മണിമല: ജോസ് കെ മാണിയുടെ മകനുണ്ടാക്കിയ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാക്കളെ കുറ്റപ്പെടുത്തിയുള്ള സൈബർ സഖാക്കളുടെ ന്യായീകരണം വസ്തുതകൾക്ക് നിരക്കാത്തത്. ഒരു കുടുംബത്തിനാണ് രണ്ട് പേരെ നഷ്ടമായത്. വേദനയിൽ പുളയുന്ന ഈ കുടുംബത്തെ അധിക്ഷേപിക്കുന്നതാണ് സൈബർ ലോകത്തെ പ്രചരണം. 45 ഡിഗ്രി ചരിവുള്ള റോഡിൽ ഇന്നോവ കാറ് അമിത വേഗതയിലാണ് ചീറി പാഞ്ഞത്. ഇതാണ് ദുരന്തമുണ്ടാക്കിയത്. ഇടതുപക്ഷത്തെ ഘടകകക്ഷിയായതു കൊണ്ട് ജോസ് കെ മാണിയുടെ മകനെ ക്രൂശിക്കുന്നുവെന്ന തരത്തിലാണ് സൈബർ സഖാക്കളുടെ പ്രചരണം. എന്നാൽ ഇത് വസ്തുതയേ അല്ല. ഇന്നോവ കാർ സഡൺ ബ്രേക്കിട്ടപ്പോൾ വണ്ടി പാളി കറങ്ങുകയായിരുന്നു. ഇതിനിടെയിൽ പാവം സഹോദരങ്ങൾ പെടുകയായിരുന്നു. ഇന്നോവയുടെ പിന്നിലാണ് ബൈക്ക് ഇടിച്ചതെങ്കിലും അതിന് കാരണം ഇന്നോവ ഓടിച്ചിരുന്ന കൊച്ചു മാണിയെന്ന ജൂനിയർ കെ എം മാണിയുടെ പിഴവ് മാത്രമാണ്.

പള്ളിയിലെ കുർബാന കഴിഞ്ഞ് കോഴി വാങ്ങാൻ കടയിൽ വന്നതായിരുന്നു ജോമോൻ തെക്കേക്കര. ജോമോന്റെ കൺമുന്നിലാണ് അപകടമുണ്ടായത്. ഇന്നോവ ബ്രേക്കിടുന്നതും പാളി കറങ്ങുന്നതും ജോമോൻ കണ്ടു. അങ്ങനെയുള്ള ആദ്യ കറക്കത്തിലാണ് സഹോദരങ്ങളുടെ ബൈക്ക് ഇന്നോവയിൽ ഇടിച്ച് മറിയുന്നത്. അതിന് ശേഷവും ഇരുപത് അടിയോളം ഇന്നോവ കറങ്ങിയാണ് നിന്നത്. അതിൽ നിന്നും യുവാവ് ഇറങ്ങി വന്നു. യുവാവിനെ കൊണ്ടു പോകാൻ ബന്ധു വന്നപ്പോഴാണ് ജോസ് കെ മാണിയുടെ മകനാണെന്ന് അറിഞ്ഞത്. അതിന് ശേഷം പൊലീസും എത്തി. എല്ലാം കൃത്യമായി തന്നെ സാക്ഷികൾ പറഞ്ഞു. പക്ഷേ എഫ് ഐ ആറിൽ കാറൊടിച്ചയാൾ 45 വയസ്സുകാരനായി-ജോമോൻ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ വിനയാകുമെന്ന് മനസ്സിലാക്കിയാണ് ജോസ് കെ മാണിയുടെ മകനെ അറസ്റ്റു ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്ന് നാട്ടുകാരും കരുതുന്നു. ഇതിനിടെയാണ് വസ്തുകൾ പുറത്തേക്ക് വരുന്നത്.

ഇന്നോവയുടെ പിന്നിലാണ് യുവാക്കൾ സഞ്ചരിച്ച ഇടിച്ചതെന്നും, സ്വാഭാവിക അപകടം ആയിരുന്നു എന്നും കുറ്റക്കാർ സ്‌കൂട്ടറിൽ സഞ്ചരിച്ച ചെറുപ്പക്കാരുടെ ആണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ജൂനിയർ കെ എം മാണിക്കെതിരെ നടക്കുന്നത് എന്നും ആരോപിക്കുന്ന സൈബർ മാണി സഖാക്കൾ സംഭവത്തിന്റെ ദൃക്സാക്ഷി വിവരണം ദയവായി ഒന്ന് കേൾക്കുക എന്ന് സൈബർ മീഡിയയിൽ വസ്തുതാ പരമായി പ്രതികരിക്കുന്നുണ്ട്. വിപരീത ദിശയിൽ സഞ്ചരിച്ചു വന്ന ഇന്നോവയുടെ പുറകു ഭാഗം ആണ് സ്‌കൂട്ടറിൽ ഇടിച്ചതു. അമിത വേഗത്തിൽ വന്ന ഇന്നോവ വട്ടം കറങ്ങി കുട്ടികൾ സഞ്ചരിച്ച സ്‌കൂട്ടറിനെ പിൻഭാഗം കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മിക്ക അപകടങ്ങളും ആരും മനഃപൂർവം സൃഷ്ടിക്കുന്നതല്ല. പക്ഷേ ഈ അപകടം നടന്നതിനു ശേഷം നടന്ന പൊലീസിന്റെ കൃത്യവിലോപവും അധികാര ദുർവിനിയോഗം കൊണ്ട് നടത്തിയ നിയമവാഴ്ചയുടെ അട്ടിമറിയുമാണ് കേരളം ചർച്ച ചെയ്യുന്നത്-സോഷ്യൽ മീഡിയ പറയുന്നു.

കള്ളത്തരം എഴുതി നിറച്ച എകഞ ന്റെ പൊള്ളത്തരങ്ങൾ മറുനാടൻ മലയാളിയിലൂടെ പുറത്തു വന്നില്ലായിരുന്നുവെങ്കിൽ ഈ ക്രമക്കേട് കൊണ്ട് ആ പാവപ്പെട്ട കുടുംബത്തിന് ലഭിക്കെണ്ടുന്ന ഇൻഷുറൻസ് തുക പോലും കിട്ടാതെ വന്നേനെ. ഒരു തെറ്റും ചെയ്യാത്ത ആ ചെറുപ്പക്കാരുടെ അമിത വേഗം എന്ന രീതിയിൽ ഈ അപകടം വ്യാഖ്യാനിക്കപ്പെട്ടെനെ.. താൻ ഇനിയും സംരക്ഷിക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെ ആ ചെറുപ്പക്കാരൻ തന്റെ അപകടകരമായ ഡ്രൈവിങ്ങിലൂടെ മറ്റ് പല ജീവനുകൾ എടുത്തേനേ.. രണ്ടു ജീവൻ നഷ്ടപ്പെടുത്തി എന്നിട്ടും കുഞ്ഞുമാണി രക്തപരിശോധനയിൽ നിന്നും രക്ഷപെട്ടു, ജയിൽ വാസത്തിൽ നിന്നും രക്ഷപെട്ടു.. ഇനിയെങ്കിലും അകാലത്തിൽ പോയ ആ രണ്ടു ജീവനുകളെ നിങ്ങളുടെ സൈബർ ബുള്ളിയിങ്ങിൽ നിന്നും വെറുതെ വിടുക. അവർ അർഹിക്കാത്ത മരണം അവർക്ക് സമ്മാനിച്ചു, അതും പോരാഞ്ഞു ഇനിയും കുഞ്ഞുമാണിയെ ന്യായീകരിച്ചു നിങ്ങൾ മരണപെട്ടവരുടെ ആത്മവിനോട് അനീതി ചെയ്യരുത് പ്ലീസ്.. ??-ഇതാണ് കള്ള പ്രചാരകരോട് ദൃക്സാക്ഷികൾ സോഷ്യൽ മീഡിയയിൽ പറയുന്നത്.

ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവ വാഹനത്തിന് പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേരാണ് ദൂരണമായി മരിച്ചത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. മണിമല ബി.എസ്.എൻ.എൽ.പടിക്കുസമീപം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടുകൂടിയായിരുന്നു അപകടം. ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 45 വയസുള്ള ഒരാൾ എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണിയാണെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്‌പി. കെ. കാർത്തിക് പറഞ്ഞു. അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപോയി മടങ്ങിവരുകയായിരുന്നു മരിച്ച സഹോദരങ്ങൾ. കറിക്കാട്ടൂർ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്കുവരികയായിരുന്നു അപകടമുണ്ടാക്കിയ കാർ. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു.

ഇരുവരും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തൽപുരയ്ക്കൽ അൻസുവാണ് മാത്യുജോണിന്റെ ഭാര്യ. അൻസു പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്.