തിരുവനന്തപുരം: മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്. കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു.

മാത്രവുമല്ല ഈ കോവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയിൽ വീണ എസ്.നായർ ഹർജി നൽകിയത്. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചു. KMSCL ജനറൽ മാനെജർ അടക്കമുള്ളവർക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

കൊവിഡിന്റെ തുടക്കത്തിൽ പിപിഇ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കെഎംഎസ്‌സിഎൽ നടത്തിയെന്ന് തെളിവുകൾ അടക്കം പുറത്തുവന്നിരുന്നു. വിഷയത്തിൽ ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയുമാണ്. അതിനിടെ, കോവിഡ് പർചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായിച്ചു കളഞ്ഞിരുന്നു എന്ന് കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ തന്നെ സമ്മതിച്ച രേഖകൾ പുറത്തുവന്നു.

അതേസമയം കേരളാ മെഡിക്കൽ സർവീസസ് കോർപറേഷനിലെ പർചേസുമായി ബന്ധപ്പെട്ട ഫിസിക്കൽ ഫയലുകളൊന്നും കാണാതായില്ലെന്നാണ് കെഎംഎസ്‌സിഎല്ലിന്റെ മറുപടി. കോവിഡ് പർചേസുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ഒരു റിപ്പോർട്ടും കെഎംഎസ്‌സിഎലിന് കിട്ടിയില്ലെന്നും മറുപടിയിൽ പറയുന്നു. നേരത്തെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്സിഎൽ) ടെന്നിസ് ക്ലബിൽ കോർപറേറ്റ് അംഗത്വം ലഭിച്ചതും വിവാദത്തിലായരുന്നു. 017 ഏപ്രിലിലാണ് 11.50 ലക്ഷം രൂപ മുടക്കി അംഗത്വം എടുത്തത്.

അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപറേഷന്റെ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നൽകിയ മറുപടി പുറത്തുവന്നു. 2017ൽ കെ.കെ.ശൈലജയായിരുന്നു ആരോഗ്യമന്ത്രി. അംഗത്വം എടുക്കുന്ന സമയത്ത് നവജ്യോത് സിങ് ഖോസ എംഡിയും ഡോ.ദിലീപ് ജനറൽ മാനേജറുമായിരുന്നു. ഈ കേസുമായി ബന്ധപ്പാട്ടാണ് തിരുവനന്തപുരം ജില്ലാ കലക്ടർ സ്ഥാനത്തും നിന്നും നവ്‌ജ്യോത് ഖോസയ്ക്ക് നൽകിയ മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡിയുടെ ചുമതല ദിവസങ്ങൾക്കുള്ളിൽ സർക്കാർ തിരുത്തിത്. ഖോസയെ പിന്നീട് ലേബർ കമ്മീഷണർ തസ്തികയിലേക്ക് നിയമിക്കുകയായിരുന്നു.