- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൽകുന്നത് അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം; സ്ഥിര നിക്ഷേപം പുതുക്കി വയ്ക്കാൻ ഓഹരിയും എടുക്കണം; പണം നിക്ഷേപിച്ചവർക്ക് അത് തിരിച്ചു കിട്ടാൻ നിബന്ധനകൾ; കരുവന്നൂരിൽ മാനദണ്ഡങ്ങൾ കേട്ട് ഞെട്ടി പണം എടുക്കാനെത്തിയ നിക്ഷേപകർ; സഹകരണ തട്ടിപ്പിൽ വലയുന്നത് സാധാരണക്കാർ
ഇരിങ്ങാലക്കുട: പണം നിക്ഷേപിച്ചവർക്ക് അത് തിരിച്ചു കിട്ടാൻ നിബന്ധനകൾ. വായ്പാത്തട്ടിപ്പു മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ കൂടുതൽ ആശങ്കയിലേക്ക് പോവുകയാണ്. നിക്ഷേപകർക്കു പണം തിരിച്ചു നൽകാൻ തുടങ്ങിയെങ്കിലും നിബന്ധനകളേറെയാണ്. 2022 ഓഗസ്റ്റ് 31ന് കാലാവധി പൂർത്തിയായ സ്ഥിര നിക്ഷേപങ്ങളുടെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണു ബാങ്ക് നിക്ഷേപകർക്ക് തിരിച്ചു നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷമാണു പണം തിരികെ നൽകുന്നത്. അതും പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ് നൽകുന്നത്. അതും ലഭിക്കാൻ നൂലാമാലകൾ ഏറെ എന്നതാണ് വസ്തുത. ഓഗസ്റ്റ് 31ന് കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം ഉള്ളവർക്ക് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തിരികെ നൽകുന്നത്. ഇന്നലെ പണം പിൻവലിക്കാൻ എത്തിയ സ്ത്രീകളും വയോധികരും അടക്കം ഉള്ളവർ നിബന്ധനകൾ കേട്ടതോടെ രോഷാകുലരായി.
ചികിത്സയ്ക്ക് പണം ലഭിക്കാതെയും മക്കളുടെ വിദ്യാഭ്യാസത്തിന് പണമില്ലാതെയും സാധാരണക്കാരായ നിക്ഷേപകർ വട്ടം ചുറ്റുന്നതിനിടെയാണ് സ്വന്തം പണം തിരികെ കിട്ടാൻ ഇത്രയും കടമ്പകൾ ഇവർക്ക് കടക്കേണ്ടി വരുന്നത്. കേന്ദ്രസർക്കാരിന്റെ കെവൈസി (നോ യുവർ ക്ലൈന്റ്) നിബന്ധനകൾ കർശനമാക്കിയതിനൊപ്പം ഒരുപിടി നടപടിക്രമങ്ങളും പൂർത്തിയാക്കിയാലേ നിക്ഷേപം തിരികെ ലഭിക്കൂ. ബാങ്കിന്റെ പ്രധാന ഓഫിസിലും മാപ്രാണം അടക്കമുള്ള ശാഖകളിലും നിക്ഷേപകർ കൂട്ടത്തോടെ എത്തിയെങ്കിലും പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ അവർ വലഞ്ഞു. ഇത് പ്രതിഷേധവുമായി. ചിലർ രോഷാകുലരാക്കി.
നിക്ഷേപകർ രാവിലെ തന്നെ ബാങ്കിനു മുന്നിൽ തിരക്കു കൂട്ടിത്തുടങ്ങിയിരുന്നു. ആധാർ കാർഡിന്റെയും പാൻ കാർഡിന്റെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോകളും വേണമെന്നും കെവൈസി ഫോം പൂരിപ്പിച്ചു നൽകണമെന്നും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. സ്ഥിര നിക്ഷേപം പുതുക്കി വയ്ക്കാൻ സി ക്ലാസ് ഓഹരി എടുക്കണമെന്നും ആവശ്യമുണ്ടായി. ഓഹരി ഇല്ലാത്തവർക്കു ബാങ്കിൽ നിക്ഷേപം നടത്താൻ കഴിയില്ലെന്ന കെവൈസി നിബന്ധനയാണു ഇതിന് കാരണം. പണം പിൻവലിക്കാൻ എത്തിയ വയോധികർ ഉൾപ്പെടെയുള്ളവർക്ക് ഇതു ബുദ്ധിമുട്ടായി.
വിവാഹം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കു നിക്ഷേപകർക്ക് പണം നൽകിയിരുന്നു. പുതിയ നിബന്ധനകൾ വന്നതോടെ അതും നടക്കാത്ത അവസ്ഥയാണ്. നേരത്തെ അടിയന്തര ആവശ്യങ്ങൾ പണം ലഭിച്ചവർക്ക് ഇപ്പോൾ നിക്ഷേപം മടക്കിനൽകുന്നുമില്ല. എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചതോടെയാണു പണം പിൻവലിക്കാൻ നിബന്ധനകൾ കർശനമാക്കിയത്. ഒരു വർഷം മുൻപ് നിർത്തിവച്ച സ്വർണ വായ്പ പുനരാരംഭിച്ചിട്ടുണ്ട്. കുടിശികകൾ തിരിച്ചു പിടിക്കാനുള്ള ഊർജിത ശ്രമവും ബാങ്ക് അധികൃതർ നടത്തുന്നുണ്ട്. ജപ്തി അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
മുമ്പ് വിവാഹം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക് ആവശ്യമായ പണം ബാങ്കിൽനിന്നും നൽകിയിരുന്നു. എന്നാൽ, പുതിയ നിബന്ധനകൾ വന്നതോടെ ബാങ്കിന് അതും നൽകാൻ കഴിയാത്ത അവസ്ഥയാണ്. മുമ്പ് ഇത്തരത്തിൽ ചെക്കായി പണം വാങ്ങിയവർക്ക് ഇത്തവണ പണം നൽകുന്നുമില്ല. ബാങ്കിലെ പ്രതിസന്ധി മറികടക്കുന്നതിനായി സ്വർണപ്പണയം പുനരാരംഭിക്കാനും ബാങ്ക് ശ്രമം നടത്തുന്നുണ്ട്. ബാങ്കിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സഹകാരികളിൽനിന്ന് പണം തിരികെ പിടിക്കാനും ബാങ്ക് ശ്രമം നടത്തുന്നുണ്ട്. ഇത്തരക്കാരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിനടക്കമുള്ള നടപടികളാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ