- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസഷനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി; ആദായനികുതിയോ ജിഎസ്ടി റിട്ടേണോ നൽകുന്നവരുടെ മക്കൾക്ക് കൺസഷൻ ലഭിക്കില്ല; സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും കേരളത്തിലെ കെ എസ് ആർ ടി സിയിൽ ഇനി ഇളവ്; കർണ്ണാടകത്തിന് പറയാനുള്ളത് മറ്റൊരു കഥയും; എസ് എഫ് ഐ ഇതുവല്ലതും അറിയുന്നുണ്ടോ?
തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് വാങ്ങുന്നത് ശത കോടികൾ. എന്നാൽ ഇതിന്റെ ആനുകൂല്യം ഇനി പൊതു ജനങ്ങൾക്ക് കിട്ടില്ല. നികുതി അടച്ച് സ്വകാര്യ ബസുകൾ ഓടുമ്പോൾ അവിടേയും കെ എസ് ആർ ടി സിക്ക് ഇളവുണ്ട്. യൂണിയനുകളുടെ കടുംപിടിത്തവും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥയും കെ എസ് ആർ ടി സിയെ തകർത്തു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഖജനാവിൽ നിന്നും പണം ഊറ്റി കുടിക്കുന്ന കെ എസ് ആർ ടി സി കൈവയ്ക്കുന്നത് പാവങ്ങളുടെ ആനുകൂല്യങ്ങളിലേക്കാണ്.
കാസർകോട്ടു നിന്ന് കർണാടക മംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കു കർണാടക ആർടിസി ബസുകൾ കൺസഷൻ അനുവദിക്കുന്നുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് 10 മാസത്തേക്ക് 1050 രൂപയും നഴ്‌സിങ് അനുബന്ധ കോഴ്‌സുകൾ പഠിക്കുന്നവർക്ക് 10 മാസത്തേക്ക് 1550 രൂപയുമാണ് കൺസഷൻ നിരക്ക്. കർണാടക സർക്കാർ അവിടത്തെ ആർടിസി കോർപറേഷന് ഓരോ കൺസഷൻ കാർഡിനും 12,400 രൂപ വീതം റീഇംബേഴ്‌സ് ചെയ്തുകൊടുക്കുകയാണ്. എന്നാൽ കേരളം ഇതൊന്നും കാണുന്നില്ല. കെ എസ് ആർ ടി സി കൺസെഷനിൽ അട്ടിമറി കാട്ടുകയാണ്.
കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷൻ, സർക്കാർ എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്‌കൂളുകളിലെ ബിപിഎൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ്. ഇതൊന്നും എസ് എഫ് ഐ എന്ന വിപ്ലവ സംഘടനയും അറിയുന്നില്ല. കൺസെഷൻ തുക കുറച്ചൊന്ന് കൂട്ടിയാൽ പോലും കോൺഗ്രസ് ഭരണമെങ്കിൽ റോഡുകളിൽ തീക്കളമുണ്ടാക്കുന്ന എസ് എഫ് ഐ നിഷക്രിയർ.
വലിയ മാറ്റങ്ങളാണ് കെ എസ് ആർ ടി സി കൊണ്ടു വരുന്നത്. കൺസഷനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി. സർക്കാർ എയ്ഡഡ് കോളജുകൾ, സർക്കാർ അർധ സർക്കാർ പ്രഫഷനൽ കോളജുകൾ എന്നിവിടങ്ങളിൽ വ്യവസ്ഥകൾ കർശനമാക്കും. ആദായനികുതിയോ ജിഎസ്ടി റിട്ടേണോ നൽകുന്നവരുടെ മക്കൾക്ക് കൺസഷൻ ലഭിക്കില്ല. സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും ഇളവ്.
സ്വാശ്രയ കോളജുകളിലെയും അൺ എയ്ഡഡ് സ്‌കുളുകളിലെയും വിദ്യാർത്ഥികൾക്ക് യാത്രാനിരക്കിന്റെ 30% ഡിസ്‌കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും. 35% തുക വിദ്യാർത്ഥിയും ബാക്കി 35% തുക മാനേജ്‌മെന്റും വഹിക്കണമെന്നാണു നിർദ്ദേശം. സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും തൊഴിൽപരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും നിലവിലുള്ള കൺസഷൻ രീതി തുടരും.
നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കു പൂർണമായി സൗജന്യയാത്രയാണ്; മറ്റു വിദ്യാർത്ഥികൾക്കു സൗജന്യ നിരക്കുമാണ്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. എന്നാൽ ഖജനാവി്ൽ നിന്ന് പണമെടുത്ത് ശമ്പളം കൊടുക്കുന്നവരാണ ്ഇത് ചെയ്യുന്നത്.
വിദ്യാർത്ഥികളുടെ സൗജന്യയാത്രയ്ക്കു മാത്രം വർഷം 130 കോടി രൂപ ബാധ്യത വരുന്നുവെന്നു കെഎസ്ആർടിസി പറയുന്നു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതൽ 2020 വരെ മൊത്തം 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്ക്. ഈ സൗജന്യത്തിന് ബദലായാണ് സർക്കാർ ഖജനാവിൽ നിന്നും ശത കോടികൾ കൊടുക്കുന്നതെന്നാണ് വസ്തുത.
അറുന്നൂറ ്‌കോടിയെങ്കിലും പ്രതിവർഷം ഖജനാവിൽ നിന്നും വെറുതെ കെ എസ് ആർ ടി സിക്ക് കിട്ടാറുണ്ട്. സ്വകാര്യബസുകളിൽ ഫെയർ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാർത്ഥികളുടെ നിരക്ക്. ഇത് വർധിപ്പിക്കണമെന്ന ആവശ്യത്തിലാണ് സ്വകാര്യബസുടമകൾ.
മറുനാടന് മലയാളി ബ്യൂറോ