- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളുടെ ഫോട്ടോ മാധ്യമങ്ങളിൽ നിന്നും മറച്ചു വെച്ചു; പരിക്കേറ്റ അർക്കന്റെ മൊഴിയിൽ നാല് പ്രതികൾ എന്നത് പൊലീസ് രണ്ടായി ചുരുക്കി; സംഭവസ്ഥലത്ത് എത്തിയിട്ടും പ്രതികളെ രക്ഷപെടാൻ അനുവദിച്ചു; ദേശീയ പതാക കാറിൽ കെട്ടിയതിന്റെ പേരിൽ ആക്രമണം കേസ് അട്ടിമറിക്കാൻ ഇരവിപുരം പൊലീസിന്റെ ശ്രമം എന്ന് ആരോപണം
കൊല്ലം: ദേശീയ പതാക കാറിൽ കെട്ടിയതിന്റെ പേരിൽ ആക്രമണം നേരിട്ട സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപണം. സ്വതന്ത്ര്യദിനത്തിലാണ് കൊല്ലം സ്വദേശിയായ ഫിലിം ആർട് ഡയറക്ടർ അർക്കനും സുഹൃത്തിനും കൊല്ലം പള്ളിമുക്കിന് സമീപത്തു വെച്ച് ആക്രമണം നേരിട്ടത്.
ആക്രമണത്തിൽ അർക്കനും സുഹൃത്തായ ബാബുവിനും സാരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ മുഴുവൻ പ്രതികൾക്കുമെതിരേ കേസ് എടുക്കാതെയും. കസ്റ്റഡിയിൽ എടുത്ത പ്രതികളെ സംബന്ധിക്കുന്ന വിവരങ്ങൾ മറച്ചു വെച്ചും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ് എന്നാണ് ഇപ്പോൾ ആരോപണം.
സംഭവം നടന്ന സമയത്തു തന്നെ പൊലീസ് വാഹനം അവിടെ എത്തിയിരുന്നു എങ്കിലും പ്രതികളെ പിടികൂടിയില്ല.നാലംഗ സംഘം ഇവരെ മർദ്ദിക്കുന്നത് പൊലീസ് നോക്കിനിൽക്കുകയായിരുന്നു.മർദിക്കുന്നതു തടയാൻ പൊലീസുകാരോട് അപേക്ഷിച്ചപ്പോൾ, 'കാർ എടുത്ത് ആശുപത്രിയിൽ പോടെ' എന്നായിരുന്നു മറുപടി.
മൂക്കിൽ നിന്ന് രക്തം ഒലിപ്പിച്ചു നിന്ന തന്നെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് അർക്കൻ പറഞ്ഞു. അക്രമം നടന്ന കൊല്ലം പള്ളിമുക്കിൽ നിന്ന് സ്വയം കാറോടിച്ചാണ് അർക്കൻ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോൾ തന്നെ അർക്കൻ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.
എന്നാൽ ആദ്യം കേസ് എടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.രണ്ടു ദിവസം കഴിഞ്ഞ് സുരേഷ്ഗോപിയും ബിജെപി നേതാക്കളും സിറ്റി പൊലീസ് കമ്മീഷണറെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ണ്ടാലറിയാവുന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സമീപത്ത് മറ്റ് ആറോളം പേരുണ്ടായിരുന്നതായുമാണ് അർക്കൻ നൽകിയ പരാതിയും മൊഴിയും.
എന്നാൽ, രണ്ടു പേർ മർദിച്ചതായാണ് അർക്കന്റെ മൊഴിയെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.കസിൽ പൊലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്ക്കൽ നജീബി മൻസിലിൽ റിയാസ് (24), അൽഅമീൻ നഗർ അൽത്താഫ് മൻസിലിൽ അൽത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളിൽ എത്താതിരിക്കാനും പൊലീസ് ശ്രമിച്ചു.പ്രതികളുടെ ഫോട്ടോ ആവിശ്യപ്പെട്ട മാധ്യമങ്ങൾക്ക് മനപ്പൂർവ്വം ഫോട്ടോ നൽകാതെ ഇരിക്കാൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.
ചെറിയ കേസിൽ പിടിക്കുന്ന പ്രതികളുടെ വിവരങ്ങൾ പോലും ചിത്രങ്ങൾ സഹിതം എല്ലാ ദിവസവും വൈകിട്ട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് മാധ്യമങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അർക്കനെയും സുഹൃത്തിനെയും ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ രണ്ടു ദിവസങ്ങൾക്കു ശേഷവും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നിരവധി തവണ ബന്ധപ്പെട്ട ശേഷമാണ് മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത്.
സ്വാതന്ത്ര്യം കിട്ടിയ 'അർദ്ധരാത്രിയിൽ' അഭിമാനത്തോടെയായിരുന്നു കാറിൽ ദേശീയ പതാകയുമായി സിനിമയിൽ ആർട്ട് ഡയറക്ടറായ അർക്കന്റെ യാത്ര.
കാർ പള്ളിമുക്ക് ഭാഗത്തുടെ പാസ് ചെയ്തപ്പോൾ കാറിന്റെ മുന്നിൽ ദേശിയപതാക കെട്ടിവെച്ചിരിക്കുന്നത് കണ്ട നാലംഗസംഘം കാറിനെ പിൻതുടരുകയും ബൈക്ക് കാറിന്റെ മുന്നിൽ കയറ്റി വെച്ച് കാർ തടഞ്ഞു നിർത്തി. അർക്കന്റെ കഴുത്തിൽ കത്തി എടുത്ത് വെയ്ക്കുകയും ദേശീയപതാക എന്തിനാണ് കാറിന്റെ മുന്നിൽ കെട്ടി വെച്ചിരിക്കുന്നത് എന്ന് ഇവർ ചോദിക്കുകയും ചെയ്തതിന് ശേഷമാണ് ആക്രമണം നടത്തിയത്. അതിക്രൂരമായിട്ടായിരുന്നു അക്രമം.
കാറിലിരുന്ന അർക്കന്റെ മുഖത്ത് ഇവരിൽ ഒരാൾ കൈ കൊണ്ട് ആഞ്ഞിടിക്കുകയും ഇയാളുടെ മൂക്കിന്റെ പാലം തകരുകയും ചെയ്തു. ഇതിന് ശേഷം കാറിൽ നിന്നും അർക്കനെ വിളിച്ചിറക്കി ക്രൂരമായി ഈ സംഘം മർദ്ദിച്ചു. ഇത് കണ്ട് നിലവിളിച്ച ബാബുവിനെയും ഇവർ ആക്രമിച്ചു. ബാബുവിനെ നിലത്തിട്ട് ഇടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പൊലീസ് കൺട്രോൾ റൂമിലെ വാഹനം എത്തിയാണ് ഇവരെ അക്രമികളിൽ നിന്നും രക്ഷപെടുത്തിയത്.
മൂക്കിന്റെ പാലം പൊട്ടി രക്തമൊഴുകിയ അർക്കനെ കൊല്ലം ഉപാസന ഹോസ്പിറ്റലിൽ അഡ്‌മിറ്റു ചെയ്തു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ പാലം തകരുകയും മൂക്കിലെ ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയ വേണം എന്നാണ് അർക്കനെ പരിശോധിച്ച ഡോക്ടറർമാർ നിർദ്ദേശിച്ചിരിക്കുന്നത്. മൂക്കിന്റെ പാലം തകർന്നത് മൂലം ഇയാൾക്ക് സംസാരശേഷിക്ക് തകരാറ് പറ്റിയിട്ടുണ്ട്.
സിനിമയിൽ ആർട്ട് ഡയറക്ടറായി ജോലി നോക്കുകയാണ് പരിക്കേറ്റ അർക്കൻ. വിഷയം അറിഞ്ഞപ്പോൾ തന്നെ സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായി. ദേശീയ മാധ്യമങ്ങൾ ഇത് വലിയ പ്രാധാന്യത്തോടെ നൽകുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ആരേയും പൊലീസ് പിടികൂടുമായിരുന്നില്ല. സംഭവ സ്ഥലത്ത് വച്ചു തന്നെ പ്രതികളെ അറസ്റ്റു ചെയ്യാനുള്ള സാഹചര്യം പൊലീസിനുണ്ടായിരുന്നു എന്നതാണ് വസ്തുത.