- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം വരവിൽ കുഞ്ചാക്കോയ്ക്ക് കരുത്ത് പകർന്ന് വഴികാട്ടിയായ മാനേജർ; പ്രൊഡക്ഷൻ കൺട്രോളറിൽ നിന്ന് നിർമ്മാതാവായത് പ്രിയ നടനെ നായകനാക്കി; ലവകുശയിൽ തകർന്നപ്പോൾ ബിസിനസ്സുമായി ജോർജിയയിൽ പോയി; പനമ്പള്ളി നഗറിലെ ആഡംബര ഫ്ളാറ്റിൽ ഒറ്റയ്ക്ക് കഴിയവേ മരണം; ദുരൂഹതയില്ലെന്ന് പൊലീസ്; നിർമ്മാതാവ് ജയ്സൻ ഇളംകുളത്തിന്റെ വിയോഗത്തിൽ ഞെട്ടി കൊച്ചിയിലെ സിനിമാക്കാർ
കൊച്ചി: സിനിമാ നിർമ്മാതാവ് ജയ്സൻ ഇളംകുളത്തിന്റെ(43) മരണ വാർത്തയിൽ ഞെട്ടലിലാണ് സിനിമാ ലോകം. കമന്ന് വീണ് രക്തം ചർദ്ദിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ ആത്മഹത്യയോ മറ്റ് ദുരൂഹതകളോ മരണത്തിന് ഇല്ലെന്നാണ് വിലയിരുത്തൽ. വലിയ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളും ആരും നൽകുന്നുമില്ല. നടൻ കുഞ്ചാക്കോ ബോബന്റെ അതിവിശ്വസ്തനായിരുന്നു ജയ്‌സൻ. കുഞ്ചാക്കോയുടെ സിനിമാക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ജയ്‌സൻ പുലർത്തിയിരുന്നു.
പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്‌മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ കുഞ്ചാക്കോയുടെ സെക്രട്ടറിയുമായിരുന്നു ജയ്‌സൻ. സിനിമയിലേക്കുള്ള കുഞ്ചാക്കോയുടെ രണ്ടാം വരവ് വിജയമാക്കിയതിന് പിന്നിലെ പ്രധാന വ്യക്തി കൂടിയാണ് ജയ്‌സൻ. കുഞ്ചാക്കോയുടെ ഡേറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണ്ണായക തീരുമാനം എടുത്തിരുന്നതും ജയ്‌സനായിരുന്നു. ഭാര്യ അബുദാബിയിലാണ്.
അബുദാബിയിലെ പ്രധാന ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ചുമതലയുണ്ടായിരുന്നു ഭാര്യയ്ക്ക്. കുടുംബം വിദേശത്തായിരുന്നതിനാൽ കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സതീശ് ബാബു പയ്യന്നൂരിന്റേതിന് സമാനമായുള്ള ആരോഗ്യ പ്രശ്‌നമാകും മരണകാരണമെന്നാണ് സിനിമാക്കാരും പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി നല്ല നിലയിലായിരുന്നു കുടുംബവും.
ലവകുശയായിരുന്നു അവസാനം നിർമ്മിച്ച സിനിമ. അതിന് ശേഷം ജോർജിയയിൽ ചില ബിസിനസ്സും നടത്തി. പിന്നീട് കൊച്ചിയിലെ പ്രധാന ഫ്‌ളാറ്റിൽ താമസമാക്കി. സിനിമയിൽ സജീവമാകാനും ആലോചനയുണ്ടായിരുന്നു. രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പനമ്പള്ളിനഗറിലെ ഫ്ളാറ്റിലെത്തുകയായിരുന്നു. ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ പുറത്തു നിന്ന് ആരും ഫ്‌ളാറ്റിൽ കടന്നിട്ടില്ലെന്നാണ് നിഗമനം.
രണ്ടു ദിവസമായി ഫ്ളാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്ളാറ്റിലുള്ളവർ പറയുന്നു. ഭാര്യ റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫ്ളാറ്റ് തുറക്കുമ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ജയ്സനെ കണ്ടെത്തുകയായിരുന്നു. രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നു. മരുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. ബോബൻ കുഞ്ചാക്കോയുമായി അവസാന കാലം വരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
നിർമ്മാതാവ്, നിർമ്മാണ നിർവ്വഹണം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, ലെയ്‌സൺ പ്രൊഡക്ഷൻ മാനേജർ എന്നീ മേഖലകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 11 ഓളം ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്. ബോബൻ കുഞ്ചാക്കോയുമായുള്ള അടുപ്പമാണ് നിർമ്മാതാവാക്കിയത്. ജമ്നാപ്യാരിയിൽ കുഞ്ചാക്കോയായിരുന്നു നായകൻ. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും കലാപരമായി ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ലവകുശയ്ക്ക് പ്രതീക്ഷിച്ച അംഗീകാരം കിട്ടിയതുമില്ല. ഇതോടെയാണ് ബിസിനസ്സിലേക്കും കളം മാറിയത്.
ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമ്മാതാവായും ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂർണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാൻ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, സ്വ.ലേ സ്വന്തം ലേഖകൻ, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികൻ, കുഞ്ഞിക്കൂനൻ, മൈ ബിഗ് ഫാദർ, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായും ജയ്‌സൻ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി സിനിമയിൽ തന്നെയായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്തായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ