- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫീസ് ഊരുന്നതിനു പകരം വൈദ്യുതിക്കാലിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ മുറിച്ചുമാറ്റി കണക്ഷൻ വിച്ഛേദിക്കൽ; ഓൺലൈനിൽ ബിൽ അടച്ചിട്ടും വൈദ്യുതി കട്ടാക്കി; പിന്നിൽ രാഷ്ട്രീയ പ്രതികാരം; ബിൽ അടച്ചിട്ടും മന്ത്രി പി പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് മന്ത്രിയെ അപമാനിക്കാൻ; പിന്നിൽ രാഷ്ട്രീയ ശത്രുത?
ആലപ്പുഴ: ബിൽ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വൈദ്യുതി ബോർഡ് വിഛേദിച്ചത് വിവാദത്തിൽ നൂറനാട്ടെ വീട്ടിലെ ബിൽ തുകയായ 490 രൂപ ഫെബ്രുവരി 24നു മന്ത്രി ഓൺലൈനായി അടച്ചിരുന്നു. 6 ദിവസം കഴിഞ്ഞ് ഈ മാസം രണ്ടിനാണു വൈദ്യുതി വിഛേദിച്ചത്. ബിൽ അടച്ചിട്ടും വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയർന്നു.
വിവരമറിഞ്ഞ് മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നലെ കണക്ഷൻ പുനഃസ്ഥാപിച്ചു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടിലെത്താറുള്ളത്. മറ്റാരും താമസമില്ല. നൂറനാട് സെക്ഷൻ ഉദ്യോഗസ്ഥരോടു വൈദ്യുതി ഭവൻ വിശദീകരണം തേടി. രണ്ടു മാസത്തെ ബിൽ കുടിശികയുണ്ടായിരുന്നുവെന്നും പണം അടച്ചത് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഓൺലൈനിൽ പണം അടച്ചിട്ടും അറിയാത്തത് എന്തുകൊണ്ടെന്നതാണ് നിർണ്ണായകം. മന്ത്രിയോട് എതിർപ്പുള്ള ചിലരുടെ കളി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. മന്ത്രിയോടുള്ള വ്യക്തി വൈരാഗ്യമാണ് വൈദ്യുതി കട്ട് ചെയ്യാൻ കാരണമെന്നാണ് സൂചന. ഈ പ്രതികാരം കാരണം ഓൺലൈനിലെ ബിൽ അടയ്ക്കൽ പോലും ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത.
നൂറനാട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ പാലമേൽ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്. ഫെബ്രുവരി 24-നു രാവിലെ 9.36-ന് ഓൺലൈനായി പണമടച്ചെങ്കിലും മാർച്ച് രണ്ടിനു വൈദ്യുതി വിച്ഛേദിച്ചു. ഫീസ് ഊരുന്നതിനു പകരം വൈദ്യുതിക്കാലിൽൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ മുറിച്ചുമാറ്റിയായിരുന്നു നടപടി. ഇതും പ്രതികാരത്തിന് തെളിവാണ്.
മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണു താമസമെങ്കിലും ഇടയ്ക്കു വരാറുണ്ട്. മാർച്ച് അഞ്ചിനു രാവിലെ മന്ത്രി വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലായിരുന്നു. ഇക്കാര്യം വീട്ടുകാര്യം നോക്കുന്ന സമീപവാസിയും പഞ്ചായത്തംഗവുമായ അജയഘോഷിനോടു പറഞ്ഞു. അജയഘോഷ് നൂറനാട് വൈദ്യുതി ഓഫീസിലെത്തി വിവരമറിയിച്ചു. ബിൽ കുടിശ്ശികയുള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുയാണെന്നായിരുന്നു മറുപടി.
മറുനാടന് മലയാളി ബ്യൂറോ