- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വർമയിൽ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്; അറിയിപ്പ് വന്നിട്ടില്ല എന്ന് മറുപടി നൽകി; ജോയിൻ ചെയ്യുന്നില്ലെങ്കിൽ ഡിക്ലൈൻ ലെറ്റർ നൽകാൻ ആവശ്യപ്പെട്ടു; ഡിക്ലൈൻ ലെറ്റർ അയച്ച ശേഷം അറിയിപ്പ് അയച്ച കോളേജ്; ആ ചാറ്റ് എന്റേത് തന്നെയെന്ന് ഒന്നാം റാങ്കുകാരി; ഇത് എസ് എഫ് ഐക്കാരന് വേണ്ടിയുള്ള നിയമന അട്ടിമറി തന്നെ; കേരള വർമ്മയിൽ ഗവർണ്ണർ ഇടപെട്ടേക്കും
തൃശ്ശൂർ:തൃശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് അദ്ധ്യാപക നിയമന വിവാദത്തിൽ പ്രതികരണവുമായി സെലക്ഷൻ പട്ടികയിലെ ഒന്നാം റാങ്കുകാരി രംഗത്തു വരുമ്പോൾ പ്രതികരണം കേട്ട് ഞെട്ടി മലയാളി. കോളെജിൽ നിന്ന് അറിയിപ്പ് എത്തുംമുമ്പ് ഫോൺ വന്നു. കേരള വർമയിൽ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്. ജോലിയിൽ പ്രവേശിക്കുന്നോ എന്ന് ചോദിച്ചു. അറിയിപ്പ് വന്നിട്ടില്ല എന്ന് മറുപടി നൽകി. ജോയിൻ ചെയ്യുന്നില്ലെങ്കിൽ ഡിക്ലൈൻ ലെറ്റർ നൽകാൻ ആവശ്യപ്പെട്ടു. ഫോൺ വിളി ബുദ്ധിമുട്ടുണ്ടാക്കി. ഭീഷണിപ്പെടുത്തിയില്ല. ഡിക്ലൈൻ ലെറ്റർ അയച്ച ശേഷമാണ് കോളെജിൽ നിന്ന് അറിയിപ്പ് രേഖാമൂലം കിട്ടിയത്. മറ്റൊരു കോളേജിൽ താത്കാലിക അദ്ധ്യാപികയായതുകൊണ്ടാണ് കേരള വർമയിൽ പോകാതിരുന്നത്. പുറത്തു വന്ന ചാറ്റ് താൻ അയച്ചതു തന്നെയെന്നും അവർ വ്യക്തമാക്കി.
ഒന്നാം റാങ്കുകാരി കോളെജിലെ അദ്ധ്യാപികയ്ക്ക് അയച്ച ചാറ്റ് പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. മുൻ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് ഈ സമ്മർദ്ദ തന്ത്രമെന്നാണ് അറിയാൻ സാധിക്കുന്നത്. ഗസ്റ്റ് അദ്ധ്യാപക ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ഈ മുൻ എസ്എഫ്ഐക്കാരനുള്ളത്. ഇയാളെ നിയമിക്കുന്നതിനായി മുൻ ഡിപ്പാർട്ട്മെന്റ് മേധാവി ഉൾപ്പടെയുള്ള പ്രത്യേകസംഘം ഇടപെടലുകൾ നടത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജൂവൽ ജോൺ ആലപ്പാട്ട് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന കേസായിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കുന്നില്ല. ഈ വിഷയത്തെ ഗൗരവത്തോടെയാണ് ചാൻസലർ കൂടിയായ ഗവർണ്ണർ കാണുന്നത്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും.
രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്‌ഐക്കാരന് വേണ്ടിയായിരുന്നു കോളേജിൽ നിന്നുള്ള സമ്മർദ്ദമെന്നാണ് ആക്ഷേപം. മുൻ എസ്എഫ്‌ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഇടപെട്ടെന്നുമാണ് ഉയരുന്ന പരാതി. സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. മെയ്മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. നാല് പേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, സബ്ജക്ട് എക്‌സ്പർട് ആയ അദ്ധ്യാപിക ജുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അദ്ധ്യാപകൻ എന്നിവരായിരുന്നു പാനൽ.
അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതി മികച്ച രീതിയിൽ പെർഫോം ചെയ്തു. രണ്ട് വർഷമായി ഗസ്റ്റ് അദ്ധ്യാപകനായി കേരള വർമ്മയിൽ പഠിപ്പിക്കുന്ന മുൻ എസ്എഫ്‌ഐ നേതാവ് റാങ്ക് പട്ടികയിൽ രണ്ടാമതായി. ഒന്നാം റാങ്ക് ഗസ്റ്റ് അദ്ധ്യാപകന് ലഭിക്കാതെ വന്നപ്പോൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് ഒപ്പിടാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെയാണ് വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം. തനിക്ക് നിരന്തരമായി ഫോൺ വിളികൾ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാൻ സമ്മർദ്ദമുണ്ടെന്നുമാണ് യുവതി അറിയിച്ചത്. ഇതിനൊപ്പം എസ് എഫ് ഐയും സമരത്തിനെത്തി. അതിവേഗ നിയമനമാണ് എസ് എഫ് ഐ ആവശ്യപ്പെട്ടത്. ഭീഷണിയിലൂടെ പഴയ എസ് എഫ് ഐക്കാരനെ അദ്ധ്യാപകനാക്കാനായിരുന്നു ഇതും. ഇതിനിടെയാണ് വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നത്.
റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യുവതി ഫോൺ വിളിച്ചവരെ അറിയിച്ചിരുന്നു. എന്നിട്ടും സമ്മർദ്ദം തുടരുകയായിരുന്നുവെന്നും യുവതി ചാറ്റിൽ പറയുന്നു. മുൻ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് ആരോപണം. യുവതി പാലക്കാട്ടെ മറ്റൊരു കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലിക്ക് കയറി. ഇതോടെ അദ്ധ്യാപികയായ ജുവൽ പരാതി നൽകുകയായിരുന്നു. എന്നാൽ എസ് എഫ് ഐക്കാരന് കേരള വർമ്മയിൽ മാത്രമേ കിട്ടാൻ സാധ്യതയുള്ളൂ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി ദേവസ്വം ബോർഡാണ് കേരളവർമ്മയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎം അനുകൂലർക്ക് ഇവിടെ ജോലി ലഭിക്കാൻ എളുപ്പമാണ്. ഇതാണ് ആദ്യ റാങ്ക് യുവതിക്ക് കിട്ടിയപ്പോൾ പൊളിഞ്ഞത്. ഇതോടെയാണ് ഭീഷണിയും സമ്മർദ്ദവും തുടങ്ങിയത്. ഒന്നാം റാങ്ക് ഇടതു നേതാവായ ഗസ്റ്റ് അദ്ധ്യാപകന് ലഭിക്കാതെ വന്നപ്പോൾ ഡിപ്പാർട്ട്മെന്റ് ഹെഡ് അതിൽ ഒപ്പിടാൻ വിസമ്മതിച്ചെന്നും യുവതി അദ്ധ്യാപികയോട് വാട്‌സ്ആപ്പ് ചാറ്റിലൂടെ പരാതി പറഞ്ഞിരുന്നു.
കേരളവർമ കോളജിലെ മുൻ എസ്.എഫ്.ഐ. നേതാവ് കൂടിയായ അജിതിന് വേണ്ടിയാണ് ഇതെല്ലാമെന്നാണ് ഉയരുന്ന ആരോപണം. ജെ.എൻ.യുവിൽ ഉന്നതപഠനത്തിനു ശേഷമാണ് കേരളവർമയിൽ ഗസ്റ്റ് അദ്ധ്യാപകനായത്. രാഷ്ട്രീയ നിയമനങ്ങൾക്ക് കുപ്രസിദ്ധമാണ് കേരള വർമ്മ കോളേജ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം. ഇതൊരു എയ്ഡഡ് കോളേജാണ്. മാനേജ്‌മെന്റിന് നിയമിക്കാം. ശമ്പളം സർക്കാർ കൊടുക്കും. സാധാരണ എയ്ഡഡ് കോളേജുകളിൽ നിന്ന് ഭിന്നമായി സർക്കാർ തന്നെയാണ് ഇവിടെ മാനേജ്‌മെന്റ്. കൊച്ചി ദേവസ്വം ബോർഡിനെ നിശ്ചയിക്കുന്നത് സർക്കാരാണെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സർക്കാർ സ്ഥാപനത്തിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഇവിടെ സർക്കാരിന്റെ ഇഷ്ടക്കാർക്ക് ജോലിക്ക് കയറാം. മന്ത്രിയായി മാറുന്ന അദ്ധ്യാപകർ പോലും ഇവിടെയുണ്ട്. ഈ കോളേജിലാണ് അടുത്ത പിൻവാതിൽ നിയമന വിവാദം ഉയരുന്നത്.
കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിൽ മുൻ എസ്എഫ്‌ഐ പ്രവർത്തകനെ നിയമിക്കാൻ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നുവെന്നതാണ് വസ്തുത.അഭിമുഖത്തിലെ ക്രമക്കേടും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എല്ലാ തരത്തിലും അട്ടിമറി. കേരളത്തിലെ മിക്ക് എയ്ഡഡ് കോളേജുകളിലും മാനേജ്‌മെന്റ് ഇഷ്ടത്തിനാണ് നിയമനങ്ങൾ. പക്ഷേ പല മാനേജ്‌മെന്റും വലിയ തുക കോഴയായി വാങ്ങുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ സ്വാധീനമുള്ളവർ കണ്ണുവയ്ക്കുന്നത് കേരളവർമ്മയിലാണ്. അത്തരമൊരു നിയമനത്തിലാണ് കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിലും നടക്കുന്നത്. താൽകാലികക്കാരനായി കയറി സ്ഥിര നിയമനത്തിന്റെ സാധ്യതകൾ കണ്ടെത്തും. ഇതാണ് പുതിയ നിയമനത്തിലെ റാങ്ക് പട്ടികയെ വിവാദത്തിലാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ