- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഭാഗ്യശാലി തിരുവനന്തപുരത്തോ പുറത്തോ? കേരള ലോട്ടറി ഓണം ബമ്പറായ 25 കോടി തിരുവനന്തപുരം ഏജന്റ് തങ്കരാജ് വിറ്റ ടിക്കറ്റിന്; ടിക്കറ്റ് നമ്പർ ടിജെ 750605 ; രണ്ടാം സമ്മാനം കൊല്ലത്തെ മീനാക്ഷി ലോട്ടറി ഏജൻസീസ് വിറ്റ് ടിക്കറ്റിന്; ടിക്കറ്റ് നമ്പർ ടിജി 270912; ഒന്നാം സമ്മാനം കിട്ടിയ ആൾക്ക് നികുതി കഴിഞ്ഞ് കിട്ടുക 15 കോടിയിൽ അധികം രൂപ; വിറ്റു പോയത് 66.5 ലക്ഷം ടിക്കറ്റ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സമ്മാനം തിരുവനന്തപുരം ഏജന്റ് തങ്കരാജ് വിറ്റ് ടിക്കറ്റിന്. TJ 750 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണെന്നും വലിയ പിന്തുണയോടെയാണ് ജനങ്ങൾ ഏറ്റെടുത്തതെന്നും ധനമന്ത്രി പറഞ്ഞു.
അഞ്ച് കോടി രൂപയുടെ രണ്ടം സമ്മാനം കൊല്ലത്തെ മീനാക്ഷി ലോട്ടറി ഏജൻസീസ് വിറ്റ് ടിക്കറ്റിനാണ്. TG270912 എന്ന ടിക്കറ്റിനാണ് സമ്മാനം.
മൂന്നാം സമ്മാനം- ഒരു കോടി രൂപ വീതം പത്തുപേർക്ക്
TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868
നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേർക്ക് അഞ്ചാം സമ്മാനം നൽകും.
ഈ വർഷം റെക്കോർഡ് സമ്മാന തുകയാണ്. ഒന്നാം സമ്മാനമായി 25 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം 10 പേർക്ക്. ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിക്ക് നികുതിക്ക് ശേഷം 15 കോടി രൂപ 75 ലക്ഷം രൂപ ലഭിക്കും. ആകെ അച്ചടിച്ചത് 67 ലക്ഷം ടിക്കറ്റുകളാണ്. 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. പൂജാ ബംബർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. ഒന്നാം സമ്മാനം പത്തു കോടിയാക്കി ഉയർത്തി. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നൽകുന്നത്.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവർഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാർ ഏറിയതിനാൽ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകൾ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാൻ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സർക്കാർ അനുമതിനൽകിയിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാർക്ക് 95 രൂപയും 1000 ടിക്കറ്റിൽക്കൂടുതൽ വിൽക്കുന്ന വലിയ ഏജന്റുമാർക്ക് 99.69 രൂപയും കമ്മിഷനായി നൽകും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവിൽ എത്തുന്നത്.
ഓണം ബമ്പർ വിൽപ്പനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വർഷം ഓണം ബമ്പർ ടിക്കറ്റ് വിൽപ്പന വഴി സർക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ