- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് അസാധാരണ തളർച്ചയെത്തുടർന്ന്; പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിലെ ക്യാൻസറും; മൂന്നു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാനത്ത് തന്നെ ആദ്യമായി അതിസങ്കീർണ്ണ ശസ്ത്രക്രിയ; കുഞ്ഞ് ഇഷിഖ ജീവിതത്തിലേക്ക് പിച്ചവെക്കുന്നു
തിരുവനന്തപുരം: അർബുദത്തിന്റെ പിടിയിലകപ്പെട്ട കുരുന്ന് പതിയെ ജീവിതത്തിലേക്ക് പിച്ചുവെക്കുന്നു.തലച്ചോറിൽ അർബുദം സ്ഥിരീകരിച്ച മൂന്നുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി അതിസങ്കീർണ്ണ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും മകൾ ഇഷിഖ കൃഷ്ണയ്ക്കാണ് ജീവിതിത്തിലേക്ക് പുതുവഴി തെളിയുന്നത്.തലച്ചോറിൽ ബാധിച്ച കാൻസറാണ് ഇഷിഖയുടെ ജീവിതം അപകടത്തിലാക്കിയത്.ദിവസവും അനസ്തഷ്യേ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങളിൽ മാതൃ തുല്യമായ കരുതലും സൂക്ഷ്മതയുമായി ഡോക്ടർമാർ ഒപ്പം നിന്നതോടെയാണ് അതി സങ്കീർണ ശസ്ത്രക്രിയ വിജയകരമായത്.
സ്വകാര്യ മേഖലയിൽ 20 ലക്ഷം രൂപയോളം ചെലവാകുന്ന ചികിത്സ സൗജന്യമായാണ് കുട്ടിക്ക് ഉറപ്പാക്കിയത്. റേഡിയേഷൻ ചികിത്സയും രണ്ട് ആഴ്ചത്തെ നിരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇഷിഖയെയും കൂട്ടി മാതാപിതാക്കൾ ഇന്നലെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി.കളിയും ചിരിയുമായി നിറഞ്ഞ ഇഷിഖയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നും സംസ്ഥാനത്ത് ആദ്യമായാണു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് വയസുള്ള കുഞ്ഞിനു റേഡിയേഷൻ ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിനു തളർച്ചയുണ്ടായതിനെ തുടർന്നാണ് മാതാപിതാക്കൾ മാസങ്ങൾക്കു മുൻപു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.പരിശോധനയിൽ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ആർസിസിയിൽ റേഡിയേഷൻ ചികിത്സയ്ക്കു റഫർ ചെയ്തു.തുടർന്നാണു നെഞ്ചുരോഗാശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെത്തുന്നത്.
ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ. സുരേഷ് കുമാർ, അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം ബിന്ദു, ഡോ. ടിആർ സോന റാം, ഡോ. അർച്ചന, ഡോ. വീണ, റേഡിയേഷൻ സേഫ്റ്റി ഓഫീസർ നിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
മറുനാടന് മലയാളി ബ്യൂറോ