- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യോതിഷ വിധി പ്രകാരം കരുണാകരൻ സെക്രട്ടറിയേറ്റിൽ പ്രവേശിച്ചിരുന്നത് പ്രധാന ഗേറ്റിലൂടെ; നവീകരണത്തിന് മൂന്ന് കൊല്ലം മുമ്പ് അടച്ച കവാടം സമരക്കാരെ ഭയന്ന് ബാരിക്കേഡിൽ മറച്ച പിണറായി; പ്രതിസന്ധികളിലൂടെ ഭരണം മുമ്പോട്ട് പോകുമ്പോൾ മുഖ്യനും പ്രധാന ഗേറ്റിലേക്ക് വഴി മാറ്റുന്നു; സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് തുറക്കുമ്പോൾ
തിരുവനന്തപുരം: ഇനി മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിലൂടെ പ്രവേശിക്കും. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് ബുധനാഴ്ച തുറക്കുകയാണ്. മൂന്നു വർഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോർത്ത് ഗേറ്റാണ് തുറക്കുന്നത്.
നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചതെങ്കിലും പിന്നീട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി അടഞ്ഞുകിടക്കുകയായിരുന്നു. സർക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങൾ തുടർച്ചയായി ഉണ്ടാകുകകൂടി ചെയ്തതോടെ ഗേറ്റ് തുറക്കുന്നത് പിന്നെയും വൈകിപ്പിച്ചു. സർക്കാരിനെതിരെ സമരങ്ങൾ കൂടുമ്പോഴാണ് ഇപ്പോൾ സമര ഗേറ്റ് തുറക്കുന്നത്.
നിലവിൽ കന്റോൺമെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാന ഗേറ്റിലൂടെ മാത്രമേ സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ.
ജ്യോതിഷ വിധി പ്രകാരമായിരുന്നു കരുണാകരൻ ഈ ഗേറ്റിലൂടെ മാത്രം സഞ്ചരിച്ചതെന്ന പ്രചരണവും ഉണ്ടായിരുന്നു. ഇപ്പോൾ ഈ ഗേറ്റിലൂടെ വീണ്ടും പോകുന്ന തീരുമാനം പിണറായി വിജയനും എടുക്കുകയാണ്. പിണറായി വിജയന്റെ യാത്രകൾ ഇനി എംജി റോഡിൽ ഗതാഗത തടസ്സത്തിനും കാരണമാകും. റോഡ് ബ്ലോക്ക് ചെയ്താണ് പിണറായിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നത്.
സമര ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് പൊതുജനങ്ങൾക്ക് നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല. നോർത്ത് ഗേറ്റ് തുറന്ന് നൽകിയാലും സമരം ഉണ്ടാകുമ്പോൾ ബാരിക്കേഡ് കെട്ടി അടക്കും. അല്ലാത്ത സമയം മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെല്ലാം ഈ ഗേറ്റിലൂടെ സെക്രട്ടറിയേറ്റിൽ പ്രവേശിക്കാനാകും. ഏപ്രിൽ ഒന്നുമുതൽ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നതിന് അക്‌സസ് കൺട്രോൾ നിർബന്ധമാക്കും. ഇതിന്റെ ഭാ?ഗമായാണ് നോർത്ത് ഗേറ്റ് വീണ്ടും തുറക്കുന്നത്.
നിയമസഭാ സമരങ്ങളുടെ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം വർധിക്കുന്നത്. അനിശ്ചിതകാല സമരത്തിന് എത്തുന്നവർ വരെ ഇവരിലുണ്ട്. ഗേറ്റ് വീണ്ടും തുറക്കുന്നതോടെ സമരങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്.
മറുനാടന്‍ മലയാളി ബ്യൂറോ