ് ഉടൻ സിറിയയിൽ എത്തുമെന്ന് റഷ്യ അറിയിച്ചു. തുർക്കിയിലേക്കും ആവശ്യമെങ്കിൽ രക്ഷാ പ്രവർത്തകരെ വിടാൻ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു. അതേസമയം 5000 ആയി ഉയർന്നിട്ടുണ്ടത്. സിറിയയിലും തുർക്കിയിലുമായി ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേർക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിറിയയിൽ മാത്രം ആയിരത്തോളം പേരാണ് ഭൂചനത്തിൽ കൊല്ലപ്പെട്ടത്.

തുർക്കിയിൽ 2,379 മരിക്കുകയും 14,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ 1,444 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ എൻഡിആർഎഫ് സംഘത്തെ തുർക്കിയിലേക്കയച്ചു. 7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്.

ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തെക്ക്-കിഴക്കൻ തുർക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 2818 കെട്ടിടങ്ങൾ നിലംപൊത്തി. 1939ലെ 2818 കെട്ടിടങ്ങൾ തകർന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് തയ്യീപ് എർദോഗൻ പറഞ്ഞു. സിറിയിൽ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയൻ ദേശീയ ഭൂചലന നിരീക്ഷണ ഏജൻസി പറഞ്ഞു.

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടർചലനങ്ങൾ അനുഭവപ്പെട്ടുവെന്നും ആളുകൾ തകർന്ന വീടുകൾക്കുള്ളിലേക്ക് കയറരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.