- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണികളെ അമ്പരപ്പിച്ച് രുദ്ര..ആകാശ ചിത്രങ്ങളെഴുതി ടീം സുര്യകിരണും; കറതീർന്ന പ്രദർശന മികവെന്ന് പ്രശംസിച്ച് ചീഫ് മാർഷൽ; പുതിയ യുണിഫോം പ്രകാശനവും ആയുധങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത പ്രഖ്യാപനവും; അഭിമാനമായി 90ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: എഎൽഎച്ച് എംകെ 4 ഹെലികോപ്റ്ററുകളുചെ രുദ്ര എന്ന പേരിലെ പ്രദർശനം കാണികളെ അമ്പരപ്പിച്ചു. വ്യോമസേനയുടെ വാഹന വ്യൂഹ മെക്കാനിക്കൽ സംഘം നിമിഷ നേരംകൊണ്ട് ഓടിച്ചുകൊണ്ടുവന്ന ജീപ്പിനെ പലതാക്കി മാറ്റുന്നതും വീണ്ടും കൂട്ടിചേർക്കുന്നതും ആരവത്തോടെയാണ് കാണികൾ കയ്യടിച്ച് അഭിനന്ദിച്ചത്.പ്രദർശന മികവുമായി ഇന്ത്യൻ വ്യോമസേനയുടെ നവതിയാഘോഷം.നവതിയുടെ നിറവിൽ വ്യോമസേനയുടെ പ്രദർശനമികവ് കറതീർന്നതെന്ന് മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി പ്രശംസിച്ചു.ഇതുവരെ നടന്നതിൽ വെച്ച് വിപുലവും കരുത്തുറ്റതുമായ പ്രദർശനമായി നവതി ആഘോഷം മാറി.പതിവിന് വിപരീതമായി ചണ്ഡീഗഡിലെ സുഖ്ന വിമാനതാവളത്തിലാണ് പ്രദർശനം നടന്നത്.
സൈനികരുടെ മാർച്ചിങ്, തോക്കുപയോഗിച്ചുള്ള കായിക അഭ്യാസങ്ങൾ, സൈനികരുടെ ശാരീരിക കഴിവുകൾ പ്രദർശിപ്പിക്കുന്ന അഭ്യാസങ്ങൾ എന്നിവയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പരിപാടികൾക്ക് മുന്നോടിയായി വ്യോമസേനയുടെ പുതിയ സൈനിക വേഷവും പ്രദർശിപ്പിക്കപ്പെട്ടു. വ്യോമസേനാ മേധാവി സൈനികരെ അഭിസംബോധന ചെയ്ത ശേഷമാണ് വിവിധ വ്യോമാഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചത്.
സൂര്യകിരൺ ടീം പതിവുപോലെ ആകാശത്ത് വർണ്ണചിത്രങ്ങളെഴുതി. സുഖ്ന തടാകത്തിന് മുകളിലാണ് എല്ലാ പ്രദർശനങ്ങളും നടന്നത്. വ്യോമസേനയുടെ പാരകമാന്റോകളുടെ സംഘം നയിച്ച ആകാശ ഗംഗ എന്ന പ്രദർശനത്തിൽ വൈമാനികരുമായി ഉയർന്നു പൊങ്ങിയത് എൻ-32 വിമാനമായിരുന്നു. ഇതിനൊപ്പം വിന്റേജ് വിമാനങ്ങളായ ഹാർവാർഡും ഡകോട്ടയും പഴയ പ്രതാപം വിളിച്ചോതി ഇരമ്പികുതിച്ചു.
ജെറ്റ് വിമാനങ്ങളിൽ തേജസ്സ്, സുഖോയ്,മിഗ്-29, ജാഗ്വാര്ഡ, റഫേൽ,ഐഎൽ-76, സി130ജെ, ഹ്വാക് എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി. ഹെലികോപ്റ്റർ വ്യൂഹത്തിൽ ധ്രൂവ്, ചിനൂക്, അപ്പാച്ചെ, മി-17 എന്നിവയും പ്രദർശനം നടത്തി.വ്യോമ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികൾ ചണ്ഡിഗഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഉദ്ഘാടനം ചെയ്തത്. ആഘോഷപരിപാടികളുടെ ഭാഗമായി വ്യോമസേനയുടെ പുതിയ കോമ്പാക്ട് യൂണിഫോമും ഇന്ന് പുറത്തിറക്കി.
2022 ഡിസംബർ മുതൽ പ്രാരംഭ പരിശീലനത്തിനായി 3,000 അഗ്‌നിവീറുകളെ വായുസേനയിൽ ഉൾപ്പെടുത്തുമെന്നും തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യ ഉയരുമെന്നും വി.ആർ.ചൗധരി കൂട്ടിച്ചേർത്തു. 2023-ൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ വനിതാ അഗ്‌നിവീരന്മാരെ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഡിൽ നടന്ന ആഘോഷപരിപാടികളിൽ മൂവായിരം അഗ്‌നിവീറുകളെ ഈ വർഷം സേനയുടെ ഭാഗമാക്കുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യംമാക്കി മാറുക, ഭാവിക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക് തുടക്കമായത്.ഇനിയുള്ള വർഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്നാണ് എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഇന്ന് പ്രഖ്യാപിച്ചത്.
പതിവ് വേദിയായ ഗസ്സിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിന് പകരം ഡൽഹിക്ക് പുറത്ത് ചണ്ഡീഗഡിലെ സുഖ്‌ന വ്യോമത്താവളത്തിലാണ് പരിപാടികൾ നടക്കുന്നത്. പരേഡിൽ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ആഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കി. ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവിൽ ഗ്രൌണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക.
വ്യോമസേനയ്ക്ക് കീഴിൽ പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയതായും ഈ വർഷം മൂവായിരം അഗ്‌നീവീറുകളെ സേനയിൽ നിയമിക്കുമെന്നും അടുത്ത വർഷം മുതൽ വനിതകൾക്കും സേനയുടെ ഭാഗമാകാമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.ലോകത്തിലെ വായുസേനകളിൽ നാലാം സ്ഥാനത്തുള്ള വായു സേന അതിർത്തി മേഖലകളിൽ അടക്കം വെല്ലുവിളികൾ നേരിടാൻ സജ്ജമാണ്.വ്യാമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി രാവിലെ നടന്ന വ്യോമസേനയുടെ പരേഡ് പരിശോധിച്ചു. ഒപ്പം വ്യോമസേനയുടെ പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ചരിത്രപരമായ അവസരത്തിൽ, വ്യോമസേനയ്ക്കായി പുതിയ വെപ്പൺ സിസ്റ്റം രൂപീകരിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു പുതിയ ശാഖ വ്യോമസേനയിൽ സൃഷ്ടിക്കുന്നത്. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപൺ സിസ്റ്റം ബ്രാഞ്ച് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്.
നാല് വിഭാഗങ്ങൾക്കായി പ്രത്യേക നിയന്ത്രണ സംവിധാനമാണ് ഒരുങ്ങുന്നത്. ഭൂതല മിസൈലുകൾ, ഭൂതല-ആകാശ പ്രതിരോധ മിസൈലുകൾ, വൈമാനികരില്ലാത്ത വിമാനങ്ങൾ, വിമാനങ്ങളിലെ ആയുധ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനം ഇവയാണ് ഇനി സ്വതന്ത്രമായി പ്രവർത്തിക്കുക.' ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തമായി വെപൺ സിസ്റ്റം ബ്രാഞ്ച് സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന വിവരം സസന്തോഷം അറയിക്കുന്നു.
ഇന്ത്യൻ വ്യോമസേന പ്രതിദിനം ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളാണ് സ്വന്തമാക്കികൊണ്ടിരിക്കുന്നത്. വിമാനങ്ങൾക്കൊപ്പം തന്നെ ഏറ്റവും മികച്ച മിസൈലുകളും വ്യോമസേനയ്ക്ക് ആവശ്യമുണ്ട്. ഇത്തരം അടിയന്തിര സാഹചര്യങ്ങൾ ഇനി സ്വയം കൈകാര്യം ചെയ്യാനുമാകും.' വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ