കൊട്ടാരക്കര: തലയ്ക്കും കഴുത്തിലുമായി 7 തവണ കുത്തേറ്റിട്ടും അലക്‌സ്‌കുട്ടി പൊരുതി. ഇല്ലായിരുന്നുവെങ്കിൽ ഒട്ടേറെ പേർ സന്ദീപിന്റെ ആക്രമണത്തിന് ഇരയാകുമായിരുന്നു. സംഭവം കണ്ടുനിന്ന ഡോ വന്ദന ദാസ് ഒടുവിൽ ഇരയാകുകയായിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (24)ആണ് കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്‌ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോംഗാർഡ് അലക്‌സ്‌കുട്ടി, പ്രതിയുടെ അയൽവാസിയും സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അം?ഗവുമായ ബിനു എന്നിവർക്കാണ് പരിക്കേറ്റത്.

ആക്രമണത്തെ സധൈര്യം നേരിട്ട പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വൈ.അലക്‌സ്‌കുട്ടിയെ (57) സന്ദീപ് കത്രിക കൊണ്ടു തലങ്ങും വിലങ്ങും കുത്തി. തന്നെ ആക്രമിക്കുന്നതു കണ്ട് ഡോക്ടർമാരും ജീവനക്കാരും സുരക്ഷിത ഇടങ്ങളിലേക്കു ഓടി മാറി. കൈകളിൽ കത്രികപ്പിടി ഒളിപ്പിച്ചാണു സന്ദീപ് ആക്രമിച്ചത്.

ഇതുകൊണ്ടു കഴുത്തിന്റെ പിൻഭാഗത്താണു മുറിവേൽപ്പിച്ചത്. 6 തുന്നലുകളുണ്ട്. വിമുക്ത ഭടനായ അലക്‌സ് 14 വർഷമായി ഹോം ഗാർഡ് ആണ്. അലക്‌സിനെ ആക്രമിച്ചതോടെ പൊലീസും ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. ജീവനക്കാർ ഒരു മുറിയിൽ കയറി അടച്ച് രക്ഷപ്പെട്ടു. പക്ഷേ വന്ദന പുറത്തായി. അലക്‌സ് പ്രതികാരം ആ കുട്ടിയിൽ തീർത്തു. ആ വേദനയിലാണ് അലക്‌സ് കുട്ടി ഇപ്പോഴും.

ചികിത്സയ്ക്ക് പൊലീസ് കൊണ്ടുവന്ന രോഗി പെട്ടെന്ന് അക്രമാസക്തനായി യുവവനിതാ ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. എഎസ്‌ഐയും ഹോംഗാർഡും ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ടായി. അതിന് ശേഷമാണ് വന്ദനെ ആക്രമിച്ചത്. പ്രതി നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകൻ കുടവട്ടൂർ ചെറുകരകോണം ശ്രീനിലയത്തിൽ ജി സന്ദീപ് ഇപ്പോൾ ജയിലിലാണ്. കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോ?ഗിച്ചായിരുന്നു ആക്രമണം.

ബുധൻ പുലർച്ചെ അഞ്ചിനാണ് സംഭവം. വന്ദനയെ കൊട്ടാരക്കരയിലെ വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു. വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശിനി വസന്തകുമാരിയുടെയും (ബിന്ദു) ഏക മകളാണ്.

കാലിനു പരിക്കേറ്റ നിലയിലായ ഇയാളെ പൊലീസ് താലൂക്കാശുപത്രിയിലെത്തിച്ചു. കാഷ്വാലിറ്റിയിൽ ഹൗസ് സർജന്മാരായ വന്ദനയും ഷിബിനുമായിരുന്നു ഡ്യൂട്ടിയിൽ. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടൻ സന്ദീപ് പ്രകോപിതനായി ബന്ധു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്‌ത്തി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ബിനുവിനെ കുത്തി.

തടയാനെത്തിയ ഹോം ഗാർഡ് അലക്‌സ്‌കുട്ടിയുടെ തലയ്ക്കും കുത്തി. ആംബുലൻസ് ഡ്രൈവർ രാജേഷ് മറ്റ് വനിതാ ജീവനക്കാരെയെല്ലാം നഴ്‌സുമാരുടെ മുറിയിലേക്ക് മാറ്റി. സ്തംഭിച്ചുനിന്ന വന്ദനയെ ഒബ്‌സർവേഷൻ റൂമിൽവച്ച് പിടലിക്കും തലയ്ക്കും തുടർച്ചയായി കുത്തി. നിലത്തു വീണപ്പോൾ തറയിലിട്ടും കുത്തി.

സംഭവത്തെത്തുടർന്ന് സന്ദീപിനെ വിദ്യാഭ്യാസവകുപ്പ് സർവീസിൽനിന്ന് സസ്‌പെൻഡ്‌ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമീഷനും യുവജനകമീഷനും കേസെടുത്തു.കൊട്ടാരക്കര ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.