- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയെ ഡിസ്ചാർജ് ചെയ്തിട്ടും രണ്ടുദിവസം കൂടി കാത്തുനിന്നു; ഒടുവിൽ ലിഫ്റ്റ് ശരിയാവില്ലെന്ന് മനസ്സിലായതോടെ ചുമട്ടുതൊഴിലാളികളുടെ സഹായം തേടി; കാസർകോഡ് ജനറൽ ആശുപത്രിയിൽ രോഗിയെ സ്ട്രക്ചറിൽ ചുമന്ന് ആറാം നിലയിൽ നിന്ന് താഴെയിറക്കി
കാസർകോഡ്: ആശുപത്രികളിലെയും മറ്റും ലിഫ്റ്റ് തകരാറിലായാൽ രോഗികൾ പെട്ടത് തന്നെ. താഴോട്ടോ മുകളിലോട്ടോ പോകാനാവാതെ, രോഗികൾ കുടുങ്ങും. കാസർകോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗിയെ സ്ട്രക്ചറിൽ ചുമന്ന് ആറാം നിലയിൽ നിന്ന് താഴെയിറക്കി. നഗരത്തിലെ ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെ എത്തിച്ചത്. ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായിട്ട് ഒരു മാസത്തോളമായി.
ഓട്ടോ ഡ്രൈവറായ രോഗിയെ ഡിസ്ചാർജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി കാത്ത് നിന്നു. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെ ചുമട്ട് തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു. ബിഎംഎസ് തൊഴിലാളികൾ ആറാം നിലയിൽ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു.
ഒരാഴ്ച മുമ്പ് ഒരു മൃതദേഹം ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് താഴെ എത്തിച്ചതും ചുമട്ട് തൊഴിലാളികളുടെ സഹായത്തോടെയാണ്.. രണ്ട് ലിഫ്റ്റുകളും തകരാറിലായതോടെ ഏഴ് നിലകളിലുള്ള ആശുപത്രിയിലെ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗം, ലേബർ, ശസ്ത്രക്രിയാ മുറികൾ എന്നിവയിലേക്കു എത്തണമെങ്കിൽ പടികൾ കയറി പോകേണ്ട അവസ്ഥയാണ്.
അതേ സമയം, വർഷങ്ങളുടെ പഴക്കമുള്ള ലിഫ്റ്റുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ നിയന്ത്രണ സംവിധാനം ചൂടാകുന്നതിനാലാണ് പ്രവർത്തനം നിലയ്ക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. തകരാറിലായ വലിയ ലിഫ്റ്റ് നന്നാക്കാൻ മാത്രമായി 4 ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കമ്പനിയുടെ സൗജന്യ സേവനം അവസാനിച്ചതിനാൽ ആശുപത്രിയുടെ വികസന സമിതിയിലെ ഫണ്ട് ഉപയോഗിച്ചു വേണം ലിഫ്റ്റ് നന്നാക്കാൻ.
മറുനാടന് മലയാളി ബ്യൂറോ