- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
800 രൂപയും ചിലവും ദിവസക്കൂലി തരൂ.. കെഎസ്ആർടിസി ഞങ്ങളോടിച്ചോളാം; പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ? അസ്ഥിവാരം കടലെടുക്കുന്നത് നോക്കി നിൽക്കാതെ ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; വൈറലായി ഫേസ്‌ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി കടുന്നപോകുന്നത് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ്. ജീവനക്കാരെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ കൊഴുക്കുന്നത്. ജോലി ചെയ്യാൻ തയ്യാറാകാതെ സമരം ചെയ്തു കുത്തുപാളയെടുപ്പിക്കികയാണ് കെഎസ്ആർസി ജീവനക്കാർ ചെയ്യുന്നത്. കൂടാതെ മോശം പെരുമാറ്റങ്ങളും അവരെ വിവാദത്തിലാക്കുന്നു. ശമ്പള പ്രശ്‌നവും അതിരൂക്ഷമാണ്. തുടർന്ന് ശമ്പളം കൊടുക്കണമെങ്കിൽ വീണ്ടും സർക്കാറിന് മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ് കെഎസ്ആർടിസിക്കുള്ളത്.
തിരുവനന്തപുരം കാട്ടാക്കടയിൽ കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെയും മകളെയും മർദിച്ചതും ബസിൽ കയറിയിരുന്ന യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടർ ഇറക്കിവിട്ടതും ചീത്തപ്പേരിന് ആക്കം കൂട്ടി. ഇതിനെല്ലാം പുറമെ പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് സമര പ്രഖ്യാപനവും വന്നു. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റും അറിയിച്ചതോടെയാണ് താൽക്കാലികമായി സമരം പിൻവലിച്ചത്.
ഈ സാഹചര്യത്തിലാണ് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടേതെന്ന പേരിൽ കുറിപ്പ് വൈറലാകുന്നത്. ഇതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ പറപറക്കുകയാണ് കുറിപ്പ്. സേവ് കെഎസ്ആർടിസി എന്ന ഹാഷ് ടാഗുമായാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിസമയം 12 മണിക്കൂർ ആക്കിയതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാർ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതടക്കം പരാമർശിച്ചിക്കുന്ന കുറിപ്പിൽ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്ത് നോക്കി നിൽക്കാതെ, ആദ്യം പണിയെടുത്തിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നും കുറിപ്പിൽ പറയുന്നു.
ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാൽ വണ്ടി ഞങ്ങളോടിച്ചോളാമെന്ന് തുടങ്ങുന്ന കുറിപ്പ് സ്വകാര്യ ബസിൽ മുൻ ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവച്ചിരിക്കുന്നത്. 5000 രൂപയ്ക്ക് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പിൽ പറയുന്നു.
നിലവിൽ സൗദിയിൽ പ്രവാസിയായ ഷിന്റോയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്ന്ത. നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയതിട്ടുണട്.
കുറിപ്പിന്റെ പൂർണരൂപം.
ഡിയർ കെഎസ്ആർടിസി എംഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം. #saveksrtc
മറുനാടന്‍ മലയാളി ബ്യൂറോ